»   » സുഹാസിനിയും രേവതിയും ഇടതുപക്ഷത്ത്‌

സുഹാസിനിയും രേവതിയും ഇടതുപക്ഷത്ത്‌

Posted By:
Subscribe to Filmibeat Malayalam
Suhasini and Revathi
മലയാള സിനിമയില്‍ ഇന്നും ഏറെ പ്രസക്തരായ രണ്ട്‌ അഭിനേത്രികളാണ്‌ സുഹാസിനിയും രേവതിയും. രേവതി അടുത്ത കാലത്തായി മലയാളത്തില്‍ തന്റെ സാന്നിധ്യം ശക്തമായി അറിയിച്ചു കൊണ്ട്‌ സജീവമാണ്‌. രഞ്‌ജിത്‌ ശങ്കറിന്റെ മോളി ആന്റി റോക്‌സിലെ മോളി ആന്റിയുടെ സ്വാധീനം പ്രകടമാക്കികൊണ്ട്‌ തന്നെ രേവതി ഏറ്റവും പുതിയ സിനിമകളിലും നിറഞ്ഞു നില്‌ക്കുന്നു.

വിഎം വിനുവിന്റെ മകന്റെ അച്ഛനുശേഷം സുഹാസിനി വീണ്ടും മലയാളത്തിലേക്ക്‌ കടന്നു വരികയാണ്‌. രാഷ്ട്രീയ പാര്‍ട്ടിയുടെ പക്ഷം പിടിച്ച്‌ കൊണ്ടുള്ള നിലപാടിലല്ല ഇവര്‍ ഇടതുപക്ഷത്ത്‌ നിലയുറപ്പിച്ചിരിക്കുന്നത്‌. കലവൂര്‍ രവികുമാറിന്റെ രചന, സംവിധാനത്തില്‍ ഇടതുപക്ഷം എന്നു പേരിട്ടിരിക്കുന്ന സിനിമയിലാണ്‌ മലയാളത്തിന്റെ പ്രിയപ്പെട്ട അഭിനേത്രികള്‍ ഒന്നിക്കുന്നത്‌.

മലയാളി പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ്‌ ഇവര്‍ രണ്ടുപേരും എങ്കിലും ഇവര്‍ ആദ്യമായാണ്‌ മലയാളത്തില്‍ ഒരുമിച്ച്‌ അഭിനയിക്കുന്നത്‌. നല്ല സുഹൃത്തുക്കളും സംവിധായികമാരുമായ ഇവര്‍ ഇതിനു മുമ്പ്‌ രാജ്‌ ടിവിക്ക്‌ വേണ്ടി നിര്‍മ്മിക്കപ്പെട്ട ഫ്രണ്ട്‌സ്‌ എന്ന ഹ്രസ്വ ചലച്ചിത്രത്തില്‍ ഒരുമിച്ചഭിനയിച്ചിട്ടുണ്ട്‌.

ഫ്രണ്ട്‌സില്‍ സുഹാസിനി അഭിനയിച്ച സീനുകള്‍ രേവതി സംവിധാനം ചെയ്യുകയും രേവതി അഭിനയിച്ച സീനുകള്‍ സുഹാസിനി സംവിധാനം നിര്‍വ്വഹിച്ചുകൊണ്ടും സംവിധാന രംഗത്തെ അവരുടെ യോജിപ്പും മികവും തെളിയിച്ചിട്ടുണ്ട്‌. ഫാദേഴ്‌സ്‌ ഡേ എന്ന ചിത്രത്തിനു ശേഷം കലവൂര്‍ രവികുമാര്‍ തിരക്കഥ യെഴുതി സംവിധാനം ചെയ്യുന്ന ഇടതുപക്ഷത്തില്‍ പെണ്‍ സൗഹൃദങ്ങളുടെ കഥയാണ്‌ പറയുന്നത്‌.

മലയാള സിനിമയില്‍ വന്നു കൊണ്ടിരിക്കുന്ന പ്രസക്തമായ ചില മാറ്റങ്ങളുടെ സൂചനകളാണ്‌ സ്‌ത്രീ കഥാപപാത്രങ്ങളുടെ നേതൃത്വത്തില്‍ സിനിമ രൂപപ്പെടുന്നത്‌. വ്യക്തിത്വമുള്ള സ്‌ത്രീ കഥാപപാത്രങ്ങള്‍ അടുത്തകാലത്തായി മലയാള സിനിമയില്‍ ഇടം കണ്ടെത്തുന്നുണ്ട്‌.

ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം െ്രെഫഡേ എന്ന വ്യത്യസ്‌തമായ ചിത്രം നിര്‍മ്മിച്ച സാന്ദ്ര തോമസാണ്‌ നിര്‍വ്വഹിക്കുന്നത്‌. ലാലും ശ്രീനിവാസനുമാണ്‌ ഇടതുപക്ഷത്തെ മറ്റ്‌ പ്രധാനതാരങ്ങള്‍. സിനിമയില്‍ ക്രിയേറ്റീവായി ഇടപെടുന്ന രണ്ട്‌ താരങ്ങള്‍ ഒന്നിക്കുമ്പോള്‍ സിനിമയ്‌ക്കും പ്രസക്തി വര്‍ദ്ധിക്കുന്നു.

English summary
Two major South Indian actresses Suhasini and Revathi come together first time in a full time movie, Idathupaksham
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam