»   » പോസ്റ്റര്‍ ഒട്ടിച്ച മമ്മൂട്ടി നടനായി, ദുല്‍ഖര്‍ സ്വന്തം പരിശ്രമം കൊണ്ടും; മമ്മൂട്ടിയുടെ അനുജന്‍

പോസ്റ്റര്‍ ഒട്ടിച്ച മമ്മൂട്ടി നടനായി, ദുല്‍ഖര്‍ സ്വന്തം പരിശ്രമം കൊണ്ടും; മമ്മൂട്ടിയുടെ അനുജന്‍

Posted By: Rohini
Subscribe to Filmibeat Malayalam

മമ്മൂട്ടിയുടെ മകനായത് കൊണ്ടാണ് ദുല്‍ഖര്‍ സല്‍മാന് സിനിമയില്‍ അവസരം കിട്ടിയത് എന്ന് പലരും തുടക്കത്തില്‍ പറഞ്ഞ് പരത്തിയിരുന്നു. അപ്പോള്‍ മമ്മൂട്ടിയ്ക്ക് അവസരങ്ങള്‍ കൊണ്ടു കൊടുത്തത് ആരാണെന്ന് ചോദിച്ചാല്‍ ഈ പാപ്പരാസികള്‍ക്ക് ഉത്തരമില്ല. എന്നാല്‍ ദുല്‍ഖറായാലും മമ്മൂട്ടിയായാലും സ്വന്തം പരിശ്രമം കൊണ്ടാണ് സിനിമയില്‍ എത്തിയത് എന്ന സത്യം ആരും അംഗീകരിച്ചില്ല.

ഷാരൂഖ് ഖാന്‍ വന്നത് എന്തിന്? ഹരികൃഷ്ണന്‍സിന്റെ ലൊക്കേഷനില്‍ സംഭവങ്ങള്‍... ആരും കാണാത്ത ചിത്രങ്ങള്‍

മമ്മൂട്ടിയുടെയും ദുല്‍ഖര്‍ സല്‍മാന്റെയും മഖ്ബൂല്‍ സല്‍മാന്റെയും അഭിനയാരങ്ങേറ്റത്തെ കുറിച്ച് മമ്മൂട്ടിയുടെ അനിയനും നടനുമായ ഇബ്രാഹിം കുട്ടി സംസാരിക്കുന്ന വീഡിയോ വൈറലാകുന്നു. കഥയല്ലിത് ജീവിതം എന്ന പരിപാടിയുടെ ഒരു എപ്പിസോഡിലാണ് ഇംബ്രാഹിം കുട്ടി ജേഷ്ഠന്റെയും ജേഷ്ഠപുത്രന്റെയും തന്റെ മകന്റെയും അരങ്ങേറ്റത്തെ കുറിച്ച് പറഞ്ഞത്.

mammootty-family

വളരെ ഓര്‍ത്തഡോക്‌സ് ആയിട്ടുല്ല മുസ്ലീം കുടുംബമാണ് ഞങ്ങളുടേത്. എന്നിരുന്നാലും കുഞ്ഞുന്നാള്‍ മുതല്‍ സിനിമയെ കുറിച്ച് സംസാരിക്കാറുണ്ട്. അന്ന് ഞങ്ങള്‍ താമസിച്ചിരുന്നത് ചെമ്പ എന്ന ഗ്രാമത്തിലാണ്. ആ ഭാഗത്ത് ഒരു തിയേറ്റര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വീട്ടില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ നടന്ന് പോയിട്ടാണ് ഞങ്ങള്‍ സിനിമ കാണുന്നത്.

സിനിമ ഇറങ്ങുന്ന സമയത്ത് ഞങ്ങള്‍ക്ക് ഒരു നോട്ടീസ് കിട്ടും. വീടിന്റെ മതിലില്‍ ഇന്നത്തെ സിനിമ എന്ന് പറഞ്ഞ് ഞങ്ങള്‍ അത് ഒട്ടിച്ചു വയ്ക്കുമായിരുന്നു. ഏട്ടന് അത്രമാത്രം സിനിമയോട് പണ്ട് മുതലേ ഒരിഷ്ടമുണ്ട്. എം ജി ആറിന്റെ സിനിമയൊക്കെ കണ്ട് വന്ന് വീട്ടില്‍ അനുകരിക്കുമായിരുന്നുവത്രെ മമ്മൂട്ടി. സിനിമ അന്നേ ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയിരുന്നു.

mammootty-family

ദുല്‍ഖര്‍ സിനിമാ നടനാകും എന്ന പ്രതീക്ഷ ഉണ്ടായിരുന്നില്ല. പക്ഷെ എന്റെ മകന്‍ മഖ്ബൂല്‍ സിനിമാ നടനാകും എന്ന് കരുതിയിരുന്നു. ബാംഗ്ലൂരില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ജോലിക്ക് പോയപ്പോള്‍ ഏട്ടന്റെയും എന്റെയുമൊന്നും പേര് പറയാതെ പതിനെട്ടോളം ഒഡീഷനുകളില്‍ മഖ്ബൂല്‍ പങ്കെടുത്തിട്ടുണ്ട്. അങ്ങനെ ഒടുവിലാണ് സാജന്‍ സംവിധാനം ചെയ്ത അസുരവിത്ത് എന്ന ചിത്രത്തില്‍ ഒരു വേഷം ചെയ്തത്.

ആ സമയത്താണ് ദുല്‍ഖറും അഭിനയിക്കാനായി വരുന്നത്. ഇവര് രണ്ട് പേരും ഇങ്ങനെ സിനിമയിലേക്ക് പോകുന്നതിനെ കുറിച്ച് ഏട്ടനോട് ചോദിച്ചപ്പോള്‍, 'അവരുടെ പഠിപ്പൊക്കെ കഴിഞ്ഞതല്ലേ.. അവരങ്ങനെ ഒരു താതപര്യം പറയുമ്പോള്‍ നമ്മളെങ്ങനെയാണ് വേണ്ട എന്ന് പറയുക.. നമ്മളും ചെയ്യുന്നത് അത് തന്നെയാണല്ലോ' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

mammootty-family

ദുല്‍ഖറിന്റെ സിനിമാരങ്ങേറ്റത്തിന് മമ്മൂട്ടി പ്രമോട്ട് ചെയ്തു എന്നൊക്കെ പറയുന്നത് വെറുതെയാണ്. അങ്ങനെയാണെങ്കില്‍ ആദ്യം ചെയ്യേണ്ടിയിരുന്നത് ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രമായിരുന്നു. സ്വന്തം പരിശ്രമത്തിലൂടെയാണ് ദുല്‍ഖര്‍ സെക്കന്റ് ഷോയില്‍ അഭിനയിച്ചത്. അതിന് ശേഷമാണ് മഖ്ബൂല്‍ നായകനായി മാറ്റ്‌നി എന്ന ചിത്രം വന്നത് - ഇബ്രാഹിം കുട്ടി പറഞ്ഞു.

English summary
Ibrahim Kutty who is the brother of Mammootty telling about the film entry of megastar and Dulquer

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam