For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  #IAmABlueWarrior: കോവിഡ് പോരാളികൾക്ക് കൈത്താങ്ങാവാം; ഫണ്ട് ശേഖരണവുമായി ജോഷ് ആപ്പ്

  |

  രണ്ടാം കോവിഡ് തരംഗം രാജ്യത്തെ പിടിച്ചുലയ്ക്കുകയാണ്. ചരിത്രത്തിലെ ഏറ്റവും ദുഷ്‌കരമായ സമയത്തിലൂടെ ഇന്ത്യ കടന്നുപോകുന്നു. കോവിഡ് മഹാമാരി എല്ലാ മേഖലയിലുള്ള ആളുകളെയും സാരമായി ബാധിച്ചത് കാണാം. രാപ്പകൽ ഭേദമന്യേ പ്രതിസന്ധിയെ ഒറ്റക്കെട്ടായി നേരിടുന്ന തിരക്കിലാണ് രാജ്യം. സാധ്യമായ എല്ലാ വഴികളിലൂടെയും സഹായം വാഗ്ദാനം ചെയ്ത് സന്മനസുള്ള ഒട്ടേറെപ്പേർ രംഗത്തുവരുന്നു.

  ഇപ്പോൾ ഡെയ്‌ലിഹണ്ടും ഈ ഉദ്യമത്തിൽ പങ്കുചേരുകയാണ്. ദുരിതം നേരിടുന്ന ജനങ്ങൾക്ക് സഹായം ലഭ്യമാക്കുന്നതിനായി പുതിയ 'ബ്ലൂ റിബ്ബൺ' ക്യാമ്പയിന് ഡെയ്‌ലിഹണ്ട് തുടക്കം കുറിച്ചു. ഡെയ്‌ലിഹണ്ടിന്റെ ഹ്രസ്വ വീഡിയോ ആപ്പായ ജോഷ് മുഖേനയാണ് 'ബ്ലൂ റിബ്ബൺ' ബോധവത്കരണം നടക്കുന്നത്. 2021 ജൂൺ 18 വരെ ക്യാമ്പയിൻ തുടരും.

  IAmABlueWarrior: Josh App Launches Fundraiser To Help COVID Warriors And Frontline Workers

  കോവിഡ് മുന്നണി പോരാളികളെയും കൊവിഡ് ബാധിതരെയും പിന്തുണയ്ക്കുകയാണ് ബ്ലൂ റിബ്ബൺ ക്യാമ്പയിന്റെ പ്രഥമ ലക്ഷ്യം. ജോഷിലുള്ള ക്രിയേറ്റർമാരുമായി സഹകരിച്ച് ബ്ലൂ റിബ്ബൺ ക്യാമ്പയിൻ രാജ്യത്തിന്റെ നാനാഭാഗത്തും എത്തിക്കാൻ ഡെയ്‌ലിഹണ്ട് ഒരുങ്ങുകയാണ്. ബ്ലൂ റിബ്ബൺ ക്യാമ്പയിന്റെ ഭാഗമായി ലഭിക്കുന്ന സംഭാവനകൾ പിഎം കെയേഴ്സ് ഫണ്ടിലേക്ക് (പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി) ജോഷ് സമർപ്പിക്കും.

  കോവിഡ് മഹാമാരിക്കെതിരെ അവബോധം വളർത്തിയെടുക്കുന്നതിൽ സോഷ്യൽ മീഡിയ നിർണായക പങ്കുവഹിക്കുന്നുണ്ട്. അതുകൊണ്ട് ക്രിയേറ്റർമാരുമായി സഹകരിച്ച് ക്രിയാത്മകവും സർഗാത്മകവുമായ സന്ദേശങ്ങൾ ബ്ലൂ റിബ്ബൺ ക്യാമ്പയിനിലൂടെ ജനങ്ങളിലെത്തിക്കാൻ ജോഷ് ശ്രമിക്കും. ജോഷ് ആപ്പിൽ മാത്രമായി ബ്ലൂ റിബ്ബൺ ക്യാമ്പയിൻ ഒതുങ്ങുന്നില്ലെന്നും ഇവിടെ പ്രത്യേകം പരാമർശിക്കണം.

  ഇന്ത്യയിലെ നിരവധി പ്രമുഖ കലാകാരന്മാർ ബ്ലൂ റിബ്ബൺ ക്യാമ്പയിന്റെ ഭാഗമാകുന്നുണ്ട്. ജനപ്രിയ സംഗീതസംവിധായകനും ഗായകനുമായ ക്ലിന്റണ്‍ സെറെജോ ഇതിലൊരാളാണ്. ജനപ്രിയ കോക്ക് സ്റ്റുഡിയോ ഗാനമായ 'മദാരി' ഉൾപ്പെടെ ഒട്ടനേകം രചനകൾ സെറെജോയുടേതായുണ്ട്. ബ്ലൂ ക്യാമ്പയിന്റെ 'ഭാഗമായി ദിൽ സേ ജോടേ' എന്ന ടൈറ്റിൽ ഗാനം ജോഷ് ആപ്പിന് വേണ്ടി ഇദ്ദേഹം സമർപ്പിച്ചിട്ടുണ്ട്.

  മുഴുവൻ ജോഷ് ആപ്പ് ഉപയോക്താക്കൾക്കും ബ്ലൂ റിബ്ബൺ ക്യാമ്പയിനിൽ പങ്കുചേരാൻ അവസരമുണ്ട്. ജോഷ് ആപ്പിൽ ക്രിയാത്മകതയും സർഗാത്മകയും ഉപയോഗിച്ച് നിങ്ങൾക്കും കോവിഡിനെതിരെ അവബോധ സന്ദേശം സൃഷ്ടിക്കാം. ജോഷ് ആപ്പിലുള്ള #IAmABlueWarrior ചലഞ്ചില്‍ പങ്കെടുക്കേണ്ടത് എങ്ങനെയെന്ന് ചുവടെ അറിയാം.

  താഴെ നൽകിയിട്ടുള്ള എട്ട് വിഷയങ്ങൾ അടിസ്ഥാനമാക്കി വേണം ബ്ലൂ റിബ്ബൺ ക്യാമ്പയിന്റെ ഭാഗമായി വീഡിയോ സൃഷ്ടിക്കേണ്ട്.

  1. ഇരട്ട മാസ്ക് ധരിക്കുന്നതിന്റെ ആവശ്യം

  2. വാക്‌സിന്‍ ബോധവത്കരണം

  3. കോവിഡ് 19 വസ്തുതകള്‍

  4. സാമൂഹിക അകലം പാലിക്കല്‍

  5. ശുചിത്വത്തിന്റെ പ്രാധാന്യം

  6. കോവിഡ് ശുചിത്വം

  7. വീട്ടില്‍ സുരക്ഷിതരായിരിക്കുക

  8. ഓക്‌സിജന്‍ ബോധവത്കരണം

  വീഡിയോകളില്‍ ഉപയോഗിക്കേണ്ട ഹാഷ്ടാഗ്: #IAmABlueWarrior

  വീഡിയോ ക്രിയേറ്റ് ചെയ്യുമ്പോള്‍ മുകളിൽ നൽകിയ ഹാഷ് ടാഗ് മറക്കാതെ ഉപയോഗിക്കണം. പോസ്റ്റ് ചെയ്യപ്പെടുന്ന ഹാഷ്ടാഗുകളെ ആധാരമാക്കിയാണ് പിഎം കെയേഴ്സ് ഫണ്ടിലേക്കുള്ള സംഭാവന കണക്കാക്കുന്നത്.

  പ്രൊഫൈൽ ചിത്രം

  ബ്ലൂ ക്യാമ്പയിന്റെ ഭാഗമാവാന്‍ ആഗ്രഹിക്കുന്നവർ തങ്ങളുടെ ഇന്‍സ്റ്റഗ്രാം പ്രൊഫൈൽ ചിത്രം #IAmABlueWarrior ലോഗോ ആക്കണം. ഇതുവഴി ഈ ദുരിതകാലത്ത് ജോഷിനൊപ്പം ചേർന്ന് നമുക്ക് ഇന്ത്യയെ പിന്തുണയ്ക്കാം. അപ്പോൾ ഇനിയും കാത്തുനിൽക്കണോ, ബ്ലൂ വാരിയർ ആകാൻ നിങ്ങൾ തയ്യാറല്ലേ?

  ബിഗ്‌ബോസ് സീസൺ 4 ൽ ഇവർ ? അത് തകർക്കും | FilmiBeat Malayalam

  ജോഷ് ആപ്പിലുള്ള #IAmABlueWarrior വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.

  Read more about: india
  English summary
  IAmABlueWarrior: Josh App Launches Fundraiser To Help COVID Warriors And Frontline Workers. Read in Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X