»   » സ്ത്രീകളെ ശത്രുവാക്കിയാല്‍ പ്രത്യാഘാതം ഭീകരമായിരിക്കും,രാധികയില്‍ നിന്ന് അനുഭവിച്ചു:പ്രതാപ് പോത്തന്‍

സ്ത്രീകളെ ശത്രുവാക്കിയാല്‍ പ്രത്യാഘാതം ഭീകരമായിരിക്കും,രാധികയില്‍ നിന്ന് അനുഭവിച്ചു:പ്രതാപ് പോത്തന്‍

Written By:
Subscribe to Filmibeat Malayalam

എന്തും വെട്ടിത്തുറന്ന് പറയുന്ന പ്രകൃതക്കാരനാണ് പ്രതാപ് പോത്തന്‍. അതുകൊണ്ട് തന്നെ എന്നും വിവാദങ്ങളില്‍ ചെന്നു വീഴാറുമുണ്ട്. പക്ഷെ സ്ത്രീ വിഷയങ്ങളില്‍ അല്പം കരുതലോടെ മാത്രമേ പോത്തന്‍ ഇടപെടാറുള്ളൂ. അത് എന്തുകൊണ്ടാണെന്ന് ഒരു അഭിമുഖത്തില്‍ സംസാരിക്കവെ പ്രതാപ് പോത്തന്‍ വ്യക്തമാക്കി.

ആ ഇര ദിലീപ് തന്നെ, 'പ്രമുഖന്‍' എന്ന പേര് ഇനി ആവശ്യമില്ല.. എല്ലാം തുറന്നുകാട്ടി പോസ്റ്റര്‍!!

സ്ത്രീകളെ ശത്രുപക്ഷത്ത് നിര്‍ത്തിയാല്‍ സംഭവിയ്ക്കാന്‍ പോകുന്ന പ്രത്യാഘാതം വളരെ വലുതായിരിയ്ക്കും എന്നാണ് പ്രതാപ് പോത്തന്‍ പറയുന്നത്. പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പോത്തന്‍. പ്രതാപ് പോത്തന്റെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം..

രംഭയുടെ ദാമ്പത്യം തകര്‍ക്കാന്‍ ശ്രമിച്ചവര്‍ തീര്‍ച്ചയായും ഈ ചിത്രങ്ങള്‍ കാണണം, അസൂയ തോന്നും, ഉറപ്പ്!

സ്ത്രീകളെ ശത്രുവാക്കിയാല്‍

സ്ത്രീകളുമായി ബന്ധപ്പെട്ട കേസില്‍ പെട്ടാലും സ്ത്രീകളെ ശത്രുവാക്കിയാലും പ്രത്യാഘാതം ഭയങ്കരമായിരിക്കുമെന്ന് നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ പറയുന്നു

രാധികയില്‍ നിന്ന് അനുഭവിച്ചത്

സ്ത്രീകളുടെ ശത്രുവായ അനുഭവമുണ്ടോയെന്ന ചോദ്യത്തിന് രാധികയില്‍ നിന്നും വിവാഹമോചനം നേടിയ കാലത്ത് അതിന്റെ പ്രത്യാഘാതം നന്നായി അനുഭവിച്ചയാളാണ് താനെന്നായിരുന്നു പ്രതാപ് പോത്തന്റെ മറുപടി.

നിരാശയില്ല, പശ്ചാത്താപവുമില്ല

പക്ഷേ അതിനെ കുറിച്ചു തന്നെ ആലോചിച്ച് വിഷമിക്കാത്തതിനാല്‍ കുഴപ്പമില്ല. എടുത്ത ഒരു തീരുമാനത്തിലും പശ്ചാത്തപിക്കുന്നില്ലെന്നും, തിരിഞ്ഞു നോക്കുമ്പോള്‍ നിരാശയില്ല എന്നും പ്രതാപ് പോത്തന്‍ പറയുന്നു.

നടി ആക്രമിയ്ക്കപ്പെട്ട സംഭവം

കാണാന്‍ വരുന്ന ഒരു വനിതാ ജേണലിസ്റ്റിന്റെ ചോദ്യത്തിന് ഞാന്‍ ദേഷ്യത്തില്‍ ഒരു മറുപടി നല്‍കിയെന്ന് കരുതുക, അടുത്ത നിമിഷം അവര്‍ പുറത്തിറങ്ങി ഇത്തരമൊരു ആരോപണമുന്നയിച്ചാല്‍ ഞാനും അകത്താകില്ലേയെന്നു ചോദിച്ച പ്രതാപ് പോത്തന്‍ നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ ദിലീപ് അറസ്റ്റിലായ സംഭവം ദുരൂഹത നിറഞ്ഞതാണെന്നും അഭിപ്രായപ്പെട്ടു.

പോത്തന്റെ ദാമ്പത്യം

1985 ലാണ് പ്രതാപ് പോത്തന്‍ രാധികയെ വിവാഹം ചെയ്തത്. ഒരു വര്‍ഷം പോലും ആ ദാമ്പത്യത്തിന് ആയുസുണ്ടായിരുന്നില്ല. 1986 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. തുടര്‍ന്ന് 1990 ല്‍ അമല സത്യനാഥിനെ വിവാഹം ചെയ്തു. എന്നാല്‍ ആ ബന്ധവും 2002 ല്‍ രണ്ട് വഴിക്കായി.

English summary
If the enemy is an woman, the impact will be terrifying says Prathap Pothan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam