For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ആരെങ്കിലും നിങ്ങളെ ജഡ്ജ് ചെയ്താൽ അത് അവരുടെ തകരാറാണ്'-ഷംന കാസിം

  |

  നർത്തകി, നടി എന്നീ ലേബലുകളിൽ തെന്നിന്ത്യയിൽ എല്ലാവർക്കും സുപരിചിതയായ നടിയാണ് ഷംന കാസിം. ചെറിയ ചെറിയ വേഷങ്ങളിലൂടെ വന്ന് പിന്നീട് നായിക സ്ഥാനത്തേക്ക് താരം എത്തിച്ചേർന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ് ഷംന. മലയാളത്തിൽ ഒഴികെ മറ്റ് തെന്നിന്ത്യൻ ഭാഷകളിൽ പൂർണ എന്ന പേരിലാണ് ഷംന അറിയപ്പെടുന്നത്.

  റിയാലിറ്റി ഷോ മത്സരാര്‍ഥിയുടെ കവിളില്‍ കടിക്കുന്ന താരത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് ഷംന കാസിമിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയർന്നത്. നിരവധി ട്രോളുകളും വാർത്തകളും താരത്തെ വിമർശിച്ച് കൊണ്ട് പ്രത്യക്ഷപ്പെട്ടു. തെലുങ്ക് ടിവി ചാനലായ ഇടിവിയിലെ 'ധീ' എന്ന ഡാന്‍സ് റിയാലിറ്റി ഷോയിൽ താരം ജഡ്ജായി എത്തിയപ്പോൾ നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങൾ കൂട്ടിയിണക്കിയാണ് വീഡിയോകൾ വ്യാപകമായി പ്രചരിച്ചത്. പ്രിയാമണിയാണ് ഈ ഷോയിലെ മറ്റൊരു ജഡ്ജ്.

  ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും കവിളില്‍ കടിക്കുന്ന ഷംനയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇതിന് പിന്നാലെയാണ് വിമര്‍ശനവും ഉയര്‍ന്നത്. ഷംനയുടെ വികാരപ്രകടനം അതിരുകടന്നുവെന്നാണ് പലരും വിമര്‍ശനമായി ഉയര്‍ത്തുന്നത്. എന്നാല്‍ ഷംന ചെയ്ത പ്രവൃത്തിയെ കുറ്റപ്പെടുത്തുന്നവര്‍ ചെയ്യുന്നത് കപടസദാചാരം കൊണ്ടാണെന്നാണ് ഷംനയെ അനുകൂലിക്കുന്നവർ കുറിച്ചത്. ഇതാദ്യമായല്ല ഷംന കാസിം ഇങ്ങനൊരു സ്നേഹപ്രകടനം നടത്തുന്നത്. കഴിഞ്ഞ വർഷവും ഇതേ റിയാലിറ്റി ഷോയ്ക്കിടെ നടി സമാനമായ രീതിയിൽ മത്സരാർഥികളെ പ്രോത്സാഹിപ്പിച്ചിരുന്നു. തെലുങ്ക് ഡാന്‍സ് പരിപാടിയായ 'ധീ' വളരെ പ്രശസ്തമാണ്. ഇതിലെ പല ക്ലിപ്പുകളും റീല്‍സ് വീഡിയോകളും മറ്റുമായി കേരളത്തിലും വൈറലാകാറുണ്ട്.

  വിമർശനങ്ങളിൽ തനിക്ക് പറയാനുള്ള മറുപടിയുമായി ഷംന സോഷ്യൽമീഡിയയിൽ എത്തിയിരുന്നു. അമ്മയുടെ കവിളിൽ കടിക്കുന്ന ഒരു ഫോട്ടോ പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിന്റെ ഒറ്റവാക്കിലെ മറുപടി. 'ആരെങ്കിലും നിങ്ങളെ ജഡ്ജ് ചെയ്താൽ അത് അവരുടെ തകരാറാണ്' എന്നാണ് ഷംന കുറിച്ചത്. പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും കമന്റുകളുമായി എത്തി. വിവാഹത്തട്ടിപ്പ് വീരന്മാരുടെ കെണിയില്‍ നിന്ന് നടി ഷംന കാസിം തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് നാളുകൾക്ക് മുമ്പ് സംസ്ഥാനത്ത് വലിയ വാര്‍ത്തയായിരുന്നു. ആ സംഭവത്തിന് ശേഷം വിവാഹം എന്ന് കേട്ടാലേ തനിക്ക് പേടിയാണ് എന്നാണ് ഷംന കാസിം പറഞ്ഞത്.

  മലയാളത്തിന് പുറമേ തമിഴ്, തെുലങ്ക്, കന്നഡ അടക്കം തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷാ ചിത്രങ്ങളിലും സജീവമായി അഭിനയിക്കാറുള്ള നടിയാണ് ഷംന കാസിം. കുറച്ച് കാലങ്ങളായി മലയാള സിനിമയെക്കാളും ഷംന സജീവമായിരിക്കുന്നത് തെലുങ്കിലും തമിഴിലുമായിരുന്നു. ദൃശ്യം 2 വിന്റെ തെലുങ്ക് പതിപ്പ് അടക്കം നിരവധി സിനിമകളാണ് നടിയുടേതായി വരാനിരിക്കുന്നത്. ഇതിനൊപ്പമാണ് ടെലിവിഷന്‍ ഷോ കളിലും ഷംന പങ്കെടുക്കുന്നത്. കന്നടയില്‍ ജോഷ് എന്ന ചിത്രത്തിലൂടെയായിരുന്നു ഷംന കാസിം അരങ്ങേറ്റം നടത്തിയത്.

  Recommended Video

  Criticism against actress shamna kassim after biting reality show contestant

  2004ൽ ആയിരുന്നു ഷംന മലയാള സിനിമകളിൽ അഭിനയിച്ച് തുടങ്ങിയത്. ആദ്യ കാലങ്ങളിൽ ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടു. പിന്നീട് പച്ചക്കുതിര, ഭാർ​ഗവ ചരിതം മൂന്നാം ഖണ്ഡം തുടങ്ങിയ സിനിമകളിലൂടെ ആളുകളെ നടിയെ ശ്രദ്ധിച്ച് തുടങ്ങി. ഇതോടെ ഷംന സ്റ്റേജ് ഷോകളിലും മറ്റും നൃത്തവും അഭിനയവുമായി സജീവമായി. അലിഭായിയിൽ മോഹൻലാലിന്റെ സഹോദരി വേഷം ചെയ്തും ഷംന ശ്രദ്ധിക്കപ്പെട്ടു. 2012ൽ ഇറങ്ങിയ മലയാള ചിത്രം ചട്ടക്കാരിയിൽ നായിക ഷംനയായിരുന്നു. 2018ൽ പുറത്തിറങ്ങിയ മധുര രാജ എന്ന മമ്മൂട്ടി ചിത്രമാണ് അവസാനമായി റിലീസിനെത്തിയ ഷംനയുടെ മലയാള ചിത്രം.

  English summary
  'If someone is judging you that’s their problem', actress shamna kasim reply about latest issue
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X