»   » ടൊവിനോയുടെ ആ തീരുമാനമായിരുന്നു നടനെന്ന നിലയില്‍ വഴിത്തിരിവായത്!!!

ടൊവിനോയുടെ ആ തീരുമാനമായിരുന്നു നടനെന്ന നിലയില്‍ വഴിത്തിരിവായത്!!!

Posted By: Karthi
Subscribe to Filmibeat Malayalam

മലായാളി പ്രേക്ഷകര്‍ക്കിടയില്‍ ഏറെ പ്രിയങ്കരനായ യുവതാരമാണ് ടൊവിനോ തോമസ്. വളരെ കുറച്ച് ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ താരമാണ് ടൊവിനോ. ഒടുവിലിറങ്ങിയ ഒരു മെക്‌സിക്കന്‍ അപാരത ടൊവിനോയുടെ പ്രേക്ഷക സ്വീകാര്യത ഉറപ്പിക്കുകയും ചെയ്യുന്നു.

എബിസിഡി എന്ന ദുല്‍ഖര്‍ ചിത്രത്തില്‍ നെഗറ്റീവ് ടച്ചുള്ള അഖിലേഷ് വര്‍മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് പ്രേക്ഷക ശ്രദ്ധ നേടി. ചിത്രത്തിലൂടെ മികച്ച അഭിപ്രായം നേടാന്‍ ടൊവിനോയ്ക്കായി. എന്നാല്‍ അതിന് പിന്നില്‍ ജീവിതത്തില്‍ വഴിത്തിരിവായ ചില തീരുമാനങ്ങളുണ്ടായിരുന്നു.

ടൊവിനോ ശ്രദ്ധിക്കെപ്പട്ട ചിത്രം എബിസിഡി ആയിരുന്നെങ്കിലും ആദ്യം അഭിനയിച്ച ചിത്രം പ്രഭുവിന്റെ മക്കള്‍ ആയിരുന്നു. സജീവന്‍ അന്തക്കാടായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. പക്ഷെ ആദ്യം തിയറ്ററിലെത്തിയ ചിത്രം എബിസിഡിയായിരുന്നു.

അഭിനേതാവായി എത്തുന്നതിന് മുമ്പ് രൂപേഷ് പീതാംബരന്‍ സംവിധാനം ചെയ്ത തീവ്രത്തില്‍ സഹസംവിധായകനായി ടൊവിനോ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരു നടനെന്ന നിലയില്‍ ടൊവിനോയുടെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമായിരുന്നു അതെന്ന് ടൊവിനോ പറയുന്നു.

മറ്റ് നടീനടന്മാരുടെ അഭിനയം നിരീക്ഷിക്കാനും മറ്റ് സാധിച്ചത് സഹസംവിധായകനായി പ്രവര്‍ത്തിച്ചതുകൊണ്ടാണെന്ന് ടൊവിനോ പറയുന്നു. അഭിനയിക്കുന്ന സമയത്ത് ക്യാരക്ടറിനേക്കുറിച്ച് ചിന്തിച്ചുകൊണ്ടായിരിക്കും ഇരിക്കുക. മറ്റുള്ളവരെ നിരീക്ഷിക്കാന്‍ സമയം കിട്ടത്തിലില്ല.

ക്യാമറയ്ക്ക് പിന്നില്‍ നിന്ന് സിനിമ പഠിക്കുമ്പോള്‍ എന്തുകൊണ്ടാണ് സംവിധായകന്‍ കട്ട് പറഞ്ഞത് എന്ന് വേഗത്തില്‍ മനസിലാക്കാന്‍ സാധിക്കും. ടൊവിനോയ്ക്കത് കഴിയുന്നുണ്ടെന്നും സഹസംവിധായകനായി പ്രവര്‍ത്തിച്ചതുകൊണ്ടാണ് അതിന് കഴിയന്നെതെന്നും തീവ്രത്തിന്റെ സംവിധായകനായ രൂപേഷ് പീതാംബരന്‍ പറയുന്നു.

എബിസിഡിയല്‍ അഭിനയിക്കുന്ന മയത്ത് ഒരു ഷോട്ട് ചിത്രീകരിക്കാന്‍ രണ്ട് ടേക്കിലധികം വേണ്ടിവരുന്നില്ലായിരുന്നവെന്ന് സംവിധായകന്‍ മാര്‍ട്ടി പ്രക്കാട്ട് പറഞ്ഞിരുന്നതായി രൂപേഷ് പറയുന്നു. ഒരു ഷോട്ടില്‍ വരുന്ന കുറവ് അല്ലെങ്കില്‍ അതിലെ തെറ്റ് എന്താണെന്ന് വളരെ എളുപ്പം ടൊവിനോയ്ക്ക് മനസിലാക്കാന്‍ സാധിക്കും അതാണ് രണ്ട് ടോക്കില്‍ തന്നെ ഷോട്ട് ഓകെയാക്കാന്‍ സാധിക്കുന്നതെന്നാണ് രൂപേഷിന്റെ നിരീക്ഷണം.

എബിസിഡി മുതല്‍ മെക്‌സിക്കന്‍ അപാരത വരെയുള്ള ടൊവിനോയുടെ കഥാപാത്രങ്ങള്‍ ഒന്നിനൊന്ന വ്യത്യസ്തമായിരുന്നു. ഒരിക്കലും ഒരു കഥാപാത്രം ആവര്‍ത്തിച്ചു വരാതെ ടൊവിനോ നോക്കിയിരുന്നു. എന്ന് നിന്റെ മൊയ്തീനിലെ അപ്പുവും ഗപ്പിയുമായിരുന്നു ടൊവിനോയുടെ കരയറില്‍ വഴിത്തിരിവായ കഥാപാത്രങ്ങള്‍.

English summary
Before Tovino starts his career as an actor he worked as as Assistant Director. It helps his career a lot.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam