»   » സംവിധായകന്റെ ഇടുക്കി ഗോള്‍ഡ്

സംവിധായകന്റെ ഇടുക്കി ഗോള്‍ഡ്

Posted By:
Subscribe to Filmibeat Malayalam

ഒറ്റ ചിത്രം മാത്രമേ ആഷിക് അബു പതിവു രീതിയില്‍ എടുത്തിട്ടുള്ളൂ. മമ്മൂട്ടി നായകനായ ഡാഡി കൂള്‍. പേടിത്തൊണ്ടനായ പൊലീസ് ഓഫിസറായി മമ്മൂട്ടി തിളങ്ങിയിട്ടും ചിത്രം രക്ഷപ്പെട്ടില്ല. കമല്‍ എന്ന പ്രശസ്ത സംവിധായകന്റെ കീഴില്‍ നിന്നു സംവിധാനത്തിലെ എല്ലാ വിദ്യകളും പഠിച്ച ആഷിക് അബു ഡാഡികൂളിന്റെ പരാജയത്തോടെ പതിവു രീതി വിടാന്‍ തന്നെ തീരുമാനിച്ചു.

സുഹൃത്തുക്കളായ ദിലീഷ് നായരും ശ്യാം പുഷ്‌കരനും മധ്യവയസ്‌കന്റെ പ്രണയം പറഞ്ഞൊരു കഥയുമായി ചെന്നപ്പോള്‍ അതിലെ വ്യത്യസ്ത മനസ്സിലാക്കി ആഷിക് അബു ലാലിനെ കണ്ടപ്പോള്‍ ലാല്‍ നിര്‍ദേശിച്ചത് മമ്മൂട്ടിയെയായിരുന്നു.

Idukki Gold

എന്നാല്‍ തന്റെ നായകന്‍ ലാലാണെന്ന് ആഷിക് ഉറപ്പിച്ചിരുന്നു. പിന്നീടു നടന്നതെല്ലാം മലയാള സിനിമയുടെ ചരിത്രം. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ വന്‍ ഹിറ്റായി. അതോടെ ആഷിക് അബുവിന് പുതിയൊരു ലേബലുമായി. എന്നാല്‍ വിജയത്തിന്റെ അതേ പാതയായിരുന്നില്ല അദ്ദേഹത്തിന്. 22 എഫ്‌കെ എന്നൊരു ചിത്രമെടുത്ത് മലയാളിയെ ഞെട്ടിച്ചു. തന്നെ വഞ്ചിച്ചവന്റെ ലിംഗം മുറിക്കാന്‍ ധൈര്യം കാണിച്ച നഴ്‌സിന്റെ കഥയായിരുന്നു അത്.

വീണ്ടുമൊരു പെണ്‍പക്ഷ സിനിമയായിരുന്നില്ല ആഷികിന്റെത്. ടാ തടിയാ എന്ന സിനിമയിലൂടെ ആരോഗ്യ ചികില്‍സാ രംഗത്തെ തട്ടിപ്പായിരുന്നു പറഞ്ഞത്. ശേഖര്‍ മേനോന്‍ എന്നൊരു തടിയനിലൂടെയായിരുന്നു കഥ പറഞ്ഞത്. ടാ തടിയാ എന്ന പേരുതന്നെ വന്‍ മാറ്റമായിരുന്നു.

ഇടുക്കി ഗോള്‍ഡ് എന്ന ചിത്രത്തിലൂടെ വീണ്ടും വഴി മാറി സഞ്ചരിച്ചിരിക്കുന്നു. സന്തോഷ് ഏച്ചിക്കാനത്തിന്റെ ഇടുക്കി ഗോള്‍ഡ് എന്ന ചെറുകഥയില്‍ നിന്നാണ് സിനിമയുടെ പ്രമേയം വികസിക്കുന്നത്. എന്നാല്‍ മൂലകഥയുമായി ചെറിയ സാമ്യം മാത്രമേയുള്ളൂ. ബാക്കിയെല്ലാം തിരക്കഥാകൃത്തുക്കള്‍ മാറ്റിയെടുത്തത്.

ലഹരി വസ്തുക്കളുടെ ഉപയോഗത്തിന് യുവാക്കളെ പ്രേരിപ്പിക്കുന്നു എന്നൊരു ആക്ഷേപം ഈ ചിത്രത്തിലൂടെ ആഷിക് അബു കേള്‍ക്കാന്‍ സാധ്യതയുണ്ട്. കഞ്ചാവ് ഉപയോഗത്തെ അത്രയ്ക്കു ഗംഭീരമായിട്ടാണ് അവതരിപ്പിക്കുന്നത്. എന്നാല്‍ ചിത്രത്തിനൊടുവില്‍ യഥാര്‍ഥ ഇടുക്കി ഗോള്‍ഡ് സൗഹൃദമാണെന്ന തിരിച്ചറിവിലൂടെ ലഹരി ഉപയോഗം നിരാകരിക്കുകയാണ്.

ഇനി മമ്മൂട്ടി നായകനാകുന്ന ഗാങ്‌സ്റ്റര്‍ എന്ന ചിത്രത്തിലൂടെ ആഷികിന്റെ പുതിയ മുഖം നമുക്കു കാണാം.

English summary
After the grand success of 22 Female Kottayam, veteran actor-director Prathap Pothan and youth icon Aashiq Abu are teaming up again with Idukki Gold,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam