»   » പ്രണവ് അഭിനയിക്കുന്നതിന്റെ ആഘോഷമോ, കുടുംബത്തിനൊപ്പം മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ കാണൂ..

പ്രണവ് അഭിനയിക്കുന്നതിന്റെ ആഘോഷമോ, കുടുംബത്തിനൊപ്പം മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ കാണൂ..

Posted By: Rohini
Subscribe to Filmibeat Malayalam

കാത്തിരിപ്പുകള്‍ക്ക് ശേഷം പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങാനിരിയ്ക്കുകയാണ്. അതിന്റെ ഭാഗമായി കുടുംബത്തോടൊപ്പം ഒന്നിച്ച സൂപ്പര്‍ താരത്തിന്റെ കുടുംബ ചിത്രങ്ങള്‍ വൈറലാകുന്നു.

അമ്മയുടെ യോഗത്തില്‍ മോഹന്‍ലാല്‍ വരച്ച ചിത്രം പുറത്തുവിട്ടു, ചിരിക്കരുത്.. വൈറലാകുന്ന ചിത്രം കാണൂ

നാളുകള്‍ക്ക് ശേഷമാണ് മോഹന്‍ലാല്‍ ഭാര്യ സുചിത്രയ്ക്കും മക്കള്‍ വിസ്മയയ്ക്കും പ്രണവിനുമൊപ്പമുള്ള ഇത്തരമൊരു ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പുറത്ത് വന്നിരിയ്ക്കുന്നത്. ആ സന്തോഷത്തിലാണ് ലാല്‍ ഫാന്‍സ്. എന്തായാലും വൈറലാകുന്ന ചിത്രങ്ങള്‍ കാണാം...

തിരുവനന്തപുരത്ത് ഒന്നിച്ചു

പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് മോഹന്‍ലാലും പ്രണവും തിരുവനന്തപുരത്തെത്തി. വീണ്ടും നാല് പേരും ഒന്നിച്ചപ്പോള്‍ പ്രണവിന്റെ അഭിനയാരങ്ങേറ്റം ആഘോഷമാക്കുന്നതിന്റെ ഭാഗമായിരുന്നുവത്രെ ഫോട്ടോഷൂട്ട്.

ഒരേ ദിവസം പൂജ

മോഹന്‍ലാലിനെ നായകനാക്കി വിഎ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ഒടിയാന്‍ എന്ന ചിത്രത്തിന്റെ പൂജാ ദിവസം തന്നെ ജീത്തു ജോസഫ് - പ്രണവ് ചിത്രത്തിന്റെ പൂജയും തിരുവനന്തപുരത്ത് വച്ച് നടക്കും എന്നാണ് കേള്‍ക്കുന്നത്. രണ്ട് ചിത്രങ്ങളും നിര്‍മിയ്ക്കുന്നത് ആശിര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്.

പ്രണവ് ചിത്രം

ജീത്തു ജോസഫ് - പ്രണവ് ചിത്രത്തെ കുറിച്ച്, ത്രില്ലര്‍ ചിത്രം എന്നതിനപ്പുറമുള്ള വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. സിനിമയ്ക്ക് വേണ്ടി പ്രണവ് വിദേശത്ത് പോയി പാര്‍ക്കൗര്‍ പരിശീലനം ഒക്കെ നടത്തിയിരുന്നു. പൂജാ ദിവസം ചിത്രത്തിന്റെ പേര് ഉള്‍പ്പടെയുള്ള മറ്റ് കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിസ്മയയും സുചിത്രയും ഹാപ്പി

പ്രണവിന്റെ അഭിനയാരങ്ങേറ്റത്തിന്റെ ത്രില്ലിലാണ് സഹോദരി വിസ്മയ. അമ്മ സുചിത്രയും എല്ലാ പിന്തുണയും നല്‍കി കൂടെയുണ്ട്. നാളുകള്‍ക്ക് ശേഷമാണ് മോഹന്‍ലാല്‍ കുടുംബത്തിനൊപ്പം ഇങ്ങനെയൊരു ഫോട്ടോഷൂട്ട് നടത്തുന്നത്.

English summary
IN PICS: Mohanlal & Pranav's Family Time!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam