»   » ഇന്ദ്രന്‌ പ്രതീക്ഷകള്‍ നല്‍കുന്ന നായകന്‍

ഇന്ദ്രന്‌ പ്രതീക്ഷകള്‍ നല്‍കുന്ന നായകന്‍

Posted By:
Subscribe to Filmibeat Malayalam
Indrajith
ഇന്ദ്രജിത്ത്‌ പ്രധാന റോള്‍ കൈകാര്യം ചെയ്യുന്ന 'നായകന്‍' എന്ന ചിത്രത്തിന്റെ മലേഷ്യയിലെ ചിത്രീകരണം പൂര്‍ത്തിയായി. മൂന്ന്‌ ബാക്ക്‌ ഡ്രോപ്പിലെടുക്കുന്ന ചിത്രമെന്നതാണ്‌ നായകന്റെ പ്രധാന സവിശേഷത.

ഫോര്‍ട്ട്‌ കൊച്ചി, ഒറ്റപ്പാലം, മലേഷ്യ തുടങ്ങിയ സ്ഥലങ്ങളിലാണ്‌ ഇതിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്‌. ജോസ്‌ പെല്ലിശേരിയുടെ മകന്‍ ലിജോ പെല്ലിശേരി സംവിധാനം ചെയ്യുന്ന ബിഗ്‌ ബജറ്റ്‌ ചിത്രമായ നായകന്‍ ഇന്ദ്രജിത്തിന്‌ ഏറെ പ്രതീക്ഷകള്‍ നല്‍കുന്ന ചിത്രംകൂടിയാണ്‌.

തിലകന്‍, സിദ്ദിഖ്‌, ധന്യാ മേരി വര്‍ഗീസ്‌ തുടങ്ങിയവരാണ്‌ ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങള്‍. ചിത്രത്തിലെ അഞ്ച്‌ സീനുകളും രണ്ട്‌ ഗാനങ്ങളുമാണ്‌ മലേഷ്യയില്‍ ചിത്രീകരിച്ചിരിക്കുന്നത്‌. മലേഷ്യയിലെ ചേരിപ്രദേശങ്ങളും തുറമുഖങ്ങളുമാണ്‌ ചിത്രത്തില്‍ പശ്ചാത്തലമായിരിക്കുന്നത്‌.

ഒരു കഥകളിയാശാന്റെ മകന്‍ പ്രതികാരദാഹിയായി മാറുന്നതാണ്‌ ചിത്രത്തിന്റെ ഇതിവൃത്തം, ചിത്രത്തിനുവേണ്ടി ഇന്ദ്രജിത്ത്‌ മൂന്നുമാസത്തോളം കഥകളി അഭ്യസിച്ചിരുന്നു.

പകപ്രമേയമായ ചിത്രത്തില്‍ സാഹസികമായ സ്റ്റണ്ട്‌ രംഗങ്ങളുണ്ട്‌. ബില്ലയിലൂടെ ശ്രദ്ധേയനായ ബില്ല ജഗനാണ്‌ ചിത്രത്തിലെ സംഘട്ടന രംഗങ്ങല്‍ ഒരുക്കുന്നത്‌. പ്രശാന്ത്‌-മാധവ്‌ ടീമിന്റെതാണ്‌ ഇതിലെ ഗാനങ്ങള്‍. ചിത്രീകരണം ഏതാണ്ട്‌ പൂര്‍ത്തിയായ നായകന്‍ ഉടന്‍തന്നെ പ്രദര്‍ശനത്തിനെത്തും.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam