»   » പ്രതീക്ഷകളുമായി ഇടുക്കി ഗോള്‍ഡ് എത്തുന്നു

പ്രതീക്ഷകളുമായി ഇടുക്കി ഗോള്‍ഡ് എത്തുന്നു

Posted By:
Subscribe to Filmibeat Malayalam

ഏറെ പ്രതീക്ഷകളുമായി ആഷിക് അബുവിന്റെ ഇടുക്കി ഗോള്‍ഡ് റിലീസിനെത്തുന്നു. സന്തോഷ് എച്ചിക്കാനത്തിന്റെ നോവലിനാണ് ആഷിക് അബു ചലച്ചിത്രാവിഷ്‌കാരം നല്‍കിയിരിക്കുന്നത്. സ്‌കൂളില്‍ ഒന്നിച്ചുപഠിച്ച കൂട്ടുകാര്‍ ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തില്‍ ഒത്തുചേരുന്നതും അതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

പ്രതാപ് പോത്തന്‍, ലാല്‍, വിജയരാഘവന്‍, മണിയന്‍പിള്ള രാജു, ബാബു ആന്റണി, ജോയ് മാത്യു, രവീന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. സജിത മഠത്തില്‍, പ്രസീദ മേനോന്‍, ജോറി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ശ്യം പുഷ്‌കരന്‍, ദിലീഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

Idukki Gold

ആഷിക് അബു ചിത്രമെന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമുയരും. ആദ്യ ചിത്രമായ ഡാഡി കൂള്‍ മുതലിങ്ങോട്ട് വ്യത്യസ്തമായ വിഷയങ്ങളും ശൈലികളുമായി ആഷിക് പ്രമുഖ സംവിധായകരുടെ നിരയില്‍ ഇടംപിടിയ്ക്കുകയായിരുന്നു. സൂപ്പര്‍താരങ്ങളില്ലാതെ തന്നെ കഥയുടെയും കഥാപാത്രങ്ങളുടെയും കരുത്തില്‍ ചിത്രം വിജയിപ്പിക്കാന്‍ കെല്‍പ്പുള്ള സംവിധായകന്‍ എന്ന നിലയ്ക്ക് ആഷിക് ഇപ്പോള്‍ മലയാളത്തിലെ മോസ്റ്റ് വാണ്ടഡ് ഡയറക്ടറാണ്.

സിനിമയ്ക്ക് അധികം പരിചയമില്ലാത്ത ഒരു പ്രമേയവും ശൈലിയുമെല്ലാമായിട്ടാണ് ഇടുക്കി ഗോള്‍ഡ് എത്തുന്നത്. ചിത്രത്തിന് സംഗീതസംവിധാനം ചെയ്തിരിക്കുന്നത് ബിജി ബാലാണ്. റഫീഖ് അഹമ്മദാണ് ഗാനരചയിതാവ്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് നിര്‍മ്മിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ഷൈജു ഖാലിദ് ആണ്.

English summary
Ashiq Abu's new film Idukki Gold to be hit theaters on October 11th.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X