»   » പ്രണവ് മോഹന്‍ലാലുമായി പ്രണയത്തിലാണെന്ന് പറഞ്ഞ നടി, ദേ ഇപ്പോള്‍ വിവാഹ നിശ്ചയം കഴിഞ്ഞു.. കാണൂ..

പ്രണവ് മോഹന്‍ലാലുമായി പ്രണയത്തിലാണെന്ന് പറഞ്ഞ നടി, ദേ ഇപ്പോള്‍ വിവാഹ നിശ്ചയം കഴിഞ്ഞു.. കാണൂ..

Posted By: Rohini
Subscribe to Filmibeat Malayalam

അങ്ങനെ മലയാളത്തില്‍ മറ്റൊരു വിവാഹത്തിനുള്ള സദ്യ കൂടെ ഒരുങ്ങുന്നു. നടി ജ്യോതി കൃഷ്ണയുടെ വിവാഹ നിശ്ചയം ഇന്നലെ (മെയ് 26) തൃശ്ശൂരില്‍ വച്ച് നടന്നു. നടി രാധികയുടെ സഹോദരന്‍ ആരുണ്‍ ആനന്ദ് രാജയാണ് വരന്‍.

മഞ്ജുവിനൊപ്പം അഭിനയിക്കുന്നതിന്‍റെ ത്രില്ലില്‍ ദിലീപിന്‍റെ നായിക, ആമിയുടെ സ്വന്തം മാലതി !!

വിരലിലെണ്ണാവുന്ന സിനിമകള്‍ മാത്രമെ ചെയ്തുള്ളൂ എങ്കിലും, എല്ലാ നായികമാരെയും പോലെ ജ്യോതി കൃഷ്ണയുടെ പേരും ഗോസിപ്പു കോളങ്ങളില്‍ വന്നിട്ടുണ്ട്. സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവായിരുന്നു നായകന്‍. ജ്യോതിയുടെ വിവാഹ നിശ്ചയത്തിന്റെ ഫോട്ടോകളിലൂടെ തുടര്‍ന്ന് വായിക്കാം.

ജ്യോതിയുടെ വരന്‍

ക്ലാസ്‌മേറ്റ്‌സിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന രാധികയുടെ സഹോദരന്‍ അരുണ്‍ ആനന്ദ് രാജയാണ് ജ്യോതിയുടെ വരന്‍. ദുബായിലാണ് അരുണ്‍ ജോലി നോക്കുന്നത്.

വിവാഹം നിശ്ചയം

വിവാഹ നിശ്ചയം വെള്ളിയാഴ്ച (മെയ് 26) തൃശൂരില്‍ വച്ച് നടന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് നിശ്ചയ ചടങ്ങില്‍ പങ്കെടുത്തത്. സിനിമാ രംഗത്ത് നിന്ന് അധികമാരും ഉണ്ടായിരുന്നില്ല. നവംബര്‍ 19നാണ് വിവാഹം.

പ്രണയ വിവാഹം

തീര്‍ച്ചയായും ഇത് പ്രണയ വിവാഹമാണോ എന്ന ചോദ്യം സ്വഭാവികം.. അതെ പ്രണയ വിവാഹമാണ്. കോമണ്‍ സുഹൃത്തുക്കള്‍ വഴിയാണ് അരുണും ജ്യോതി കൃഷ്ണയും പരിചയപ്പെട്ടത്. പരിചയം സൗഹൃദമായി.. പിന്നെ പ്രണയവും

ജ്യോതി സിനിമയില്‍

ബോംബെ മാര്‍ച്ച് 12 എന്ന ചിത്രത്തിലൂടെയായിരുന്നു ജ്യോതി കൃഷ്ണ വെള്ളിത്തിരയിലേക്ക് എത്തിയത്. മമ്മൂട്ടിയെ നായകനാക്കി ബാബു ജനാര്‍ദ്ധനന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ബോംബെ മാര്‍ച്ച് 12. തിരക്കഥാകൃത്തായ ബാബു ജനാര്‍ദ്ധനന്റെ ആദ്യ സ്വതന്ത്ര സംവിധാന സംരഭമായിരുന്നു അത്.

ശ്രദ്ധിക്കപ്പെട്ട വേഷങ്ങള്‍

ബാബു ജനാര്‍ദ്ദനന്‍ സംവിധാനം ചെയ്ത ഗോഡ് ഫോര്‍ സെയില്‍, ലിസമ്മയുടെ വീട് എന്നീ ചിത്രങ്ങളിലും പ്രധാന വേഷത്തില്‍ ജ്യോതി കൃഷ്ണ എത്തി. ഞാന്‍, ലൈഫ് ഓഫ് ജോസുകുട്ടി എന്നീ ചിത്രങ്ങളിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു.

പ്രണവുമായുള്ള ഗോസിപ്പ്

ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് പ്രണവ് മോഹന്‍ലാലുമായുള്ള ജ്യോതി കൃഷ്ണയുടെ പ്രണയ ഗോസിപ്പുകള്‍ പൊട്ടിപ്പുറപ്പെട്ടത്. ലൈഫ് ഓഫ് ജോസൂട്ടിയുടെ സഹ സംവിധായകനായിരുന്നു പ്രണവ്. എന്നാല്‍ തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്ന് ജ്യോതി പ്രതികരിച്ചു.

വിവാദമായ സംഭവം

2014 ജൂണില്‍ ജ്യോതി പ്രൊഡ്യൂസര്‍ എക്‌സിക്യുട്ടീവ് ഷാജി കാവനന്തിനെതിരെ പരാതി നല്‍കിയത് വാര്‍ത്തയായിരുന്നു. അപമര്യാദയായി പെരുമാറി എന്ന് കാണിച്ചായിരുന്നു പരാതി. എന്നാല്‍ ഷാജി പരാതി നിഷേധിച്ചു. വ്യക്തിപരമായ വിരോധമാണെന്നായിരുന്നു ഷാജി പറഞ്ഞത്. എന്നിരുന്നാലും പരാതിയെ തുടര്‍ന്ന് ഷാജിയെ ഫെഫ്കയില്‍ നിന്ന് പുറത്താക്കി

ആ ഫോട്ടോ

ഒരു മോര്‍ഫ് ചെയ്ത ഫോട്ടോയുടെ പേരിലാണ് പിന്നീട് ജ്യോതി കൃഷ്ണയുടെ പേര് വാര്‍ത്തകളില്‍ നിറഞ്ഞത്. ജ്യോതി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ മോര്‍ഫ് ചെയ്ത് വാട്‌സാപ്പിലൂടെ പ്രചരിപ്പിയ്ക്കുകയായിരുന്നു. സംഭവത്തിനെതിരെയും നടി പരാതി നല്‍കി.

പുതിയ സിനിമകള്‍..

മൂന്നാം നാള്‍ ഞായറാഴ്ച എന്ന ചിത്രത്തിലാണ് ഏറ്റവുമൊടുവില്‍ ജ്യോതി കൃഷ്ണ അഭിനയിച്ചത്. മാധവിക്കുട്ടിയുടെ ജീവിതകഥ ആസ്പദമാക്കി ഒരുക്കുന്ന ആമിയിലാണ് ഇപ്പോള്‍ ജ്യോതി അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ആമിയുടെ കൂട്ടുകാരിയായിരുന്ന മാലതിയുടെ വേഷമാണ്..

ഇനി അഭിനയിക്കുമോ?

വിവാഹ ശേഷം ഇപ്പോള്‍ നായികമാര്‍ ധാരാളം സിനിമയിലേക്ക് വരുന്നുണ്ട്. വിവാഹ ശേഷം അഭിനയിക്കുമോ എന്ന കാര്യത്തില്‍ ജ്യോതി പ്രതികരിച്ചിട്ടില്ല. അഭിനയത്തോട് എതിര്‍പ്പില്ലാത്ത കുടുംബമായതിനാല്‍ നല്ല വേഷം കിട്ടിയാല്‍ ജ്യോതി അഭിനയിക്കും എന്നാണ് അറിയുന്നത്.

English summary
Jyothi Krishna, the popular actress is all set to enter the wedlock. Jyothi recently got engaged to Arun Anandaraja, in a traditional ceremony which was held in the actress's hometown Thrissur.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X