ഗ്യാങ്‌സ്റ്ററില്‍ ആരെയും ഒളിപ്പിച്ചുവച്ചിട്ടില്ല!

By Aswathi

ഒരു സിനിമ സംവിധാനം ചെയ്തു കഴിഞ്ഞാല്‍ അതിനെ കുറിച്ച് കഥ മെനയുന്നതും പിന്നെ തിയേറ്റിലെത്തുമ്പോള്‍ ഇപ്പറഞ്ഞതൊന്നുമില്ലെന്ന് പറയുന്നതും ഒരേ ആള്‍ക്കാരാണ്. അനാവശ്യമായി കഥകളുണ്ടാക്കി പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്ന് വിമര്‍ശിക്കുന്നതാണ് ചില സിനിമാസ്വാദകരുടെ സ്റ്റൈല്‍. അങ്ങനെയിപ്പോള്‍ മമ്മൂട്ടിയെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തെ കുറിച്ചും പുറത്തു വന്ന കഥകള്‍ ഒരുപാടാണ്.

മമ്മൂട്ടിയ്‌ക്കൊപ്പം ഗ്യാങ്സ്റ്ററില്‍ തമിഴില്‍ നിന്ന് അജിത്തെത്തുന്നു എന്നാണ് ആദ്യം കേട്ടത്. പിന്നെ പറഞ്ഞു അജിത്തല്ല ഇളയ ദളപതി വിജയ് ആണ് വരുന്നതെന്ന്. പിന്നെയും തിരുത്തി. തമിഴകത്തു നിന്ല്ല മലയാളക്കരയില്‍ നിന്നു തന്നെ മമ്മൂട്ടിയുടെ മകനും യങ് സ്റ്റാറുമായ ദുല്‍ഖര്‍ സല്‍മാനാണ് മമ്മൂട്ടിയ്‌ക്കൊരപ്പം ഗ്യാങ്സ്റ്ററില്‍ അതിഥി വേഷത്തിലെത്തുന്നതെന്ന്. കഥകളങ്ങനേ നീണ്ടു പോകുമ്പോള്‍ വിശദീകരണവുമായി സംവിധായകന്‍ ആഷിഖ് അബു തന്നെ രംഗത്തെത്തി.

gangster

ഫേസ്ബുക്കിലൂടെയായിരുന്നു ആഷിഖിന്റെ വിശദീകരണം. 'ഒരു സൂപ്പര്‍സ്റ്റാര്‍ സിനിമ റിലീസ് ആകുന്നതിന് മുമ്പ് അതിനെ കുറിച്ച് ഊഹാപോഹങ്ങള്‍ ഉണ്ടാകുക സ്വാഭാവികം മാത്രം. എന്നാല്‍ ചില ചോദ്യങ്ങള്‍ കരച്ചിലിന്റെ വക്കില്‍ എത്തിക്കുന്നതു കൊണ്ട് ഒരു മറുപടി കുറിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ആഷിഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

അക്കമിട്ടാണ് ആഷിഖിന്റെ വിശദീകരണം. 1. ഈ സിനിമയില്‍ ഒരു താരമേയുള്ളു, അത് പത്മശ്രീ മമ്മൂട്ടിയാണ്. വേറെ ആരെയും ഒളിച്ചു വച്ചിട്ടില്ല. 2. ഐറ്റം ഡാന്‍സില്ല. 3. വലിയ താരനിരയില്ല. പുതിയ മുഖങ്ങള്‍ കാണാം.- ഇങ്ങനെയാണ് ഫേസ്ബുക്ക് പോസ്റ്റ്. പ്രതീക്ഷ തെറ്റിക്കുമോ ആഷിക്കിക്കാ, ഇപ്പോഴെങ്കിലും പറഞ്ഞത് നന്നായി, അപ്പോള്‍ ഫഹദ് ഫാസിലില്ലേ ഇങ്ങനെ രസകരമായ കമന്റുകളും പോസ്റ്റിനു താഴെ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്.

ഇത് സസ്‌പെന്‍സ് കൂട്ടാനുള്ള തന്ത്രമാണെന്ന് പറയുന്നവരും കുറവല്ല. എന്തായാലും സസ്‌പെന്‍സ് ഇല്ലാത്തൊരു സസ്‌പെന്‍സ് ആഷിഖ് ഈ ചിത്രത്തില്‍ ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. ഇറങ്ങാനിരിക്കുന്ന ചിത്രത്തെ കുറച്ച് അധികൊന്നും പറയാതെ എല്ലാം സസ്‌പെന്‍സാക്കി വച്ച് ഒടുവില്‍ തിയേറ്ററില്‍ കൊണ്ടു പോയി കലമുടയ്ക്കുന്ന ന്യൂ ജനറേഷന്‍ സംവിധായകരുടെ ട്രെന്റാണോ ഇതെന്നാണ് ചിലരടെ ചോദ്യം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X