»   » സൂര്യയുടെ ദുരൈ സിങ്കവും മോഹന്‍ലാലിന്റെ സാഗര്‍ ഏലിയാസ് ജാക്കിയും ഒന്നിയ്ക്കുന്നു; കാണൂ

സൂര്യയുടെ ദുരൈ സിങ്കവും മോഹന്‍ലാലിന്റെ സാഗര്‍ ഏലിയാസ് ജാക്കിയും ഒന്നിയ്ക്കുന്നു; കാണൂ

Posted By: Rohini
Subscribe to Filmibeat Malayalam

റീമിക്‌സ് വീഡിയോകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒരു ട്രന്റായി മാറിയിരിയ്ക്കുകയാണ്. പഴയ സിനിമകള്‍ക്ക് പുതിയ സിനിമകളുടെ പശ്ചാത്തല സംഗീതമിട്ടും മറ്റും ട്രെയിലറുകളും ടീസറുകളും എഡിറ്റ് ചെയ്ത് പരീക്ഷിക്കാറുണ്ട്.

ഇവിടെയിതാ രണ്ട് ഭാഷാ ചിത്രങ്ങള്‍ തമ്മില്‍ ഒരു റീമിക്‌സ് നടത്തി പരീക്ഷിയ്ക്കുന്നു. മോഹന്‍ലാലിന്റെ സാഗര്‍ ഏലിയാസ് ജാക്കി എന്ന കഥാപാത്രത്തെയും സൂര്യയുടെ ദുരൈ സിംങ്കം എന്ന കഥാപാത്രത്തെയുമാണ് കോര്‍ത്തിണക്കിയിരിയ്ക്കുന്നത്.

സാഗര്‍ ഏലിയാസ് ജാക്കി

ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച അധോലോക നായകന്‍ കഥാപാത്രമാണ് സാഗര്‍ ഏലിയാസ് ജാക്കി. പിന്നീട് ഈ കഥാപാത്രത്തെ കേന്ദ്രീകരിച്ച് അമല്‍ നീരദ് 2009 ല്‍ സാഗര്‍ ഏലിയാസ് ജാക്കി എന്ന സിനിമ സംവിധാനം ചെയ്തു.

ദുരൈ സിങ്കം

സൂര്യയെ നായകനാക്കി ഹരി സംവിധാനം ചെയ്ത ചിത്രമായ സിങ്കത്തിലെ കഥാപാത്രമാണ് ദുരൈ സിങ്കം. പൊലീസ് കഥാപാത്രങ്ങള്‍ക്ക് പുതിയ മാനം നല്‍കിയ സിങ്കത്തിന്റെ രണ്ടാം ഭാഗവും മികച്ച വിജയം നേടി. ഇപ്പോള്‍ മൂന്നാം ഭാഗത്തിനുള്ള കാത്തിരിപ്പാണ്.

സിങ്കവും ജാക്കിയും ഒന്നിച്ചാല്‍

ഈ രണ്ട് ഹിറ്റ് കഥാപാത്രങ്ങളെ ഒന്നിപ്പിച്ചുകൊണ്ടാണ് ഇപ്പോള്‍ ഒരു റീമിക്‌സ് വീഡിയോ തയ്യാറാക്കിയിരിയ്ക്കുന്നത്. രമേശ് രഞ്ജന്‍ തയ്യാറാക്കിയ വീഡിയോ ഇതിനകം ഇരുപത്തിമൂന്നായിരത്തിലധികം ആളുകള്‍ കണ്ടു കഴിഞ്ഞു.

കാണൂ

ഇതാണ് വീഡിയോ. അവസാന ഭാഗത്ത് വരുന്ന യോദ്ധയിലെ പശ്ചാത്തല സംഗീതം രസകരമാണ്.

English summary
If Singam Suriya And Sagar Alias Jackie Mohanlal Lock Horns!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam