എത്ര ഗ്ലാമറാവാന്‍ തയ്യാറായിട്ടും രക്ഷയില്ല, ഒരേ തരം സിനിമകള്‍ ചെയ്തു മടുത്തു എന്ന് റായ് ലക്ഷ്മി

ശരീരവും സൗന്ദര്യവും സിനിമയ്ക്ക് വേണ്ടി വാര്‍ത്തെടുത്ത നടിയാണ് റായ് ലക്ഷ്മി. സിനിമയില്‍ രാശി ശരിയല്ല എന്ന് കണ്ട് പേര് പോലും മാറ്റി. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി എത്ര ഗ്ലാമറാകാനും റായ് തയ്യാറാണ്. ജൂലി 2 എന്ന ചിത്രത്തില്‍ അത് പ്രേക്ഷകര്‍ കാണുകയും ചെയ്തു. എന്നിട്ടും രക്ഷയില്ലെന്നോ...

ഒരേ തരം സിനിമകള്‍ ചെയ്തു മടുത്തു എന്നാണ് റായ് ലക്ഷ്മി ഇപ്പോള്‍ പറയുന്നത്. അതിനാല്‍ ഇനി വ്യത്യസ്ത സിനിമകള്‍ പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ് നടി. നായികാ നായകന്‍ ചിത്രങ്ങള്‍ മാത്രമല്ല, സ്‌ക്രിപ്റ്റ് ഹീറോ ആകുന്ന സിനിമകളാണ് റായി ലക്ഷ്മി ഇനി ശ്രദ്ധിക്കുന്നത്. അതുകൊണ്ട് തന്നെ അമ്മ വേഷങ്ങളോടും വിരോധമില്ല.

 പുതിയ ചിത്രം

പുതിയ ചിത്രം


മിരുക എന്ന ചിത്രത്തിലാണ് റായ് ലക്ഷ്മി അടുത്തതായി അഭിനയിക്കുന്നത്. കേന്ദ്ര നായക വേഷത്തില്‍ ശ്രീകാന്ത് എത്തുന്നുണ്ടെങ്കിലും റായ് ലക്ഷ്മിയും ശ്രീകാന്തും ജോഡികളല്ല. ഇത് നായികയും നായകനുമുള്ള ചിത്രമല്ല എന്നാണ് റായ് ലക്ഷ്മി പറയുന്നത്.

കഥാപാത്രം

കഥാപാത്രം

ഒരു വിധവയുടെ വേഷമാണ് എനിക്ക് ചിത്രത്തില്‍. ഒരു മകളുണ്ട്. വളരെ പക്വതയുള്ള കഥാപാത്രമാണ്. പാര്‍ത്തിപന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിയ്ക്കുന്നത് പന്നീര്‍സെല്‍വമാണ്.

ബോറടിച്ചു

ബോറടിച്ചു

പതിവ് വേഷങ്ങളും സിനിമയും ഞാന്‍ മടുത്തു. അതിനാല്‍ പുതിയ പാറ്റേണ്‍ ചിത്രമാണ് ഇനി ലക്ഷ്യം. എന്റെ തെറ്റുകളില്‍ നിന്നാണ് ഞാന്‍ പാഠങ്ങള്‍ പഠിച്ചത്. മിരുക ത്രില്ലറാണ്. ഇനി വരാനിരിക്കുന്ന നീയ 2 ഒരു പാമ്പ് ചിത്രമാണ്. സിന്‍ട്രല എന്ന സിനിമ ഹൊറര്‍ ത്രില്ലറാണ്.

 തിരക്കിലാണ്

തിരക്കിലാണ്


തമിഴിലും തെലുങ്കിലും കന്നടയിലും മലയാളത്തിലും റായ് ലക്ഷ്മി തിരക്കിലാണ്. മലയാളത്തില്‍ മോഹന്‍ലാല്‍ - ഭദ്രന്‍ ടീമിന്റെ ചിത്രത്തില്‍ നായികയായെത്തുന്നത് റായ് ലക്ഷ്മിയാണെന്ന് വാര്‍ത്തകളുണ്ട്. സന്തോഷമായി ഗോപിയേട്ടാ എന്ന ചിത്രമാണ് മലയാളത്തില്‍ മറ്റൊന്ന്.

 ജൂലി രക്ഷിച്ചോ...?

ജൂലി രക്ഷിച്ചോ...?

വളരെ അധികം പ്രതീക്ഷോടെ റായ് ലക്ഷ്മി ചെയ്ത ബോളിവുഡ് ചിത്രമാണ് ജൂലി 2. സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ വെറും ഗ്ലാമര്‍നായികയായി തളച്ചിട്ട റായ് ലക്ഷ്മിയ്ക്ക് ജൂലി 2 വിലൂടെ ബോളിവുഡില്‍ വലിയൊരു ബ്രേക്ക് ഉണ്ടാവും എന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ജൂലിയിലൂടെ റായ്ക്ക് കാര്യമായ നേട്ടമൊന്നും ഉണ്ടായില്ല എന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X