»   » ഇന്ത്യയിലെ ആദ്യ 11 ഡി തീയേറ്റര്‍ റാഞ്ചിയില്‍

ഇന്ത്യയിലെ ആദ്യ 11 ഡി തീയേറ്റര്‍ റാഞ്ചിയില്‍

Posted By:
Subscribe to Filmibeat Malayalam

റാഞ്ചി: ഇന്ത്യയില്‍ ത്രിഡി, 4ഡി, 5ഡി യുഗം അവസാനിക്കുന്നുവോ? ഇനി മുതല്‍ സിനിമ കാണാം 11ഡി തീയേറ്ററിലൂടെ. ഇന്ത്യയിലെ ആദ്യ 11 ഡി തീയേറ്റര്‍ ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ പ്രവര്‍ത്തനമാരംഭിയ്ക്കുന്നു. രാജ്യത്ത് ആദ്യമായാണ് 11 ഡി സാങ്കേതിക വിദ്യയില്‍ തീയേറ്റര്‍ വരുന്നത്.മഴ, മഞ്ഞ്, പ്രകാശം, പുക, എന്നിവയൊക്കെ തൊട്ടറിഞ്ഞ് സിനിമ കാണാം. അതായത് ദൃശ്യങ്ങളെ വളരെ 'ലൈവ്' ആയി തന്നെ നമുക്ക് ആസ്വദിയ്ക്കാന്‍ സാധിയ്ക്കും. സിപ്ര എന്റര്‍ടൈന്‍മെന്റ്‌സ് ആണ് ഇന്ത്യയിലെ ആദ്യ മള്‍ട്ടി ഫങ്ഷണല്‍ തീയേറ്ററുമായി രംഗത്തെത്തുന്നത്.

11 D, Picture

ത്രിഡി, ഫോര്‍ഡി, 5ഡി, 7 ഡി എന്നിവയൊക്കെ ഇന്ത്യയില്‍ സാധാരണമാണെന്നും എന്നാല്‍ 11 ഡി വേറിട്ടൊരു അനുഭവം തന്നെ ആയിരിക്കുമെന്നും സിപ്രയുടെ ഉടമയായ പരുള്‍ സിന്‍ഹല്‍ പറഞ്ഞു. 16 സ്‌പെഷ്യല്‍ ഇഫക്ടുകളാണ് ഇവിടെ ആസ്വദിയ്ക്കാന്‍ കഴിയുക. ഇത് ആദ്യമായാണ് ഇത്രയും ഇഫക്ടുകള്‍ ഇന്ത്യയില്‍ അനുഭവിയ്ക്കാന്‍ സാധിക്കുന്നത്.

11ഡി ചിത്രങ്ങള്‍ എല്ലാം തന്നെ ഹ്രസ്വചിത്രങ്ങളാണ്. 20 മുതല്‍ 30 മിനുട്ട് വരെ മാത്രം ദൈര്‍ഘ്യമുള്ളവ. വൈല്‍ഡ് ലൈഫ്, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ എന്നിവയായിരിക്കും ഇത്തരം ചിത്രങ്ങള്‍ക്ക് പ്രമേയമാകുന്നത്. 24 സീറ്റുകളാണ് തീയേറ്ററില്‍ ഉള്ളത്. തിങ്കള്‍ മുതല്‍ വ്യാഴം വരെ 150 രൂപയും വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ 175 രൂപയും നല്‍കിയാല്‍ ഷോ കാണാം. സാധാരണക്കാരന് ഈ തുക നല്‍കാന്‍ സാധിയ്ക്കുമെന്നും അറിയിച്ചു. ഒരു ദിവസം 24 ഷോ തീയേറ്ററില്‍ ഉണ്ടായിരിക്കും.

English summary
3-Dimensional, 4-D and 5-D are passe. 11-D is making its debut in India on July 18 and Jharkhand capital Ranchi is the venue for the launch of the first-of-its-kind 11-D show in the country.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam