»   » രാഞ്ജന കനിഞ്ഞു; ധനുഷിന് ബോളിവുഡില്‍ വീണ്ടും ക്ഷണം?

രാഞ്ജന കനിഞ്ഞു; ധനുഷിന് ബോളിവുഡില്‍ വീണ്ടും ക്ഷണം?

Posted By:
Subscribe to Filmibeat Malayalam
Dhanush
രാഞ്ജന എന്ന ഒറ്റ ചിത്രത്തിലൂടെ തമിഴ് നടന്‍ ധനുഷ് ബോളിവുഡിലെ പ്രശസ്ത സംവിധായകരെ എല്ലാം വീഴ്ത്തിയിരിക്കുകയാണ്. ആരാണ് വീണ സംവിധായകരെന്നല്ലേ. മറ്റാരുമല്ല, ഇംതിയാസ് അലിയും രകേഷ് ഓം പ്രകാശുമാണ് ധനുഷിന്റെ അഭിനയത്തിലാകൃഷ്ടരായി അവരുടെ അടുത്ത ചിത്രം ധനുഷിനെ വച്ച് എടുക്കാന്‍ ഒരുങ്ങുന്നത്.

ധനുഷിന്റെ ആദ്യ ബോളിവുഡ് ചിത്രം രാഞ്ജനയും തിമിഴ് ചിത്രം മരിയന്റേയും വിജയമാണ് ധനുഷിന് പുതിയ പാത വെട്ടിത്തുറന്നത്. നമുക്കൊരു നല്ല നടനെയാണ് രാഞ്ജനയിലൂടെ ലഭിച്ചതെന്നും ഈ നടനെ വച്ച് ഒരു സിനിമ ചെയ്യണമെന്നുമാണ് മരിയാനിലെ ധനുഷിന്റെ പ്രകടനം കണ്ട് ഇംതിയാസിന്റെ അഭിപ്രായം

100 കോടി ക്ലബ്ബില്‍ ഇതിനകം തന്നെ രാഞ്ജന ഇടംപിടിച്ചിട്ടുണ്ട്. ചിത്രത്തിലെ ധനുഷിന്റെ പ്രകടനത്തെ കുറിച്ചുള്ള അഭിനന്ദനങ്ങള്‍ ഇനിയും നിലച്ചിട്ടില്ല. ആദ്യ ചിത്രത്തിലൂടെ തന്നെ ധനുഷിനെ ബോളിവുഡ് ആരാധകര്‍ക്ക് നന്നായി ഇഷ്ടപ്പെട്ടിട്ടുണ്ടെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഇനി തമിഴകത്തെ വിട്ട് ധനുഷ് ബോളിവുഡിലേക്ക് ചേക്കേറുമോ എന്നാണ് തമിഴ് ആരാധകരുടെ പേടി. ഏതായാലും രണ്ടും വിടാതെ ഒരുമിച്ചു കൊണ്ടു പോകാന്‍ കഴിയാന്‍ ധനുഷിന്റെ ആരാധകരും പ്രാര്‍ത്ഥിക്കുന്നുണ്ട്.

English summary
Bollywood filmmakers Imtiaz Ali and Rakeysh Omprakash Mehra are impressed actor Dhanush, and said they would love to collaborate with him.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam