»   » വിദ്യാ ബാലന്‍ ഇന്ദിരാഗാന്ധിയാകുന്ന ചിത്രം നിയമ കുരുക്കില്‍

വിദ്യാ ബാലന്‍ ഇന്ദിരാഗാന്ധിയാകുന്ന ചിത്രം നിയമ കുരുക്കില്‍

Posted By:
Subscribe to Filmibeat Malayalam

മുന്‍ പ്രധാനമന്ത്രി ഇന്ദിരഗാന്ധിയുടെ ജീവചരിത്രത്തെ ആസ്പദമാക്കി മനീഷ് ഗുപ്ത സംവിധാനം ചെയ്യുന്ന പുതിയ ചിത്രം നിയമകുരുക്കില്‍. നിയമപരമായ പ്രശ്‌നങ്ങളാണ് തിരക്കഥ പൂര്‍ത്തിയായിട്ടും ചിത്രത്തിന്റെ പണികള്‍ തുടങ്ങാന്‍ തടസമായി നില്‍ക്കുന്നത്.

ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കണമെങ്കില്‍ നിയമപരമായ അനുമതി ലഭിക്കണം. ഈ വര്‍ഷം തന്നെ അനുമതി ലഭിക്കുമെന്നും ചിത്രീകരണം വര്‍ഷാവസാനം ഉണ്ടാകുമെന്നാണ് ചിത്രത്തിന്റെ അടുത്ത് വൃത്തങ്ങള്‍ പറയുന്നത്.

vidya-balan

ഇന്ദിരാഗന്ധിയുടെ ജീവചരിത്രമാണ് പ്രമേയമെങ്കിലും അടിയന്തരാവസ്ഥയും ചിത്രത്തില്‍ ഉള്‍പ്പെടുത്തും. ഡല്‍ഹി, മുബൈ എന്നിവടങ്ങളിലായാണ് ഷൂട്ടിങ്. വിദ്യാ ബാലനാണ് ചിത്രത്തില്‍ ഇന്ദിരാഗാന്ധിയുടെ വേഷം അവതരിപ്പിക്കുന്നത്.

ചിത്രത്തില്‍ അഭിനയിക്കുന്നതിന് വിദ്യാ ബാലന്‍ 20 കോടി പ്രതിഫലം വാങ്ങുന്നതും നേരത്തെ വാര്‍ത്തയായിരുന്നു. സില്‍ക്ക് സ്മിതയുടെ ജീവിതം ആസ്പദമാക്കിയുള്ള ചിത്രത്തില്‍ സില്‍ക്കിന്റെ വേഷം അവതരിപ്പിച്ചത് വിദ്യാ ബാലനായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് വിദ്യാ ബാലന് ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു.

English summary
Indira Gandhi biopic starring Vidya Balan stuck due to legal issues.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam