For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടി ഇല്യാനയെ ഗര്‍ഭിണിയാക്കി സോഷ്യല്‍ മീഡിയ! സത്യത്തില്‍ സംഭവിച്ചത് നടി തന്നെ പറയുന്നു, കഷ്ടം തന്നെ..

  |

  സിനിമയിലെ പല അനുഭവങ്ങളെ കുറിച്ചും തുറന്ന് പറയുന്ന നടിയാണ് ഇല്യാന ഡിക്രൂസ്. തെലുങ്ക് സിനിമയില്‍ സജീവമായിരുന്ന നടി കന്നഡയിലും തമിഴിലും അഭിനയിച്ചിരുന്നു. ഇളയദളപതി വിജയിയുടെ നന്‍പന്‍ എന്ന സിനിമയിലെ നായിക വേഷമായിരുന്നു ഇല്യാനയ്ക്ക് ഏറെയും ആരാധകരെ സമ്മാനിച്ചത്.

  മമ്മൂക്കയെ കൊണ്ട് തോറ്റു! ഒരു സെല്‍ഫി ചോദിച്ചതിന് കാണിച്ച കുറുമ്പ് കണ്ടോ? തൃപ്തിയായെന്ന് താരങ്ങളും

  അടുത്തിടെ നടി ഗര്‍ഭിണിയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇക്കാര്യത്തെ കുറിച്ച് നടിയുടെ ഭാഗത്ത് നിന്നും മറുപടിയൊന്നുമില്ലാതിരുന്നതിനാല്‍ കാര്യം കൂടുതല്‍ പ്രചാരത്തിലെത്തി. ഒടുവില്‍ തന്റെ പേരില്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് മറുപടിയുമായി ഇല്യാന തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

  ഇല്യാന

  ഇല്യാന

  2006 ല്‍ തെലുങ്ക് സിനിമയിലൂടെയായിരുന്നു ഇല്യാന സിനിമയിലേക്കെത്തിയത്. ദേവദാസ് എന്ന സിനിമയില്‍ നായികയായി അഭിനയിച്ചതിന് ശേഷം തെലുങ്ക്, കന്നഡ, തമിഴ് എന്നീ ഭാഷ ചിത്രങ്ങളിലായിരുന്നു നടി പ്രധാനമായും അഭിനയിച്ചിരുന്നത്. 2012 ല്‍ വിജയ് നായകനായി അഭിനയിച്ച നന്‍പന്‍ എന്ന സിനിമയിലെ നായികയായി അഭിനയിച്ചതോട് കൂടി തമിഴ്‌നാട്ടിലും ഇല്യാനയ്ക്ക് നിരവധി ആരാധകരെ കിട്ടിയിരുന്നു. ബോളിവുഡിലേക്ക് അരങ്ങേറ്റം നടത്തിയ നടി ഇപ്പോള്‍ ഹിന്ദി സിനിമയിലാണ് സജീവമായിരിക്കുന്നത്. അജയ് ദേവ്ഗണ്‍ നായകനായി അഭിനയിച്ച റെയ്ഡ് എന്ന സിനിമയിലായിരുന്നു അവസാനമായി ഇല്യാന അഭിനയിച്ചത്. സിനിമ ഈ കഴിഞ്ഞ മാര്‍ച്ചില്‍ തിയറ്ററുകളില്‍ റിലീസിനെത്തിയിരുന്നു.

   ഗര്‍ഭിണിയാണോ?

  ഗര്‍ഭിണിയാണോ?

  താരസുന്ദരി ഇല്യാന ഡ്രിക്രൂസ് ഗര്‍ഭിണിയാണോ എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും അതിനുള്ള മറുപടിയുമായി നടി തന്നെ എത്തിയതോടെ കാര്യങ്ങള്‍ക്ക് ഒരു തീരുമാനമായിരിക്കുകയാണ്. താന്‍ ഗര്‍ഭിണിയല്ലെന്നുള്ള കാര്യം ഇല്യാന നിഷേധിച്ചിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമിലൂടെയായിരുന്നു താന്‍ ഗര്‍ഭിണിയല്ല എന്ന അടിക്കുറിപ്പിനൊപ്പം നടി ഒരു ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടെ നടിയുടെ പേരില്‍ പ്രചരിച്ചിരുന്ന വാര്‍ത്തകളെല്ലാം തെറ്റാണെന്നുള്ള കാര്യത്തില്‍ വ്യക്തത വരികയും ചെയ്തിരിക്കുകയാണ്. ഇതിന് മുന്‍പും നടിയ്‌ക്കെതിരെ ഇതുപോലെയുള്ള വാര്‍ത്തകള്‍ വന്നിരുന്നു..

