For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഭർത്താവ് വന്നാലും മോഹൻലാലിന്റെ നായിക വേഷം ഉപേക്ഷിക്കില്ല', കാരണം പറഞ്ഞ് നടി ഇന്ദ്രജ

  |

  വളരെ കുറച്ച് കാലം മാത്രം മലയാള സിനിമയിൽ അഭിനയിക്കുകയും സൂപ്പർസ്റ്റാറുകളുടെ നായിക ആവുകയും ചെയ്ത നടിയാണ് ഇന്ദ്രജ. വിവാഹശേഷമാണ് മലയാള സിനിമയിൽ നിന്ന് ഇന്ദ്രജ പോയത്. ഇപ്പോൾ തമിഴ്, തെലുങ്ക് ഭാഷകളിൽ സീരിയൽ, റിയാലിറ്റി ഷോ എന്നിവയെല്ലാമായി ഇന്ദ്രജ സജീവമാണ്. മാധ്യമപ്രവർത്തകയാകാൻ ആ​ഗ്രഹിച്ചിടത്ത് നിന്ന് വഴി തെറ്റിയാണ് ഇന്ദ്രജ സിനിമയിലേക്ക് എത്തുന്നത്. അന്യ ഭാഷ നടിയായിരുന്നിട്ട് പോലും മലയാളത്തിൽ ഒരു കാലത്ത് ഇന്ദ്രജയായിരുന്നു താരം.

  actress indraja, actress indraja movies, Indraja Mammootty, നടി ഇന്ദ്രജ, ഇന്ദ്രജ സിനിമകൾ, ഇന്ദ്രജ വിവാഹം, ഇന്ദ്രജ ഭർത്താവ്

  'നാടോടി പൂന്തിങ്കൾ' എന്ന ഉസ്താദിലെ ഒറ്റ ​ഗാനം മതി ഇന്ദ്രജയെ മലയാളികൾ ഓർക്കാൻ. ചെന്നൈയിലെ ഒരു തെലുഗു ബ്രാഹ്മണ കുടുംബത്തിലാണ് ഇന്ദ്രജ ജനിച്ചത്. രാജാത്തി എന്നാണ് യഥാർഥ പേര്. മൂന്ന് സഹോദരിമാരിൽ മൂത്തവളായിരുന്നു ഇന്ദ്രജ. അഭിനയം ആരംഭിച്ച ശേഷമാണ് ഇന്ദ്രജ എന്ന പേര് സ്വീകരിച്ചത്. സ്കൂൾ കാലഘട്ടത്തിൽ സംഗീത, നാടക മത്സരങ്ങളിൽ സമ്മാനം നേടിയിരുന്നു. പരിശീലനം സിദ്ധിച്ച ശാസ്ത്രീയ ഗായികയും നർത്തകിയുമായ ഇന്ദ്രജ മാധവപെഡ്ഡി മൂർത്തി എന്ന കലാകാരനിൽ നിന്നും കുച്ചിപ്പുടിയും പഠിച്ചിട്ടുണ്ട്.

  Also Read: 'പണിയില്ലാത്തവർ പലതും പറയും... മൈൻഡ് ചെയ്യാറില്ല', പ്രിയതമയുടെ ഗ്ലാമറസ് ഫോട്ടോയ്ക്ക് കമന്റുമായി ​ഗോപി സുന്ദർ

  ഇന്ദ്രജ ജെ.ബി ജെം​ഗ്ഷനിൽ എത്തിയപ്പോൾ മലയാളത്തിലെ പ്രമുഖ താരങ്ങളുടെ സ്വാഭവ രീതികളെ കുറിച്ച് പറഞ്ഞ വീഡിയോയാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്. അഭിനയിച്ചവരിൽ ഏറ്റവും ദേഷ്യക്കാരനായി തോന്നിയത് സുരേഷ് ​ഗോപി ആണ് എന്നാണ് ഇന്ദ്രജ പറയുന്നത്. ജയറാം, മോഹ​ൻലാൽ, മമ്മൂട്ടി തുടങ്ങിയവർ സ്നേഹത്തോടെ പെരുമാറുന്നവരാണെന്നും ഇന്ദ്രജ കൂട്ടിച്ചേർത്തു. കലാഭവൻ മണി ഒരു ഇമോഷണൽ പേഴ്സണാണെന്നും ഇന്ദ്രജ പറയുന്നു. മോഹൻലാലിനൊപ്പം ഉസ്താദ്, സുരേഷ് ഗോപിയ്‌ക്കൊപ്പം എഫ്‌ഐആർ, മമ്മൂട്ടിയ്‌ക്കൊപ്പം ക്രോണിക് ബാച്ചിലർ, ജയറാമിനൊപ്പം മയിലാട്ടം, കലാഭവൻ മണിയ്‌ക്കൊപ്പം ബെൻ ജോൺസൺ എന്നീ സിനിമകളിലാണ് ഇന്ദ്രദജ അഭിനയിച്ചത്. സംവിധാനം ചെയ്യണമെന്നത് വലിയ ആ​ഗ്രഹമാണെന്നും ഇന്ദ്രജ പറയുന്നു. സംവിധായിക ആകാനുള്ള പക്വത തനിക്കുണ്ടെന്നുള്ള വിശ്വാസമുണ്ടെന്നും ഇന്ദ്രജ പറയുന്നു. ഭർത്താവിനൊപ്പം സീരിയൽ ചെയ്യാനുള്ള അവസരവും മോഹൻലാലിനൊപ്പമുള്ള നായിക വേഷവും ഒരുമിച്ച് വന്നാൽ ഏത് തെരഞ്ഞെടുക്കുമെന്ന് ചോദിച്ചപ്പോൾ ഒട്ടും അമാന്തിക്കാതെ മോഹൻലാലിനൊപ്പമുള്ള നായിക വേഷമെന്നാണ് ഇന്ദ്രജ മറുപടി പറഞ്ഞത്. നായിക വേഷത്തിനാണ് എന്നും പ്രധാന്യം നൽകുന്നത് എന്നും ഇന്ദ്രജ കൂട്ടിച്ചേർത്തു. നടനും വ്യവസായിയുമായ മുഹമ്മദ് അബ്സാറിനെയാണ് ഇന്ദ്രജ വിവാഹം കഴിച്ചത്. ദമ്പതികൾക്ക് ഒരു മകളുണ്ട്.

  actress indraja, actress indraja movies, Indraja Mammootty, നടി ഇന്ദ്രജ, ഇന്ദ്രജ സിനിമകൾ, ഇന്ദ്രജ വിവാഹം, ഇന്ദ്രജ ഭർത്താവ്

  Also Read: 'നമ്മളെയൊന്നും ആർക്കും വേണ്ടെടാ...', ബോബി മരിച്ചുവെന്ന് കേട്ടപ്പോൾ ഞാൻ മരിക്കാൻ പോകുന്നപോലെ തോന്നി! നന്ദു

  വർഷങ്ങളോളം നീണ്ട പ്രണയത്തിന് ശേഷമാണ് ഇന്ദ്രജ മുഹമ്മദിനെ വിവാഹം ചെയ്തത്. അന്യമതസ്ഥനുമായി പ്രണയത്തിലാണ് എന്നറിഞ്ഞത് മുതൽ ഇന്ദ്രജയുടെ കുടുംബം എതിർത്തിരുന്നു. പിന്നീട് വീട്ടുകാരുടെ സമ്മതത്തിനായി വർഷങ്ങളോളം ഇന്ദ്രജ കാത്തിരുന്നു. എതിർപ്പ് കൂടിയതല്ലാതെ കുറഞ്ഞില്ല. ഇതോടെ ഇന്ദ്രജയും മുഹമ്മദും വിവാഹം രജിസ്റ്റർ ചെയ്ത് ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചു. മകൾ പിറന്നപ്പോൾ മുതിർന്നവരുടെ സാന്നിധ്യമില്ലാതിരുന്നതിനാൽ എങ്ങനെ മകളെ പരിപാലിക്കണം എന്ന് അരിയില്ലായിരുന്നുവെന്ന് നേരത്തെ ഇന്ദ്രജ തുറന്ന് പറഞ്ഞിട്ടുണ്ട്. മകൾക്ക് ഭക്ഷണം നൽ‌കാനോ കുളിപ്പിക്കാനോ ഒന്നും തനിക്കറിയില്ലായിരുന്നുവെന്നും ഇന്ദ്രജ പറ‍ഞ്ഞിരുന്നു. തൊണ്ണൂറുകളിലെ നിരവധി ഹിറ്റ് സിനിമ ​ഗാനങ്ങളിൽ ഇന്ദ്രജ തിളങ്ങിയിട്ടുണ്ട്. കലാഭവൻ മണി, ഇന്ദ്രജ, വാണി വിശ്വനാഥ് എന്നിവർ അഭിനയിച്ച ഇൻഡിപെൻഡൻസ് എന്ന ചിത്രത്തിലെ എല്ലാ ​ഗാനങ്ങളും ഇപ്പോഴും പ്രേക്ഷകർ റിപ്പീറ്റ് മൂഡിലിട്ട് കേൾക്കുന്നവയാണ്. ദി ഗോഡ്മാൻ, ഇൻഡിപെൻഡൻസ്, എഫ്.ഐ.ആർ, ഉസ്താദ്, ശ്രദ്ധ, ഉന്നതങ്ങളിൽ, മയിലാട്ടം, ബെൻ ജോൺസൺ എന്നിവയാണ് ഇന്ദ്രജയുടെ പ്രധാന ചിത്രങ്ങളിൽ ചിലത്.

  Also Read: 'മുതിർന്നവരേ കേൾക്കും പോലെ മക്കളെ കേൾക്കും', അച്ഛനെന്ന നിലയിൽ വിനീതിന് നൂറിൽ നൂറ് മാർക്കാണെന്ന് ദിവ്യ!

  Read more about: indraja
  English summary
  Indraja About Mammootty, Mohanlal, Suresh Gopi And Others, Throwback Interview Went Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X