»   » നല്ല കൂട്ടുകെട്ടുകള്‍ നല്ല ചിത്രമുണ്ടാക്കുന്നു

നല്ല കൂട്ടുകെട്ടുകള്‍ നല്ല ചിത്രമുണ്ടാക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Murali Gopi and Indrajith
ചില നല്ല കൂട്ടുകെട്ടുകള്‍ അങ്ങനെയാണ്. ഒന്നിച്ചാല്‍ പിന്നെ വേര്‍പെടാന്‍ പ്രയാസം. ഈ അടുത്ത കാലത്ത് എന്ന ചിത്രത്തിലൂടെ കൂട്ടുകൂടിയവരാണ് നടന്‍ ഇന്ദ്രജിത്തും മുരളിഗോപിയും സംവിധായകന്‍ അരുണ്‍കുമാറും. മലയാളത്തില്‍ നല്ലൊരു ട്രന്‍ഡ് സെറ്ററായ ഈ ചിത്രത്തിന്റെ വിജയത്തെ തുടര്‍ന്നാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രം വരുന്നത്. രാഷ്ട്രീയമായി ഏറെ ചര്‍ച്ച ചെയ്ത ചിത്രത്തിനു ശേഷം മൂന്നാമതൊരു ഹിറ്റുകൂടി ഒരുക്കാനുള്ള ശ്രമമാണ് അവര്‍.

എന്നാല്‍ ഇക്കുറി കൂട്ടുകെട്ടിലെ രസതന്ത്രത്തിലൊരു മാറ്റമുണ്ട്. നായകനായി ഇന്ദ്രനും മുരളിയും ഉണ്ടെങ്കിലും സംവിധായകന്റെ റോളല്ല അരുണിന്. അരുണ്‍ നിര്‍മാതാവാകുന്ന ചിത്രമാണ് വെടിവഴിപാട്. കര്‍മയുഗ് ഫിലിംസിന്റെ ബാനറില്‍ ശംഭു പുരുഷോത്തമന്‍ ആണ് വെടിവഴിപാടു കഴിക്കുന്നത്. ജയമോഹന്‍ ആണ് കഥയും തിരക്കഥയും ഒരുക്കുന്നത്.

വളരെ പ്രതിഭയുള്ളൊരു കൂട്ടുകെട്ടാണ് ഇന്ദ്രന്‍മുരളി അരുണിന്റെത്. അരുണ്‍ എഡിറ്ററായിട്ടാണ് സിനിമയില്‍ തുടക്കം കുറിക്കുന്നത്. സുരേഷ്‌കൃഷ്ണന്റെ വസന്തമാളികയായിരുന്നു ആദ്യമായി എഡിറ്റ് ചെയ്തത്. പിന്നീട് രാജീവ്കുമാറിന്റെ ഇവര്‍. പ്രിയദര്‍ശന്റെ വെട്ടം ചെയ്തതോടെ പ്രിയന്റെ കൂട്ടുകാരനായി. അതിനു ശേഷമാണ് സംവിധാനരംഗത്തേക്കു തിരിഞ്ഞത്. ആദ്യചിത്രം കോക്ക്‌ടെയില്‍. അത് വന്‍ ഹിറ്റായിരുന്നു. പിന്നീട് രണ്ടു ചിത്രവും ചെയ്തു. ഇപ്പോള്‍ നിര്‍മാതാവുമാകുന്നു.

തന്റെ കൂട്ടുകാരനായ ശംഭുവിനെ ഈ കൂട്ടുകെട്ടിലേക്കു ചേര്‍ക്കുന്നത് അരുണ്‍ തന്നെയാണ്. കൊല്‍ക്കത്ത ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നു പഠിച്ചിറങ്ങിയ ശംഭു സംവിധാന മോഹവുമായി നിരവധി പേരെ കണ്ടിരുന്നു. പക്ഷേ അവരൊന്നും അവസരം നല്‍കിയില്ല. ഒടുവില്‍ സുഹൃത്തായ മുരളിയോടും അരുണിനോടും കഥ പറഞ്ഞു. രണ്ടുപേര്‍ക്കും ഇഷ്ടമായി അങ്ങനെയാണ് വെടിവഴിപാടൊരുങ്ങുന്നത്.

സൈജുകുറുപ്പ്, ശ്രീജിത്ത് രവി, സുനില്‍ സുഖദ എന്നിവരും അനുശ്രീയും മൈഥിലിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അരുണിന്റെ ഈ അടുത്തകാലത്തില്‍ നായികമാരില്‍ ഒരാളായിരുന്നു മൈഥിലി. അനുശ്രീ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലും.

English summary
Indrajith, Murali Gopi and Arun Kumar are making another movie named Vedivazhipadu.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam