For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മദ്യപിച്ചെത്തുന്ന ഡെലിഗേറ്റുകള്‍ ഊതേണ്ടിവരും

  By Ravi Nath
  |

  ഡിസംബര്‍ 7 ന് തിരുവനന്തപുരത്ത് കൊടിയേറുന്ന കേരള രാജ്യാന്തര
  ചലച്ചിത്രമേളയില്‍ മദ്യപിച്ചെത്തുന്ന പ്രതിനിധികളെ ആള്‍ക്കഹോളിക്ക്
  അനലൈസറില്‍ ഊതിച്ച് പുറന്തള്ളുന്നതായിരിക്കുമത്രേ.

  IFFK

  ഓപ്പണ്‍ഫോറം ഡിസ്‌ക്കഷന്‍ ഫോറമാക്കുന്നു, പ്രതിനിധികളെ കഴിയുന്നത്ര ഒഴിവാക്കുകയാണ്
  തന്ത്രം. സിനിമയ്ക്കും പോകുന്നില്ല ഡിസ്‌ക്കഷന്‍ ഫോറത്തിനുമില്ല കൈരളി
  തിയറ്ററിന്റെ പടവുകളിലിരുന്ന് പതിവുമേളപോലെ സൗഹൃദം പങ്കിടാമെന്ന
  അതിമോഹവും വേണ്ട അതിനും നിയന്ത്രണമുണ്ടത്രേ.

  സര്‍വ്വതന്ത്രസ്വാതന്ത്യ്രത്തിന്റെ മഹാഘോഷമായി കൊണ്ടാടുന്ന ഈ
  ജനകീയകലാരൂപത്തിന്റെ ആഗോളദര്‍ശനത്തിന് ഇങ്ങനെയൊക്കെ നിയന്ത്രണം
  കൊണ്ടുവരാനുള്ള കാരണമെന്തെന്നറിയണ്ടെ...കഴിഞ്ഞ തവണനടന്ന
  ചലച്ചിത്രോല്‍സവത്തില്‍ സിനിമാ മന്ത്രി കുറെ പരീക്ഷണങ്ങള്‍ കൊണ്ടുവന്നു.
  സിനിമ തെരെഞ്ഞെടുക്കുവാന്‍ ഒരു കമ്മിറ്റിയൊക്കെയുണ്ടെങ്കിലും
  എല്ലാറ്റിലും കേറി മന്ത്രി ഭരണം തുടങ്ങി.

  പ്രതിനിധികള്‍ക്ക് ഡെലിഗേറ്റ് പാസ്, ഫെസ്‌റിവല്‍ കിറ്റ് ഒന്നും നേരാംവണ്ണം ലഭിച്ചില്ല. പതിനായിരത്തോളം പ്രതിനിധികളെ ഉള്‍പ്പെടുത്തി ആകെ ഏഴുതിയേറ്ററുകള്‍ തിയറ്ററുകളില്‍ സ്ഥലമില്ലാതെ തള്ളും തല്ലും കൂക്കുവിളിയും. തിയറ്ററിനുപുറത്ത് പ്രതിഷേധങ്ങള്‍ പതിവായി. സമാപനചടങ്ങിന് മന്ത്രി പ്രസംഗിക്കാന്‍
  തുടങ്ങിയപ്പോള്‍ ചിലകോണുകളില്‍നിന്ന് കൂവലുയര്‍ന്നു അന്ന്
  പ്രസ്താവിച്ചതാണ് വരുന്ന തവണകാണിച്ചുതരാമെന്ന് ആരൊക്കെ
  പ്രതിനിധികളാകുമെന്ന് എന്തൊക്കെ നിയന്ത്രണം കൊണ്ടുവരുമെന്ന്
  അതിന്റെയൊക്കെ നേര്‍ചിത്രമാണ് ഇത്തവണ അരങ്ങേറാന്‍ പോണത്.

  അടൂര്‍, ഷാജിഎന്‍ കരുണ്‍, ടി.കെ രാജീവ് കുമാര്‍, കെ.ആര്‍. മോഹന്‍ എന്നിവരൊക്കെ അക്കാദമി ചെയര്‍മാന്‍മാരായി മേള നല്ലരീതിയില്‍ നടത്തിപോന്നിട്ടുണ്ട്. അന്നൊക്കെ മന്ത്രിമാര്‍ എല്ലാകാര്യങ്ങളും ചെയര്‍മാനും കമ്മിറ്റിക്കും പൂര്‍ണ്ണമായി വിട്ടുകൊടുക്കുകയാണ് പതിവ്. ഇതിപ്പൊ ബോളിവുഡിലെ തിരക്കുകഴിഞ്ഞ് അക്കാദമി ഭരണത്തിനും ഫെസ്‌റിവല്‍ നടത്തിപ്പിനും പ്രിയദര്‍ശനെവിടെ സാവകാശം കിട്ടും. ജനാധിപത്യസ്വഭാവം അനിവാര്യമായിരിക്കേണ്ട ഇത്തരം മേളകള്‍ ചില കടുംപിടുത്തങ്ങളുടെ വേദിയായിമാറുന്നത് കൂടുതല്‍ അലങ്കോലങ്ങള്‍ക്ക് വഴിവെക്കുമെന്നുറപ്പാണ്.

  തുറന്നചര്‍ച്ചകള്‍ക്കും അഭിപ്രായപ്രകടനങ്ങള്‍ക്കും ആരോഗ്യകരമായ വേദിയൊരുക്കേണ്ടത് ഇതുപോലുള്ള ജനകീയക്രിയാല്‍മക പരിസരങ്ങളിലല്ലാതെ മറ്റെവിടെയാണ്. ലോകം ശ്രദ്ധിക്കുന്ന ഇതുപോലുള്ളസംരംഭങ്ങളില്‍ സംഘാടകരുടേയും പ്രതിനിധികളുടേയും സംയമനമാര്‍ന്ന സഹകരണം അനിവാര്യമാണ്. അല്ലാത്തപക്ഷം ഇതുകൊണ്ടുനഷ്ടം സംഭവിക്കാന്‍ പോകുന്നത് നല്ല സിനിമകള്‍ കാണാനെത്തുന്ന നല്ലൊരുശതമാനം പ്രതിനിധികള്‍ക്കാണ്.

  അതോടൊപ്പം പ്രാതിനിധ്യം കൊണ്ടും നല്ല സിനിമകളെത്തുന്ന മേള എന്നനിലയിലും ഏഷ്യയിലെ മികച്ച ചലച്ചിത്രോല്‍സവത്തിന് കളങ്കം വരുത്തുകയുമാവും.വിവിധരാജ്യങ്ങളില്‍നിന്നും (സിനിമയും) വ്യത്യസ്തസംസ്ഥാനങ്ങളില്‍ നിന്നും പ്രതിനിധികളായെത്തുന്നവര്‍ വരും വര്‍ഷങ്ങളില്‍ കേരള രാജ്യാന്തര ചലച്ചിത്രമേളയെ ഒഴിവാക്കിയാല്‍ അതിന്റെ ഉത്തരവാദിത്വം ചുമക്കാനും നമ്മള്‍ ബാധ്യസ്ഥരാണ്.

  English summary
  Goverment is moving against pramoting alcohol during the International Film Festival of India.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X