»   » അനുവാദം കൂടാതെ ഗാനം ആലപിച്ചു, ചിത്രയ്ക്കും എസ്പിബിക്കുമെതിരെ വക്കീല്‍ നോട്ടീസ്

അനുവാദം കൂടാതെ ഗാനം ആലപിച്ചു, ചിത്രയ്ക്കും എസ്പിബിക്കുമെതിരെ വക്കീല്‍ നോട്ടീസ്

Posted By: Nihara
Subscribe to Filmibeat Malayalam

താന്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ അനുമതി കൂടാതെ പരിപാടിയില്‍ ആലപിച്ച ഗായകര്‍ക്കെതിരെ നിയമനടപടിയുമായി ഇളയരാജ രംഗത്തു വന്നു. വിവിധ വേദികളില്‍ അനുമതി കൂടാതെ ഗാനം ആലപിച്ചതിന് കെ എസ് ചിത്രയ്ക്കും എസ് പി ബാലസുബ്രഹമണ്യത്തിനും എതിരെ ഇളയാരാജയാണ് വക്കീല്‍ നോട്ടീസ് അയച്ചത്.

ഫേസ്ബുക്ക് പേജിലൂടെ എസ് പി ബാലസുബ്രഹമണ്യമാണ് സംഭവം വെളിപ്പെടുത്തിയിട്ടുള്ളത്. പകര്‍പ്പവകാശം ലംഘിച്ചതിനാല്‍ തങ്ങള്‍ വലിയ തുക ഒടുക്കേണ്ടി വരുമെന്നാണ് നോട്ടീസില്‍ പറയുന്നതെന്നും എസ്പിബി അറിയിച്ചു.

K.S Chithra

എസ് പി ബാലസുബ്ഹ്മണ്യത്തിന്റെ മകന്‍ ചരണ്‍ അണിയിച്ചൊരുക്കിയ എസ്പിബി 50 പരിപാടിയുടെ ഭാഗമായി വിവിധ രാജ്യങ്ങളില്‍ സംഗീത പരിപാടി നടത്തുന്നുണ്ട്.അതിനിടയിലാണ് വക്കീല്‍ നോട്ടീസ് ലഭിക്കുന്നത്. പകര്‍പ്പവകാശത്തെക്കുറിച്ച് താന്‍ ബോധവാനായിരുന്നില്ലെന്നും എസ്പിബി കുറിച്ചിട്ടുണ്ട്. അത് പാലിക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്നും ഇനി അവതരിപ്പിക്കുന്ന പരിപാടികളില്‍ ഇളയരാജയുടെ ഗാനം ആലപിക്കുന്നതിന് നിയമതടസ്സം ഉണ്ടെന്നും ഇളയരാജ കുറിച്ചിട്ടുണ്ട്.

English summary
Ilayaraja send notice to SP Balasubrahmanyan and KS Chithra.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam