»   » ചലച്ചിത്രോത്സവം ഡിസംമ്പര്‍ 7 മുതല്‍ 14വരെ

ചലച്ചിത്രോത്സവം ഡിസംമ്പര്‍ 7 മുതല്‍ 14വരെ

Posted By:
Subscribe to Filmibeat Malayalam
IFFK
കേരള അന്താരാഷ്ട്രചലച്ചിത്രോത്സവം ഡിസംമ്പര്‍ 7 മുതല്‍ 14 വരെ സ്ഥിരംവേദിയായ തിരുവന്തപുരത്തു വെച്ച് നടക്കും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 14ചിത്രങ്ങള്‍ മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. മലയാളത്തില്‍ നിന്നും ടി.വിചന്ദ്രന്റെ ഭൂമിയുടെ അവകാശികള്‍, ജോയ് മാത്യുവിന്റെ ഷട്ടര്‍ എന്നീ ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മത്സരവിഭാഗത്തിലേക്ക് മലയാളമുള്‍പ്പെടെ ഇനിയും ചിത്രങ്ങള്‍ വരാനിടയുണ്ട്. ില്‍മിസ്താന്‍,ഐ.സി തുടങ്ങിയ ഹിന്ദി ചിത്രങ്ങളും മല്‍സരവിഭാഗത്തിലുണ്ട്. 3 ഇന്ത്യന്‍ ചിത്രങ്ങളില്‍ നിന്നാണ് നാലു ചിത്രങ്ങള്‍ തിരെഞ്ഞെടുത്തിരിക്കുന്നത്. മറ്റ് മത്സരങ്ങള്‍ ചിത്രങ്ങള്‍ ഓള്‍വേയ്‌സ്ബാസഡേ (ടുണീഷ്യ), പ്രസന്റ് ടെന്‍സ് (ടര്‍ക്കി), ദി ഡിലേ (ഉറുഗ്വേ), നോസ് വെമോസ്് പാപ്പ (മെക്‌സിക്കോ), ദ റപ്പറസന്റ് (അള്‍ജീരിയ), ഇവാന്‍സ് വുമന്‍ (ചിലി), സ്‌റാനിന(ഫിലിപ്പൈന്‍സ്), ടുഡേ (സെനഗല്‍), ലാറ്റിനമേരിക്കന്‍ ആഫ്രിക്കന്‍സിനിമകള്‍ ഉള്‍പ്പെട്ട പാക്കേജ് വ്യത്യസ്തമായ കാഴ്ച സാന്നിദ്ധ്യമാണ് ഇത്തവണ പ്രേക്ഷകര്‍ക്കുനല്‍കുക.

ഏറെ വിവാദങ്ങള്‍ തുടക്കം മുതല്‍ ഒടുക്കം വരെ കൂട്ടിനുണ്ടായിരുന്നു ഇക്കഴിഞ്ഞ തിരുവനന്തപുരം അന്താരാഷ്ട്ര മേളയ്ക്ക്. വര്‍ഷങ്ങളായി വളരെ സിസ്‌റമറ്റിക്കായി നടന്നു കൊണ്ടിരുന്ന മേളയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ചില അഴിച്ചു പണികള്‍ മൊത്തം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു.

പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളിലെ പ്രേക്ഷകരുടെ സീറ്റിംഗ് കപ്പാസിറ്റിയില്‍ കൂടുതല്‍ ഡെലിഗേറ്റ് പാസുകള്‍ നല്കുന്നതും തിയറ്ററുകളില്‍ സ്ഥിരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ജനപങ്കാളിത്തംകൊണ്ട് ഏഷ്യയിലെ ഏറ്റവും വലിയമേളയായി മാറിയ ഐ. എഫ്. എഫ്. കെ അടുക്കും ചിട്ടയോടുംകൂടി നടത്തേണ്ട ചുമതല ചലച്ചിത്ര അക്കാദമിക്കും വകുപ്പുമന്ത്രിക്കും സര്‍ക്കാറിനുമാണ്.

പ്രദര്‍ശിപ്പിക്കുന്ന സിനിമകളുടെ ലിസ്റ്റില്‍ വരെ ഇടപെട്ടുകൊണ്ടാണ് കഴിഞ്ഞ തവണ ആരോപണങ്ങള്‍ക്ക് തുടക്കമിട്ടത്. ഭരണ നിര്‍വ്വഹണ മേഖലയില്‍ കഴിഞ്ഞ തവണ സംഭവിച്ച വീഴ്ചകള്‍ ഇല്ലാതാക്കാന്‍ കാര്യക്ഷമമായ മുന്‍കരുതലുകളും സ്വതന്ത്രസമീപനവും ഇത്തവണയെങ്കിലും ബന്ധപ്പെട്ട അധികാര കേന്ദ്രങ്ങളില്‍ നിന്നുണ്ടാകേണ്ടതാണ്.

English summary
The delegate registration for the 17th International Film Festival of Kerala to be held from December 7 to 14, has begun The registration procedure is held completely online. The passes will be distributed through State Bank of Travancore branches.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam