twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഓസ്‌കാറിനായി 'ദി ഗുഡ് റോഡ്'

    By Soorya Chandran
    |

    ദില്ലി: ഇത്തവണത്തെ ഓസ്‌കാര്‍ പുരസ്‌കാരത്തിനായുള്ള മത്സരത്തില്‍ ഇന്ത്യയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത് ഒരു ഗുജറാത്തി ചിത്രമാണ്. 'ദി ഗുഡ് റോഡ്'. ഗ്യാന്‍ കൊറിയ എന്ന സംവിധായകന്റെ ആദ്യ സിനിമയാണിത്. ദേശീയപാതക്കിരുവശങ്ങളിലും ഉള്ളവരുടെ ജീവിതമാണ് സിനിമയുടെ പ്രമേയം.

    ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചുമതലപ്പെടുത്തിയ സമിതിയാണ് ദി ഗുഡ് റോഡിനെ ഓസ്‌കാര്‍ പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്തത്. ബംഗാളി സിനിമ സംവിധായകനായ ഗൗതം ഘോഷ് ആയിരുന്നു സമിതിയുടെ ചെയര്‍മാന്‍. മികച്ച അന്യഭാഷ സിനിമ വിഭാഗത്തിലാണ് ദി ഗുഡ് റോഡ് മത്സരിക്കുക.

    മലയാളത്തില്‍ നിന്നുള്ള സെല്ലുലോയ്ഡ് അടക്കം അഞ്ച് ചിത്രങ്ങളായിരുന്നു ദി ഗുഡ് റോഡിന് വെല്ലുവിളി ഉയര്‍ത്തിയത്. ദി ലഞ്ച് ബോക്‌സ്, ഭാഗ് മില്‍ഖാ ഭാഗ്, ഇംഗ്ലീഷ് വിംഗ്ലീഷ്, വിശ്വരൂപം എന്നിവയായിരുന്നു മറ്റ് ചിത്രങ്ങള്‍. 22 സിനിമകളില്‍ നിന്നാണ് ദി ഗുഡ് റോഡിനെ ഓസ്‌കാറിലെ ഇന്ത്യന്‍ പ്രിതനിധിയായി തിരഞ്ഞെടുത്തത്.

    ദി ഗുഡ് റോഡിന്റെ വിശേഷങ്ങള്‍ അറിയാം

    ദി ഗുഡ് റോഡ്

    ഓസ്‌കാറിനായി 'ദി ഗുഡ് റോഡ്'

    ഗ്യാന്‍ കൊറിയയാണ് സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. സൊണാലി കുല്‍ക്കര്‍ണിയും അജയ് ഗെഹിയും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

    പഠിച്ചെടുത്ത സിനിമ

    ഓസ്‌കാറിനായി 'ദി ഗുഡ് റോഡ്'

    നല്ലവണം പഠനം നടത്തിയാണ് ഗ്യാന്‍ കൊറിയ ഈ സിനിമ എടുത്തിട്ടുള്ളത്. രാജ്യം മുഴുവന്‍ സഞ്ചരിച്ച് ദേശീയ പാതകളോട് ചേര്‍ന്നുള്ള ആളുകളും ജീവിതം കണ്ട് മനസ്സിലാക്കിയതിന് ശേഷമാണ് ഗ്യാന്‍ കൊറിയ സിനിമ ചെയ്യാന്‍ തുടങ്ങിയത്.

    കേരള കഫേ പോലെ

    ഓസ്‌കാറിനായി 'ദി ഗുഡ് റോഡ്'

    മലയാളത്തില്‍ രഞ്ജിത്ത് അണിയിച്ചൊരുക്കിയ കേരള കഫേ പോലെയാണ് ദി ഗുഡ് റോഡിന്റേയും അവതരണ രീതി എന്ന് പറയുന്നു. വ്യത്യസ്തങ്ങളായ കഥകള്‍ പറയുന്ന സിനിമയില്‍ ദേശീയ പാതായാണ് എല്ലാത്തിനേയും ബന്ധിപ്പിക്കുന്നത്.

    സംഗീതം

    ഓസ്‌കാറിനായി 'ദി ഗുഡ് റോഡ്'

    പ്രമുഖ സംഗീത സംവിധായകനായ രജത് ധൊലാക്കിയ ആണ് സിനിമയുടെ സംഗീതം ചെയ്തിരിക്കുന്നത്.

     റസൂല്‍ പൂക്കുട്ടി

    ഓസ്‌കാറിനായി 'ദി ഗുഡ് റോഡ്'

    മലയാളിയുടെ പ്രിയപ്പെട്ട ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ശബ്ദ ലേഖനം നിര്‍വ്വഹിച്ചിരിക്കുന്നത്.

    എഡിറ്റിങ്

    ഓസ്‌കാറിനായി 'ദി ഗുഡ് റോഡ്'

    സംവിധാനയകനം എഡിറ്ററും ആയ പരേഷ് കംദാര്‍ ആണ് ദി ഗുഡ് റോഡിന്റെ എഡിറ്റിങ് ചെയ്തിരിക്കുന്നത്.

    ദേശീയ പുരസ്‌കാരം

    ഓസ്‌കാറിനായി 'ദി ഗുഡ് റോഡ്'

    മികച്ച ഗുജറാത്തി സിനിമക്കുള്ള ദേശീയ പുരസ്‌കാരം ഇത്തവണ ദി ഗുഡ് റോഡിനായിരുന്നു. 9 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഗുജറാത്തി സിനിമക്ക് ദേശീയ പുരസ്‌കാരം ലഭിക്കുന്നത്.മലയാള സിനിമയായ സെല്ലുലോയ്ഡിനെ മത്സരിച്ച് തോല്‍പിച്ചാണ് ദി ഗുഡ് റോഡ് ഓസ്‌കാര്‍ നോമിനേഷന്‍ നേടിയത്‌

    നിര്‍മാണം

    ഓസ്‌കാറിനായി 'ദി ഗുഡ് റോഡ്'

    ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍(എന്‍എഫ്ഡിസി) ആണ് സിനിമക്ക് സാമ്പത്തിക സഹായം നല്‍കിയത്.

    ആദ്യത്തെ ഫീച്ചര്‍ ഫിലിം

    ഓസ്‌കാറിനായി 'ദി ഗുഡ് റോഡ്'

    42 വയസ്സുകാരനായ ഗ്യാന്‍ കൊറിയയുടെ ആദ്യത്തെ ഫീച്ചര്‍ ഫിലിം ആണ് ദി ഗുഡ് റോഡ്

    ദൃശ്യാവിഷ്‌കാരം

    ഓസ്‌കാറിനായി 'ദി ഗുഡ് റോഡ്'

    ചില്ലര്‍ പാര്‍ട്ടി, ഖോസ്ല കാ ഖോസ്ല തുടങഅങിയ സിനിമകളിലൂടെ പ്രസിദ്ധനായ അമിതാഭ് സിങ് ആണ് ക്യാമറ ചലിപ്പിച്ചിട്ടുള്ളത്.

    English summary
    Debut feature filmmaker Gyan Correa's 'The Good Road' will represent India at the Oscars this year. The film was picked by a committee appointed by the Film Federation of India (FFI), which was led by celebrated Bengali filmmaker Gautam Ghose.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X