»   » മമ്മൂട്ടി അനന്തഭദ്രം ഉപേക്ഷിക്കാന്‍ കാരണം, പൃഥ്വിയ്ക്ക് ബ്രേക്ക് ലഭിച്ച ആ രണ്ട് സിനമകള്‍

മമ്മൂട്ടി അനന്തഭദ്രം ഉപേക്ഷിക്കാന്‍ കാരണം, പൃഥ്വിയ്ക്ക് ബ്രേക്ക് ലഭിച്ച ആ രണ്ട് സിനമകള്‍

By: Rohini
Subscribe to Filmibeat Malayalam

ചില സിനിമകള്‍ എഴുത്തുകാരും സംവിധായകരും ഏത് നടനെ മനസ്സില്‍ കണ്ട് എഴുതിയാലും അത് എത്തേണ്ട നടനില്‍ തന്നെ എത്തും എന്ന് പറയുന്നത് ഇതൊക്കെ കൊണ്ടാണ്. അങ്ങനെ സൂപ്പര്‍താരങ്ങളാല്‍ ഉപേക്ഷിക്കപ്പെട്ട പല സിനിമകളും യുവതാരങ്ങള്‍ക്ക് ബ്രേക്ക് നല്‍കിയിട്ടുണ്ട്.

അങ്ങേയറ്റത്തെ സഹകരണമാണ് മമ്മൂക്കയുടെ ഭാഗത്തുനിന്നും ഉണ്ടായത്; ട്രാന്‍സ്‌ജെന്റര്‍ നായിക പറയുന്നു

അത്തരത്തില്‍ ഭാഗ്യം ലഭിച്ച നടനാണ് പൃഥ്വിരാജ്. മെഗാസ്റ്റാര്‍ മമ്മൂട്ടി ഒഴിവാക്കിയ രണ്ട് ചിത്രങ്ങളാണ് പിന്നീട് പൃഥ്വിരാജിനെ തേടിയെത്തിയത്. രണ്ടും മികച്ച വിജയം നേടുകയും ചെയ്തു.

മണിയന്‍പിള്ള രാജു പ്രഖ്യാപിച്ച ചിത്രം

ഹലോ മൈ ഡിയര്‍ റോങ് നമ്പര്‍ എന്ന ചിത്രത്തിലൂടെ നിര്‍മാതാവിന്റെ കുപ്പായമണിഞ്ഞ മണിയന്‍പിള്ള രാജു ആദ്യമായി നിര്‍മിച്ച മമ്മൂട്ടി ചിത്രം അനശ്വരമായിരുന്നു. എന്നാല്‍ ചിത്രം വേണ്ട വിധത്തില്‍ ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് 2005 ല്‍ മമ്മൂട്ടിയെ നായകനാക്കി മറ്റൊരു ചിത്രം രാജു പ്രഖ്യാപിച്ചു.

അനന്തഭദ്രം

ആ സിനിമയാണ് അനന്തഭദ്രം. ഇന്ത്യയിലെ പ്രശസ്തനായ കലാ സംവിധായകന്‍ സാബു സിറിളിന്റെ സംവിധാന അരങ്ങേറ്റം എന്ന പ്രത്യേകതയും അനന്തഭദ്രത്തിനുണ്ടായിരുന്നു. സുനില്‍ പരമേശ്വരന്റേതാണ് രചന.

മമ്മൂട്ടി പിന്മാറി, പൃഥ്വി എത്തി

എന്നാല്‍ ഷൂട്ടിങ് അടുത്തുവന്നപ്പോള്‍ മമ്മൂട്ടിയുടെയും നാലോളം പ്രാദേശീയ ഭാഷകളില്‍ തിരക്കായ സാബുവിന്റെയും ഡേറ്റുകള്‍ ഒത്തുവരാതെയായി. തുടര്‍ന്ന് അനന്തഭദ്രത്തിന്റെ സംവിധാന ചുമതല മണിയന്‍പിള്ള സന്തോഷ് ശിവനെ ഏല്‍പിച്ചു. നായകനായി പൃഥ്വിരാജും എത്തി.

മെമ്മറീസിലെ വേഷം

അതുപോലെ ജീത്തു ജോസഫിന്റെ മെമ്മറീസിലെ വേഷത്തിന് വേണ്ടിയും ആദ്യം പരിഗണിച്ചിരുന്നത് മമ്മൂട്ടിയെയായിരുന്നുവത്രെ. പല കാരണങ്ങളാല്‍ മമ്മൂട്ടി പിന്മാറിയപ്പോഴാണ് അവസരം പൃഥ്വിരാജിനെ തേടിയെത്തിയത്.

English summary
In which film Mammootty replaced by Prithviraj
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam