»   »  കാഞ്ചിയില്‍ ഇന്ദ്രജിത്തും മുരളി ഗോപിയും

കാഞ്ചിയില്‍ ഇന്ദ്രജിത്തും മുരളി ഗോപിയും

Posted By:
Subscribe to Filmibeat Malayalam

കോളെജ് ഡെയ്‌സ് എന്ന ചിത്രം സംവിധാനം ചെയ്ത കൃഷ്ണ കുമാര്‍ തന്റെ പുതിയ ചിത്രവുമായി എത്തുന്നു. ഗ്രാമീണനായ മാധവന്‍ എന്നയാളുടെ കഥ പറയുന്ന ചിത്രത്തിന് കാഞ്ചിയെന്നാണ് പേരിട്ടിരിക്കുന്നത്. പലചരക്കുകട നടത്തുന്ന മാധവന്‍, നിഷ്‌കളങ്കനും മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടാന്‍ ആഗ്രഹമില്ലാത്തയാളുമാണ്. പക്ഷേ തീര്‍ത്തും അപ്രതീക്ഷിതമായ ഒരു സംഭവത്തോടെ മാധവന്റെ ജീവിതം മാറിമറിയുകയാണ്.

ഇന്ദ്രജിത്താണ് മാധവനായി അഭിനയിക്കുന്നത്. മുരളി ഗോപിയും ചിത്രത്തില്‍ ഒരു സുപ്രധാന വേഷം ചെയ്യുന്നുണ്ട്. അര്‍ച്ചന ഗുപ്തയാണ് ചിത്രത്തിലെ നായിക. മധുപാലിന്റെ ഒഴിമുറിയെന്ന ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയ ജയമോഹനാണ് കാഞ്ചിയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ജയമോഹന്റെ തന്നെ കുടുംബത്തില്‍ സംഭവിച്ച അപ്രീതക്ഷിതമായ ഒരു സംഭവത്തെ ആധാരമാക്കിയാണ് ചിത്രത്തിന്റെ പ്രമേയം തയ്യാറാക്കിയിരിക്കുന്നത്.

Kanchi

റെഡ് റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ച്യെുന്നത് രവി ചന്ദ്രനും സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് റോണി റാഹേലുമാണ്. ഷൈന്‍ ടോം, പി ബാലചന്ദ്രന്‍, സത്താര്‍, ജോയ് മാത്യു, കണ്ണന്‍ പട്ടാമ്പി, സുധീര്‍ കരമന, ദേവി അജിത്ത്, സോജ, ചിത്ര ഷെനിയ, രേണുക എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രത്തിന്റെ ഷൂട്ടിങ് ഒറ്റപ്പാലത്ത് പുരോഗമിക്കുകയാണ്.

English summary
The next outing of Krishna Kumar, director of College Days', is with Kanchi'.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam