»   » താരദമ്പതികളുടെ മകള്‍ വെള്ളിത്തിരയിലേക്ക്!!! ടിയാനില്‍ താരമായി നക്ഷത്ര!!!

താരദമ്പതികളുടെ മകള്‍ വെള്ളിത്തിരയിലേക്ക്!!! ടിയാനില്‍ താരമായി നക്ഷത്ര!!!

By: Karthi
Subscribe to Filmibeat Malayalam

സിനിമയും രാഷ്ട്രീയം പോലെ കുടുംബക്കാര്‍ക്ക് വളരെ എളുപ്പത്തില്‍ പ്രവേശനം നേടാവുന്ന ഒന്നായി മാറിയിരിക്കുകയാണ്. നിരവധി താര പുത്രന്മാരും പുത്രിമാരും സിനിമയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. താരകുടുംബത്തില്‍ തന്നെയാണ് പുതിയ താരവും എത്തിയിരിക്കുന്നത്. ഇന്ദ്രജിത്തിന്റെ മകള്‍ നക്ഷത്ര ഇന്ദ്രജിത്താണ് പുതിയ താരം. ടിയാനിലൂടെ ബാലതാരമായിട്ടാണ് നക്ഷത്രയുടെ അരങ്ങേറ്റം.

nakshtra indrajith

ആഗ്രഹിച്ചത് മമ്മൂട്ടി ചിത്രം നടന്നതോ? തിരക്കഥയുമായി എത്തിയ രഞ്ജിത്ത് ശങ്കറിനോട് മമ്മൂട്ടി പറഞ്ഞത്!!!

അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്റെ വിജയക്കുതിപ്പിന് തടയിടാന്‍ തിയറ്റര്‍ സംഘടന!!! ലക്ഷ്യം ഭാവന???

ഇന്ദ്രജിത്തും പൃഥ്വിരാജും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ടിയാന്‍. മുരളി ഗോപിയുടെ തിരക്കഥയില്‍ ജിഎന്‍ കൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ വേഷമാണ് നക്ഷത്രയ്ക്ക്. നടിയായ പൂര്‍ണിമയുടെയും ഇന്ദ്രജിത്തിന്റേയും മകളായ നക്ഷത്രയും സിനിമയിലേക്ക് എത്തിയതോടെ സുകുമാരന്റെ കുടുംബത്തിലെ മൂന്നാം തലമുറയാണ് സിനിമയുടെ വെള്ളി വെളിച്ചത്തിലേക്ക് എത്തുന്നത്.

മലയാളത്തില്‍ ഇതുവരും ഇറങ്ങിയതില്‍ വച്ച ഏറെ ചെലവേറിയ ചിത്രമാണ് ടിയാന്‍. കാഞ്ചിക്ക് ശേഷം ജിഎന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ടിയാന്‍. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തരിക്കുന്ന ചിത്രമാണ് ടിയാന്‍. അമര്‍ അക്ബര്‍ അന്തോണിക്ക് ശേഷം പൃഥ്വിരാജും ഇന്ദ്രജിത്തും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണ് ടിയാന്‍. വികെ പ്രകാശ് സംവിധാനം ചെയ്ത പോലീസ് ആയിരുന്നു ഇരുവരും ഒരുമിച്ച് അഭിനയിച്ച ആദ്യ ചിത്രം.

English summary
Nakshatra Indrajith starts her acting career with Indrajith movie a child artist. She is playing the role of school girl.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam