»   » യുവപ്രതിഭകളെ കണ്ടെത്താന്‍ ഇന്‍ഡിവുഡ് ടാലെന്റ് ഹണ്ട്: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

യുവപ്രതിഭകളെ കണ്ടെത്താന്‍ ഇന്‍ഡിവുഡ് ടാലെന്റ് ഹണ്ട്: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

Written By:
Subscribe to Filmibeat Malayalam

രാജ്യത്തെമ്പാടുമുള്ള പ്രതിഭകള്‍ക്ക് അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനും ഇന്ത്യന്‍ സിനിമ രംഗത്തെ പ്രശസ്തരുമായി സംവദിക്കാനുമുള്ള സുവര്‍ണ്ണാവസരവുമായി ഇന്‍ഡിവുഡ് ടാലെന്റ് ഹണ്ട്. ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലിന്റെ ഭാഗമായാണ് ടാലെന്റ് ഹണ്ട് ഒരുങ്ങുന്നത്. ഇന്ത്യന്‍ സിനിമയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പത്ത് ബില്യണ്‍ യുഎസ് ഡോളര്‍ സംരഭമായ ഇന്‍ഡിവുഡാണ് ടാലെന്റ് ഹണ്ട് സംഘടിപ്പിക്കുന്നത്. ടാലെന്റ് ഹണ്ടില്‍ സിനിമ മേഖലയുമായി ബന്ധപ്പെട്ട് ഒമ്പത് മത്സര ഇനങ്ങളാണ് (അഭിനയം, സംവിധാനം, സംഗീതം, മോഡലിംഗ്, കോറിയോഗ്രഫി) ഉള്ളത്.

talent hunt

ജേതാക്കള്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനവും സിനിമയില്‍ പ്രവര്‍ത്തിക്കാനുമുള്ള അവസരം ഒരുക്കും. ഫൈനല്‍ മത്സരങ്ങള്‍ ഡിസംബര്‍ ഒന്ന് മുതല്‍ നാല് വരെ ഹൈദരാബാദില്‍ നടക്കും. വൈവിധ്യമാര്‍ന്ന മല്‍സരങ്ങള്‍ മറ്റു വിഭാഗങ്ങളിലും സംഘടിപ്പിക്കുന്നുണ്ട്. ആര്‍ജെ, വിജെ, ഡോക്യുമെന്ററി, മ്യൂസിക് ബാന്‍ഡ്, കുട്ടികളുടെ ഷോര്‍ട്ട് ഫിലിം, സോളോ മ്യൂസിക്, ഡബ്സ്മാഷ്, സോളോ ഡാന്‍സ് തുടങ്ങി പത്തൊമ്പത് ജനറല്‍ വിഭാഗങ്ങളിലും മത്സരങ്ങള്‍ നടക്കും.

5,000 മുതല്‍ 15,000 രൂപയാണ് ഓരോ വിഭാഗത്തിലെ ജേതാക്കള്‍ക്കും രണ്ടാം സ്ഥാനക്കാര്‍ക്കും ലഭിക്കുക. രജിസ്റ്റര്‍ ചെയ്യാന്‍ http://indywoodtalenthunt.com/ സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 9539009076. കഴിഞ്ഞ വര്‍ഷം റാമോജി ഫിലിം സിറ്റയില്‍ നടന്ന മൂന്നാമത് ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവല്‍ ജനപങ്കാളിത്തവും പരിപാടിയുടെ മികവ് കൊണ്ടും ഏറെ ശ്രദ്ധ നേടിയിരുന്നു. 2020 ഓടെ രാജ്യത്താകമാനം 4കെ നിലവാരത്തിലുള്ള 10000 മള്‍ട്ടിപ്‌ളെക്‌സ് സ്‌ക്രീനുകള്‍, ഒരു ലക്ഷം 2കെ ഹോം തീയേറ്ററുകള്‍, അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫിലിം സ്‌കൂളുകള്‍, സിനിമ സ്റ്റുഡിയോകള്‍, ആനിമേഷന്‍/വി.എഫ്.എക്‌സ് സ്റ്റുഡിയോകള്‍ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളാണ് ഇന്‍ഡിവുഡ് വിഭാവനം ചെയ്യുന്നത്.

English summary
indiwood talent hunt Registration has begun to find young talents

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam