»   » ശ്വേത മേനോന് സുഖപ്രസവമായിരുന്നില്ലെങ്കിലോ?

ശ്വേത മേനോന് സുഖപ്രസവമായിരുന്നില്ലെങ്കിലോ?

Posted By:
Subscribe to Filmibeat Malayalam

വിവാദങ്ങളുടെ ഇടയില്‍ പിറന്നു വീണ ചിത്രമാണ് ബ്ലസിയുടെ കളിമണ്ണ്. ശ്വേത മേനോന്‍ എന്ന നടിയുടെ പ്രസവം ലൈവാക്കി എന്നതായിരുന്നു കാരണം. എന്നാല്‍ ഒരൊറ്റ കാരണം ഒത്തു വന്നില്ലായിരുന്നെങ്കില്‍ ഇങ്ങനൊരു ചിത്രം പാതിയില്‍ വച്ച് തന്നെ നിര്‍ത്തേണ്ടി വന്നേനെ. അതെന്താണെന്നല്ലെ..?

ശ്വേത മേനോന് സുഖപ്രസവമായിരുന്നില്ലെങ്കില്‍ ഇക്കണ്ട പൊല്ലാപ്പൊന്നുമുണ്ടാകുമായിരുന്നെന്ന് മാത്രമല്ല, പാതി പൂര്‍ത്തിയാക്കിയ ചിത്രം തന്നെ ഉപേക്ഷിക്കേണ്ടിവരുമായിരുന്നു. കളിമണ്ണ് സാഹചര്യങ്ങളുടെ സഹായത്തോടെ നിര്‍മ്മിക്കപ്പെട്ട സിനിമയാണെന്നാണ് സംവിധായകന്‍ ബ്ലസി പറയുന്നത്.

Kalimannu

ഒരമ്മ കുഞ്ഞിനെ നൊന്തു പ്രസവിക്കുന്നതിന്റെ മഹത്വവും അമ്മയുടെ മഹത്വവും കളിമണ്ണ് എന്ന ചിത്രത്തിലൂടെ മനസ്സിലാകും. കുടുംബത്തോടെ പോയിരുന്ന് കാണാന്‍ കഴിയുന്ന ചിത്രമാണിത്. അമ്മ എന്നത് വേറെയല്ല, അവനവന്‍ തന്നെയാണെന്ന് കളിമണ്ണ് കാണുന്നവര്‍ക്ക് മനസ്സിലാവും- ബ്ലസി പറയുന്നു.

വിവാദങ്ങള്‍ക്കെല്ലാം അറുതി വരുത്തികൊണ്ടാണ് കളിമണ്ണ് പുറത്തിറങ്ങുന്നതെന്നും കുടുംബപ്രേക്ഷകര്‍ സിനിമ കാണാന്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ബ്ലസി വ്യക്തമാക്കി.

English summary
Director Blessy Said About His Movie Kalimannu, If Shwetha Menon Not Normal Delivery The Movie Is Blocked With Incomplete.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam