»   » 'ആമീര്‍ ഖാന്‍ വിസമ്മതിച്ചിരുന്നുവെങ്കില്‍ ദംഗലില്‍ നായകനായി കണ്ടത് മോഹന്‍ലാലിനെയായിരുന്നു'

'ആമീര്‍ ഖാന്‍ വിസമ്മതിച്ചിരുന്നുവെങ്കില്‍ ദംഗലില്‍ നായകനായി കണ്ടത് മോഹന്‍ലാലിനെയായിരുന്നു'

By: Rohini
Subscribe to Filmibeat Malayalam

ബോളിവുഡ് ബോക്‌സോഫീസില്‍ മറ്റൊരു ചരിത്ര നേട്ടം കൂടെ കൈവരിച്ച് മുന്നേറിക്കൊണ്ടിരിയ്ക്കുകയാണ് ആമീര്‍ ഖാന്‍ നായകനായ ദംഗല്‍ എന്ന ചിത്രം. ഏറ്റവും വേഗം മുന്നൂറ് കോടിയും കടന്ന ചിത്രത്തിലൂടെ ആമീര്‍ ഖാന് മികച്ച നടനുള്ള ജിയോ ഫിലിംഫെയര്‍ പുരസ്‌കാരവും ലഭിച്ചു കഴിഞ്ഞു.

എക്കാലത്തെയും ഹിറ്റായി മാറി 'ദംഗല്‍', 'പികെ'യെ മറികടന്നത് 17 ദിവസംകൊണ്ട്

നിതേഷ് തിവാരി സംവിധാനം ചെയ്ത ഈ ചിത്രത്തിന് പിന്നില്‍ ഒരു മലയാളി സാന്നിധ്യമുണ്ട്. യുടിവി മോഷന്‍ പിക്‌ചേഴ്‌സിന്റെ ക്രിയേറ്റീവ് ഹെഡ്ഡായ ദിവ്യ റാവു എന്ന മലയാളിയാണ് മഹാവീര്‍ സിംഗ് ഫോഗട്ടിന്റെ ജീവിതം സിനിമയാക്കാം എന്ന ആശയം ആദ്യം പറഞ്ഞത്. ചിത്രത്തെ കുറിച്ച് ദിവ്യ പറയുന്നു.

പത്രവാര്‍ത്തയില്‍ നിന്ന്

2012 ല്‍ വന്ന ഒരു പത്ര വാര്‍ത്തയാണ് ദിവ്യയെ ദംഗല്‍ എന്ന സിനിമയിലേക്കു നയിച്ചത്. തന്റെ പെണ്‍മക്കളെ ഗുസ്തിയില്‍ ലോകോത്തര ചാമ്പ്യന്‍മാരാക്കാന്‍ പരിശീലനം നല്‍കിയ മഹാവീര്‍ സിംഗ് എന്ന പിതാവിനെ കുറിച്ചു വന്ന ആ വാര്‍ത്ത അന്ന് ഡിസ്‌നി യുടെ ക്രിയേറ്റീവ് ടീമിന്റെ ഭാഗമായിരുന്ന ദിവ്യ, സിദ്ധാര്‍ത്ഥ് റോയ് കപൂറിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ദിവ്യ ഉള്‍പ്പടെയുള്ള ടീം ആശയവുമായി സംവിധായകന്‍ നിതേഷ് തിവാരിയെ ചെന്നുകണ്ടു.

ആമീര്‍ ഖാന്‍ എന്ന നടനൊപ്പം

ആമീര്‍ ഖാനൊപ്പം ജോലി ചെയ്യാന്‍ കഴിഞ്ഞത് സ്വപ്‌ന തുല്യമാണെന്നാണ് ദിവ്യ വിശേഷിപ്പിച്ചത്. വളരെ ജനകീയനായ വ്യക്തിയാണ് ആമീര്‍. അദ്ദേഹമില്ലാതെ ഈ സിനിമ സാധ്യമല്ല. കഴിവും ആത്മവിശ്വാസവും ഉള്ളവര്‍ക്ക് അവസരം നല്‍കുന്നതിന് അദ്ദേഹത്തിന് മടിയില്ല എന്ന് ദിവ്യ പറയുന്നു.

ആമീര്‍ ഇല്ലെങ്കില്‍ ലാല്‍

മഹാവീര്‍ സിംഗ് ഫോഗട്ടാകാന്‍ ആമീര്‍ ഖാന്‍ വിസമ്മതിച്ചിരുന്നുവെങ്കില്‍ അടുത്ത ഊഴം മോഹന്‍ലാലിനെയോ കമല്‍ ഹസനെയോ തേടിയെത്തുമായിരുന്നു എന്ന് ദിവ്യ പറഞ്ഞു

ആരാണ് ദിവ്യ റാവു

മലയാളിയാണെങ്കിലും ദിവ്യ റാവു പഠിച്ചതും വളര്‍ന്നതുമെല്ലാം മുംബൈയിലാണ്. ഇപ്പോള്‍ ഗ്ലോബല്‍ പ്രൊഡക്ഷന്‍ ടീമിനൊപ്പം ഫ്രീലാന്‍സായി ജോലി ചെയ്യുന്ന ദിവ്യയുടെ ആദ്യ സിനിമയാണ് ദംഗല്‍. ഒരു യോഗ പരിശീലക കൂടെയാണ് ദിവ്യ.

ദംഗല്‍ എന്ന ചിത്രം

കായിക സിനിമകള്‍ക്ക് ഇന്ത്യന്‍ സിനിമയില്‍ വളരെ ഏറെ പ്രധാന്യം ലഭിയ്ക്കുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ദംഗല്‍ എന്ന ചിത്രം. പെണ്‍ ഗുസ്തി എന്നാണ് ദംഗല്‍ എന്ന വാക്കിന് അര്‍ത്ഥം. യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുന്നു.

English summary
If not Aamir, then Mohanlal for Dangal: Divya Rao
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam