twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    IFFI 2019: ഗോവ രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തുടക്കമായി! തിരി തെളിയിച്ച് അമിതാഭ് ബച്ചന്‍!

    By Midhun Raj
    |

    ഗോവ രാജ്യാന്തര ചലച്ചിത്ര മേളയുടെ സുവര്‍ണ ജൂബിലി പതിപ്പിന് ഇന്ന് തുടക്കമായി. ശ്യാമപ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനാണ് മേള ഉദ്ഘാടനം ചെയ്തത്. സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് രജനീകാന്തിനെ ചടങ്ങില്‍ ആദരിച്ചു. ഐഎഫ്എഫ്ഐ 2019ലെ ഗോള്‍ഡന്‍ ജൂബിലി ഐക്കണ്‍ പുരസ്‌കാരമാണ് സൂപ്പര്‍താരത്തിന് നല്‍കിയത്.

    IFFI 2019

    ഫ്രഞ്ച് താരം ഇസബെല്ല ഹുപ്പെര്‍ട്ടിനാണ് ഇത്തവണ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം നല്‍കിയത്. ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറായിരുന്നു ഉദ്ഘാടന ചടങ്ങിന്റെ അവതാരകന്‍. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഉദ്ഘാടന ചടങ്ങിന് ശേഷം ശങ്കര്‍ മഹാദേവന്‍ നയിച്ച സംഗീത വിരുന്നും അരങ്ങേറി. ഇറ്റാലിയന്‍ സംവിധായകന്‍ ഗോരന്‍ പാസ്‌കല്‍ജെവിക്കിന്റെ ഡെസ്‌പൈറ്റ് ദി ഫോഗാണ് മേളയില്‍ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കുന്നത്.

    iffi

    ഇന്ത്യന്‍ പനോരമയുടെ ഉദ്ഘാടന ചിത്രമായി ഗുജറാത്തി സംവിധായകന്‍ അഭിഷേക് ഷായുടെ ഹെല്ലാരോയും വ്യാഴാഴ്ച പ്രദര്‍ശിപ്പിക്കും. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ കശ്മീരില്‍ നിന്നുളള നൂറയാണ് ആദ്യം പ്രദര്‍ശിപ്പിക്കുക. 76 രാജ്യങ്ങളില്‍ നിന്നായി 200ലധികം സിനിമകളാണ് ഇത്തവണ മേളയില്‍ പ്രദര്‍ശിപ്പിക്കുക. ഇന്ത്യന്‍ പനോരമയിലേക്ക് 41 ചിത്രങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഫീച്ചര്‍ വിഭാഗത്തിലേക്ക് 26 ചിത്രങ്ങളും നോണ്‍ ഫീച്ചര്‍ വിഭാഗത്തിലേക്ക് 15 ചിത്രങ്ങളും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. മലയാളത്തില്‍ നിന്നും ഉയരെ,കോളാമ്പി, ഇരവിലും പകലിലും ഒടിയന്‍, ശബ്ദിക്കുന്ന കലപ്പ തുടങ്ങിയവയാണ് ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുക.

    iffi

    സംവിധായകന്‍ പ്രിയദര്‍ശനാണ് ഫീച്ചര്‍ വിഭാഗം ജൂറി ചെയര്‍മാന്‍. നോണ്‍ ഫീച്ചര്‍ വിഭാഗം ജൂറി ചെയര്‍മാനായി രാജേന്ദ്ര ജംഗ്ളിയും എത്തുന്നു. ചലച്ചിത്ര മേളയുടെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് സോള്‍ ഓഫ് എഷ്യ എന്ന സെക്ഷനും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ വിഭാഗത്തില്‍ എഷ്യന്‍ ഭുഖണ്ഡത്തില്‍ നിന്നുളള പരിവര്‍ത്തനാത്മകമായ സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ചൈന, ജപ്പാന്‍, ശ്രീലങ്ക, സിംഗപ്പൂര്‍, തായ്വാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുളള ചിത്രങ്ങള്‍ ഈ സെക്ഷനില്‍ പ്രദര്‍ശിപ്പിക്കും. കൂടാതെ അമ്പത് വനിതാ സംവിധായകരുടെ ചിത്രങ്ങളും ഇത്തവണ ചലച്ചിത്ര മേളയില്‍ ഉണ്ടാവും. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട വനിതാ സംവിധായകരുടെ 50 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക.

    അന്ന് എന്നെ സ്‌ക്രീനില്‍ കണ്ടപ്പോള്‍ അവര്‍ കൂവി,ഇന്ത്യന്‍ റുപ്പി ഇറങ്ങിയ സമയത്തെ അനുഭവം പറഞ്ഞ് പൃഥിഅന്ന് എന്നെ സ്‌ക്രീനില്‍ കണ്ടപ്പോള്‍ അവര്‍ കൂവി,ഇന്ത്യന്‍ റുപ്പി ഇറങ്ങിയ സമയത്തെ അനുഭവം പറഞ്ഞ് പൃഥി

    Read more about: iffi ഐഎഫ്എഫ്ഐ
    English summary
    IFFI 2019 Goa Inaugural Ceremony Amitabh Bachchan Rajinikanth
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X