»   » ഇന്ദ്രജിത്തിന്റെ 'ഏഴാമത്തെ വരവ്' ഓണത്തിന്

ഇന്ദ്രജിത്തിന്റെ 'ഏഴാമത്തെ വരവ്' ഓണത്തിന്

Posted By:
Subscribe to Filmibeat Malayalam

ഇന്ദ്രജിത്തിനെ നായകനാക്കി ഹരിഹരന്‍ ഒരുക്കുന്ന 'ഏഴാമത്തെ വരവ്' സപ്തംബര്‍ 15ന് ഉത്രാടദിനത്തില്‍ പ്രദര്‍ശനത്തിനെത്തും. എംടി വാസുദേവന്‍ നായരും ഹരിഹരനും ഒന്നിക്കുന്ന പതിനാലാമത്തെ ചിത്രമെന്ന വിശേഷണത്തോടെയാണ് ചിത്രം ആദ്യം ശ്രദ്ധ നേടിയത്. ഇന്ദ്രജിത്ത്-ഭാവന താരജോഡികള്‍ ആദ്യമായി ഹരിഹരന്‍ ചിത്രത്തില്‍ അഭിനയിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.

ഗായത്രി സിനിമയുടെ ബാനറില്‍ ഹരിഹരന്‍ തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഗാനരചനയും സംഗീതവും നിര്‍വഹിക്കുന്നതും ഹരിഹരന്‍ തന്നെ. ഹരിഹരന്‍ ആദ്യമായി സംഗീത സംവിയകനാകുന്നതും എഴാമത്തെ വരവിലാണ്. ഇന്ദ്രജിത്തിനയെും ഭാവനെയും കൂടാതെ വിനീത്, മോഹന, കവിത, സുരേഷ് കൃഷ്ണ, മാമൂക്കോയ, ക്യാപറ്റന്‍ രാജു തുടങ്ങിയ വന്‍ താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.

eazhamathe-varavu

കാടിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ഒരു പ്രദേശത്തെ കരുത്തനും സ്വാധീന ശക്തിയുമുള്ള ഗോപി മുതലാളി എന്ന പരുക്കന്‍ കഥാപാത്രത്തെയാണ് ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തിന്റെ ഭാര്യ വേഷത്തിലാണ് ഭാവന എത്തുന്നത്. കഥയില്‍ ഏറെ വഴിത്തിരിവുണ്ടാക്കുന്ന ചരിത്ര ഗവേഷകന്റെ വേഷമാണ് വിനീതിന്. പകയുടെയും പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും കഥ പറയുന്ന ചിത്രത്തില്‍ മനുഷ്യബന്ധങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്‍കുന്നു.

English summary
Ezhamathe Varavu is the upcoming movie directed by Hariharan. MT Vasudevan Nair is doing the script work for the film. This is the 14th film of the duo together. The movie is getting released on September 15.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam