Just In
- 4 hrs ago
ഈ മാലാഖ വന്നതോടെയാണ് ജീവിതം കൂടുതല്‍ സുന്ദരമായത്, അന്നമോള്‍ക്ക് ആശംസയുമായി മിയ
- 5 hrs ago
ഭാര്യയെയും മകളെയും ചേര്‍ത്ത് പിടിച്ച് ദുല്‍ഖര്‍ സല്മാന്; താരകുടുംബത്തിന്റെ ചിത്രം വൈറലാവുന്നു
- 5 hrs ago
പ്രസവത്തിനായി പോവുന്ന ദിവസവും യോഗ ചെയ്തിരുന്നുവെന്ന് ശിവദ, ഏറെ സന്തോഷിച്ച നിമിഷമാണ്
- 5 hrs ago
പ്രസവ വേദന അനുഭവിച്ചവര്‍ക്ക് ഇതൊക്കെ ഒരു വേദനയാണോ? മഞ്ജുവിന്റെ ടാറ്റു വീഡിയോയ്ക്ക് താഴെ ആരാധകര്‍
Don't Miss!
- News
രാജ്യം 72ാമത് റിപബ്ലിക്ക് ദിനാഘോഷ നിറവില്‍, കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ സജ്ജം
- Sports
ISL 2020-21: മുംബൈയെ സമനിലയില്‍ തളച്ച് ചെന്നൈ
- Lifestyle
ഗര്‍ഭാവസ്ഥയില്‍ ചര്‍മ്മത്തിന് വരള്‍ച്ചയോ, ശ്രദ്ധിക്കണം
- Finance
കൊച്ചിയിൽ ഒരുങ്ങുന്നു 1200 കോടിയുടെ ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി
- Automobiles
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- Travel
റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
IFFI 2019: ഒരു കുടക്കീഴിൽ സിനിമാ ലോകം, മേളയ്ക്ക് തിരശ്ശീല വീണു
രാജ്യാന്തര ചലച്ചിത്ര മേളയുടെ സുവര്‍ണ ജൂബിലി പതിപ്പിന് സമാപനം. മികച്ച പ്രേക്ഷക പങ്കാളിത്തമാണ് ഇത്തവണ ചലച്ചിത്രമേള കണ്ടത്. പതിനായിരത്തിൽപ്പരം ഡെലിഗേറ്റുകള്‍ സിനിമകള്‍ കാണാനായി ഗോവയിലെത്തി. ഏട്ട് ദിവസം നീണ്ട മേളയില്‍ നിരവധി ശ്രദ്ധേയ സിനിമകളാണ് പ്രദര്‍ശിപ്പിച്ചത്. ഓസ്കര് അവാര്‍ഡിന് നോമിനേഷന് നേടിയ 24 ചിത്രങ്ങളടക്കം 76 രാജ്യങ്ങളില്‍ നിന്നായി ഇരുനൂറിലേറെ ചിത്രങ്ങളാണ് ഈ വർഷം പ്രദര്‍ശിപ്പിച്ചത്. മേളയുടെ അമ്പതാം വാര്‍ഷികാഘോഷം മുൻനിർത്തി വർണപ്പകിട്ടാർന്ന ആഘോഷ പരിപാടികളും അവസാന ദിനം സംഘാടകർ ഒരുക്കി.
തെന്നിന്ത്യന്‍ സെന്‍സേഷനുകളായ വിജയ് ദേവരകൊണ്ടയും രകുല്‍ പ്രീത് സിംഗും സമാപന ചടങ്ങിന് എത്തിയിരുന്നു. പനാജിയിലുളള ഡോ എസ് എപി മുഖര്‍ജി സ്റ്റേഡിയത്തിലാണ് സമാപന പരിപാടികൾ നടന്നത്. ഇസൈഞ്ജാനി ഇളയരാജയെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് ഗായകന് ഹരിഹരന്, കഥക് മാസ്ട്രോ ബിര്‍ജു മഹാരാജ്, ഇസൈഞ്ജാനി ഇളയരാജ, നര്‍ത്തകി തനുശ്രീ ശങ്കര്‍,തുടങ്ങിയവരുടെ പരിപാടികളും അരങ്ങേറി.
കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് തുടങ്ങിയവരും സമാപന ചടങ്ങില്‍ പങ്കെടുത്തു. നേരത്തെ, ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങും വര്‍ണാഭമായാണ് നടന്നത്. ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനും സ്റ്റൈല്മന്നന് രജനീകാന്തും ഗോവ രാജ്യാന്ത ചലച്ചിത്രമേളയുടെ ഉദ്ഘാടനം ദിനം സാന്നിധ്യമറിയിച്ചിരുന്നു.
ഇന്റര്‍നാഷണല്‍ സ്റ്റാറുകളായ ഇസബെല്ല ഹുപ്പെര്‍ട്ട്, ജോനാഥന് റിസ് മേയേര്‍സ്, സംവിധായകന് ജോണ്‍ ഐഫ ബെയ്ലി തുടങ്ങിയവരും ചലച്ചിത്ര മേളയുടെ ഭാഗമായി. സംഗീത പരിപാടിയുമായി ഗായകന് ശങ്കര്‍ മഹാദേവനും അവസാനദിനം എത്തി. ഇത്തവണ 50 വനിതാ സംവിധായകരുടെ അമ്പത് ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്.
ഓപ്പണ്‍ എയര്‍ സ്ക്രീനിംഗും ഈ വർഷത്തെ ചലച്ചിത്ര മേളയിലെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായി. ഗുജറാത്തി പീരിയഡ് ഡ്രാമ ചിത്രം ഹെല്ലാരോ, ഹിന്ദി ചിത്രം ഉറി ദി സര്‍ജിക്കല്‍ സ്ട്രൈക്ക് തുടങ്ങിയ സിനിമകള്‍ നിറഞ്ഞ സദസിലാണ് പ്രദര്‍ശിപ്പിക്കപ്പെട്ടത്. മലയാളത്തില്‍ നിന്നും ഉയരെ, ജല്ലിക്കട്ട്, കോളാമ്പി, ഇരവിലും പകലിലും, ഒടിയന്, ശബ്ദിക്കുന്ന കലപ്പ തുടങ്ങി സിനിമകൾ ചലച്ചിത്ര മേളയില്‍ എത്തി.
ഐഎഫ്എഫ്ഐയുടെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് സോള്‍ ഓഫ് എഷ്യ എന്ന സെക്ഷനും ഉള്‍പ്പെടുത്തിയിരുന്നു. ഈ വിഭാഗത്തില്‍ എഷ്യന്‍ ഭുഖണ്ഡത്തില്‍ നിന്നുളള പരിവര്‍ത്തനാത്മകമായ സിനിമകളാണ് പ്രദര്‍ശിപ്പിച്ചത്. സംവിധായകന് പ്രിയദര്‍ശനായിരുന്നു ഫീച്ചര്‍ വിഭാഗം ജൂറി ചെയര്മാന്. നോണ്‍ ഫീച്ചര്‍ വിഭാഗം ജൂറി ചെയര്‍മാനായി രാജേന്ദ്ര ജംഗ്ളിയും എത്തി.