  വിവാഹം കഴിക്കുന്നു...

  വിവാഹം കഴിക്കുന്നു...

  ക്രിസ്തുമസ് സമയത്ത് ചുവന്ന ഡ്രസ് ധരിച്ച് നില്‍ക്കുന്ന ചിത്രം പുറത്ത് വിട്ടതാണ് നടിയെ ഗോസിപ്പ് കോളങ്ങളില്‍ നിറച്ചത്. ആ ഫോട്ടോ കണ്ടതിന് ശേഷം പലരും താന്‍ വിവാഹം കഴിക്കാന്‍ പോവുകയാണെന്നായിരുന്നു പറഞ്ഞിരുന്നത്. തന്റെ വ്യക്തി ജീവിതത്തില്‍ ഇുതമാത്രമല്ല വളരെയേറെ ആരോപണങ്ങള്‍ മുന്‍പും നേരിടേണ്ടി വന്നിരുന്നതായി ഇല്യാന വ്യക്തമാക്കിയിരുന്നു. എന്റെ കുടുംബ ജീവിതം എങ്ങനെ തുടങ്ങണമെന്നുള്ള കാര്യങ്ങള്‍ വ്യക്തിപരമായ കാര്യമാണ്. അതിനൊരു വിശുദ്ധിയുണ്ടെന്നും ഗോസിപ്പ് കോളത്തിലിട്ട് അക്കാര്യം ചര്‍ച്ച ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും നടി പറഞ്ഞിരുന്നു. ജീവിതത്തിലെ പവിത്രമായൊരു കാര്യം അതിനുള്ള സമയമാവുമ്പോള്‍ അറിയാക്കാമെന്നും നടി തന്നെ മുന്‍പ് വ്യക്തമാക്കിയിരുന്നു.

  ആദ്യ സിനിമയിലെ അനുഭവം

  ആദ്യ സിനിമയിലെ അനുഭവം

  താന്‍ ആദ്യമായി സിനിമയിലഭിനയിക്കാനെത്തിയ അനുഭവം ഇല്യാന മുന്‍പ് പല അഭിമുഖങ്ങളിലും തുറന്ന് പറഞ്ഞിരുന്നു. ആ സിനിമയിലെ ഒരു ഷോട്ടില്‍ തന്റെ വയറിലേക്ക് ഒരു ശംഖ് വന്ന് വീഴുന്ന ശബ്ദമുണ്ടായിരുന്നു. അതും സ്ലോ മോഷനിലായിരുന്നു ചിത്രീകരിച്ചിരുന്നത്. അതിന്റെ ആവശ്യം എന്താണെന്ന് ചോദിച്ച് ഇല്യാനയ്ക്ക് ലഭിച്ചത് രസകരമായ മറുപടിയായിരുന്നു. ഇന്ത്യയിലെ സ്ത്രീകളുടെ സൗന്ദര്യം വയറിലും ഇടുപ്പിലുമാണെന്നാണ് പലരുടെയും വിചാരം. ഇതാണ് സിനിമകളില്‍ കൂടുതലും അത്തരം രംഗങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യം ആദ്യ സിനിമയുടെ സംവിധായകനാണ് തനിക്ക് പറഞ്ഞ് തന്നതെന്നും നടി വ്യക്തമാക്കിയിരുന്നു. കാലം എത്ര മാറി മറിഞ്ഞ് വന്നാലും അക്കാര്യങ്ങളില്‍ ഇനിയും കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല

  #notpregnant 🙏🏼 📷@andrewkneebonephotography ♥️

  A post shared by Ileana D'Cruz (@ileana_official) on

  ഇതാണ് കുഞ്ഞിക്കയുടെ മാജിക്ക്! വാപ്പാന്റെ മകനല്ലേ.. അഭിനയത്തിലും ലുക്കിലും തോല്‍പ്പിക്കാന്‍ കഴിയില്ല!

  English summary
  Ileana dcruz's about Pregnancy news
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X