»   » ശിവനെ കഞ്ചാവ് വലിപ്പിച്ചു; ആഷിക് വിവാദത്തില്‍

ശിവനെ കഞ്ചാവ് വലിപ്പിച്ചു; ആഷിക് വിവാദത്തില്‍

Posted By:
Subscribe to Filmibeat Malayalam

പുതിയ ചിത്രമായ ഇടുക്കി ഗോള്‍ഡിന്റെ പോസ്റ്ററുമായി ബന്ധപ്പെട്ട് സംവിധായകന്‍ ആഷിക് അബു വിവാദത്തില്‍. ചിത്രത്തിന്റെ പോസ്റ്ററില്‍ ഹിന്ദുദേവനായ ശിവനെ കഞ്ചാവു വലിക്കുന്ന രീതിയില്‍ ചിത്രീകരിച്ചതാണ് വിവാദമായി മാറിയിരിക്കുന്നത്. ആഷിക് മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് സോഷ്യല്‍നെറ്റ് വര്‍ക്കുകളില്‍ വലിയ വിമര്‍ശനങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്.

ശിവനും ഇടതുവിപ്ലവകാരി ചെ ഗുവേരയും കഞ്ചാവ് വലിക്കുന്നതായിട്ടാണ് പോസ്റ്ററില്‍ ചിത്രീകരിച്ചിരിക്കുന്നത്. ശിവനെ മോശമായ രീതിയില്‍ ചിത്രീകരിച്ച് മതവികാരം വ്രണപ്പടുത്തിയതിന്റെ പേരില്‍ ആഷിക്കിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് വിവിധ ഹൈന്ദവസംഘടനാ നേതാക്കള്‍ പറഞ്ഞു.

Ashiq Abu

ഒരു വിഭാഗത്തിന്റെ ദൈവസങ്കല്‍പ്പത്തെ സ്വകാര്യലാഭത്തിനായി ഉപയോഗിച്ചു. കഞ്ചാവ് എന്ന നിരോധിക്കപ്പെട്ട ലഹരിവസ്തുവുമായി ചേര്‍ത്ത് മതവികാരത്തെ വ്രണപ്പെടുത്തി തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചായിരിക്കും സംവിധായകനെതിരെ പരാതി നല്‍കുകയെന്നും മതനേതാക്കള്‍ പറഞ്ഞു.

ശ്യാം പുഷ്‌കറിന്റെ തിരക്കഥയില്‍ ആഷിക് സംവിധാനം ചെയ്യുന്ന ഈ ചിത്രം സ്‌കൂള്‍കാലത്തെ സുഹൃത്തക്കളുടെ മധ്യവയസ്സിലെ കൂടിച്ചേരലിന്റെ കഥയാണ് പറയുന്നത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്താണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഒക്ടോബര്‍ 11നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

English summary
Poster of new film Idukki Gold, which characterisingHindu God Siva as smoking Marijuana trigered controversy.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam