»   » ഇന്ദ്രജിത്ത്- ബിജുമേനോന്‍ നായകന്‍മാരാകുന്ന ലക്ഷ്യം ട്രെയിലര്‍ പുറത്തിറക്കി.

ഇന്ദ്രജിത്ത്- ബിജുമേനോന്‍ നായകന്‍മാരാകുന്ന ലക്ഷ്യം ട്രെയിലര്‍ പുറത്തിറക്കി.

Posted By:
Subscribe to Filmibeat Malayalam

ഇന്ദ്രജിത്ത് ബിജുമേനോന്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്ന സസ്‌പെന്‍സ് ത്രില്ലര്‍ ആണ് ലക്ഷ്യം. വളരെയധികം പ്രതീക്ഷയോടെ വരുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഫേസ്ബുക്കിലൂടെ ടീം ഈയടുത്ത് പുറത്ത് വിട്ടിരുന്നു. പുതുമുഖം അന്‍സാര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ജിത്തു ജോസഫ് ആണ്. കാടിന്റെ പശ്ചാത്തലത്തില്‍ ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നതായി കാണിക്കുന്ന ട്രെയിലര്‍ പ്രേക്ഷകരെ ആകര്‍ഷിക്കുന്നതാണ്.

lakshyam

വിമല്‍ എന്ന ഐടി പ്രൊഫഷണലായി ഇന്ദ്രജിത്തും മുസ്തഫ എന്ന ചേരി നിവാസിയായി ബിജു മേനോനും ചിത്രത്തില്‍ വേഷമിടുന്നു. രണ്ടുപേരില്‍ നിന്നും നല്ല പ്രകടനങ്ങള്‍ പ്രതീക്ഷിക്കാം. ഗൗരവക്കാരനായ കഥാപാത്രത്തെയാണ് ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നതെങ്കിലും റൊമാന്‍സിനും പ്രാധാന്യം കൊടുക്കുന്നുണ്ട്. ബിജു മേനോന്‍ കോമഡിക്ക് പ്രാധാന്യമുളള റോളാണ് ചെയ്യുന്നത്. ഇന്ദ്രജിത്തിന്റെ നായികയായി വരുന്നത് ശിവദയാണ്.

ജീത്തു ജോസഫ് തിരക്കഥാകൃത്തായ ചിത്രത്തിന്റെ സംവിധാനം വിജി തമ്പിയാണ് ആദ്യം ചെയ്യാന്‍ തീരുമാനിച്ചതെങ്കിലും ചില പ്രത്യേക കാരണങ്ങളാല്‍ പിന്‍മാറുകയായിരുന്നു. ജോയി തോമസ് ശക്തിക്കുളങ്ങര നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് അനില്‍ ജോണ്‍സണ്‍.ഇന്ദ്രജിത്ത് ബിജുമേനോന്‍ ശിവദ എന്നിവരെ കൂടാതെ കിഷോര്‍ സത്യ, ഷമ്മി തിലകന്‍, സുധി കോപ്പ എന്നിവര്‍ അഭിനയിക്കുന്നു.

English summary
The official trailer of Indrajith-Biju Menon starring upcoming movie Lakshyam is finally out. The movie is written by film-maker Jeethu Joseph and directed by newcomer Ansar Khan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam