For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവരുടെ പതിറ്റാണ്ടുകൾ നീണ്ട പരിശ്രമഫലമാണ് ആ പദവി!! സൂപ്പർ സ്​റ്റാർ വിളിക്ക്​ ഞാൻ യോഗ്യനല്ല

  |

  വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് ടൊവിനോ തോമസ്. നായകൻ, പ്രതിനായകൻ, സഹനടൻ എന്നിങ്ങനെ ഏത് കഥാപാത്രവും അതിന്റേതായ തന്മായത്തോടെ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നു. ഈതു തന്നെയാണ് പ്രേക്ഷകരുടെ ഇടയിൽ ടൊവിനോയെ പ്രിയങ്കരനാക്കുന്നത്. സിനിമ നടൻ എന്നതിലുപരി പച്ചയായ മനുഷ്യൻ കൂടിയാണ് ടൊവിനോ. താരത്തിന്റെ ഈ ഒരു ഗുണവും ഇദ്ദേഹത്തെ പ്രേക്ഷകരിലേയ്ക്ക് അടിപ്പിക്കുന്നുണ്ട്.

  വയറ്റിൽ മുട്ട പൊരിക്കുന്ന രംഗം വേണം!! ഹോട്ട്നസ്സ് ചിത്രീകരിക്കാൻ... ദുരനുഭവം വെളിപ്പെടുത്ത നടി

  2019 മലയാള സിനിമയെ സംബന്ധിച്ച് ഒരു മികച്ച വർഷമായിരുന്നു. മികച്ച ഒരുപിടി ഹിറ്റ് ചിത്രങ്ങളായിരുന്നു ഈ വർഷം റിലീസിനെത്തിയത്. ഇവയെല്ലാം സൂപ്പർ ഹിറ്റുകളുമായിരുന്നു. മലയാള സിനിമയ്ക്ക് മാത്രമല്ല ടൊവിനോയ്ക്കും 2019 മികച്ച വർഷമായിരുന്നു. തുചക്കത്തിൽ പുറത്തിറങ്ങിയ എല്ലാ ചിത്രങ്ങളും വിജയങ്ങളായിരുന്നു. സൂപ്പർസ്റ്റാർ എന്ന് വിളിച്ചാൽ പാകമില്ലാത്ത ട്രൗസർ ധരിച്ച പോലാകുമെന്നു നടൻ ടൊവിനോ തോമസ്. ആൻഡ് ദി ഓസ്കാര്‍ ഗോസ് ടു' എന്ന സിനിമയുടെ ഗൾഫ് റിലീസിന് മുന്നോടിയായി ദുബൈയിൽ വാർത്താസമ്മേളനത്തിടെയായിരുന്നു ടൊവിനോയുടെ കമന്റ്

  15 വര്‍ഷത്തിന് ശേഷം ആ കമിതാക്കൾ വീണ്ടും കണ്ടുമുട്ടി!! ഒരുമിച്ചുളള ചിത്രം പങ്കുവെച്ച് നടി

   സൂപ്പർ സ്റ്റാർ സംബോധന

  സൂപ്പർ സ്റ്റാർ സംബോധന

  സൂപ്പർസ്റ്റാർ വിളിയ്ക്ക് താൻ ഇതുവരെ യോഗ്യനായിട്ടില്ലെന്ന് ടൊവിനോ. നമ്മുടെ സൂപ്പർ സ്റ്റാറുകൾ അഞ്ചാറ് സിനിമ കൊണ്ട് ആ പദവി നേടിയെടുത്തതല്ലെന്നും ടൊവി പറഞ്ഞു. അതിനാൽ തന്നെ തന്നെ സൂപ്പർസ്റ്റാർ എന്ന വിളിച്ചാൽ അത് പാകമില്ലാത്ത ട്രൗസർ ധരിക്കുന്നതു പോലെയാകുമെന്ന് താരം നർമ്മ രൂപത്തിൽ പറഞ്ഞു.

  രണ്ടു കൂട്ടരും സുഹൃത്തുക്കൾ

  രണ്ടു കൂട്ടരും സുഹൃത്തുക്കൾ

  താരസംഘടനയായ അമ്മയിലെ ഭിന്നത പരിഹരിച്ച് എല്ലാവരും ചേർന്ന് കൂടുതൽ കരുത്തോടെ കരുതലോടെ മുന്നോട്ട് പോകണമെന്നാണ് ആഗ്രഹം. ഇരു വശത്തുള്ളവരും തന്റേ ഏറ്റവും പ്രിയപ്പെട്ട ആളുകളാണെന്നും ടൊവിനോ പറഞ്ഞു. കുടുംബത്തി അച്ഛനും അമ്മയ്ക്കും ഒരു പോലെ പ്രാധാന്യം വേണം. അമ്മയുടെ ഭാരവാഹിത്വത്തിൽ കൂടുതൽ വനിതകൾ വരണം എന്ന അഭിപ്രായക്കാരനാണ് താൻ. കുടുംബത്തിൽ അച്ഛനും അമ്മക്കും ഒരു പോലെ പ്രാധാന്യം വേണം. പക്ഷെ, അതിന്റെ പേരിൽ ചേരിതിരിഞ്ഞു തർക്കിക്കുന്നതിനോട് യോജിപ്പില്ലെന്നും താരം പറഞ്ഞു.

   മലയാള സിനിമയുടെ വിജയം

  മലയാള സിനിമയുടെ വിജയം

  ഈ വർഷം അഭിനയിച്ച എല്ലാ ചിത്രങ്ങളും വിജയമായി എന്നത് ഏറെ സന്തോഷം തരുന്ന കാര്യമാണ്. മലയാള സിനിമ വിജയകരമായി മുന്നേറുന്നു എന്നതിൻരെ തെളിവാണിതെന്നും താരം പറഞ്ഞു. ടൊവിനോയ്ക്കെപ്പം സംവിധായകൻ സലിം അഹ്മദും പരിപാടിയിൽ പങ്കെടുത്തിരുന്നു.

  ഇച്ചായന്‍ എന്ന വിളിയില്‍ താത്പര്യമില്ല എന്ന് ടൊവിനോ
   പോസിറ്റീവ് എനർജി പകരുന്ന ചിത്രം

  പോസിറ്റീവ് എനർജി പകരുന്ന ചിത്രം

  നല്ല സിനിമ കാണാൻ ആളുകൾ വരുന്നതും പ്രൊഡ്യൂസർമാർക്ക് പിന്തുണയേകാൻ മികച്ച താരങ്ങൾ എത്തുന്നു എന്നതു ഏറ്റവും ശുഭകരമായ കാര്യമാണ്. ഉളളിലെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ലക്ഷ്യമിട്ട് മുന്നോട്ട് പോകുന്നവർക്ക് പോസിറ്റീവ് എനർജി പകരുന്നതാണ് തന്റെ ചിത്രമെന്നും സംവിധായകൻ പറഞ്ഞു. ആദാമി​​െൻറ മകൻ അബുവിൽ സലിം കുമാറി​​െൻറ കാസ്​റ്റ്​ ചെയ്​തത്​ എത്രമാത്രം വിജയകരമായോ അത്ര തന്നെ വിജയകരമായിരുന്നു ദ് ഓസ്കാർ ഗോസ് ടുവിൽ ടൊവിനോയെ തിരഞ്ഞെടുത്തത്- സലിം അഹ്മദ് പറഞ്ഞു.

  English summary
  iam not a super star says tovino thomas
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X