twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചിത്രം വിജയിപ്പിക്കുന്നത് ഫേസ്ബുക്കല്ല: ഇന്ദ്രജിത്ത്

    By Lakshmi
    |

    സോഷ്യല്‍ മീഡിയ സജീവമായ ഇക്കാലത്ത് സിനിമകളുടെ വിജയത്തിന് അതിന് പ്രധാന പങ്കുണ്ടെന്നാണ് പറയപ്പെടുന്നത്. ഫേസ്ബുക്കിലൂടെയും മറ്റും ചിത്രത്തിന്‍രെ പ്രമോഷന്‍ നടത്തുന്നതും ചിത്രീകരണസമയം മുതല്‍ തന്നെ വാര്‍ത്തകളും ചിത്രങ്ങളുമെല്ലാം പുറത്തുവിടുന്നതും ഓരോ ചിത്രങ്ങള്‍ക്കും ഗുണം ചെയ്യുന്നുണ്ടെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്. എന്നാല്‍ താനിക്കാര്യം വിശ്വസിക്കുന്നില്ലെന്നാണ് ഇന്ദ്രജിത്ത് പറയുന്നത്.

    ഒരു ചിത്രത്തിന്റെ വിജയത്തിലോ പരാജയത്തിലോ ഫേസ്ബുക്ക് പോലുള്ള മാധ്യമങ്ങള്‍ക്ക് ഒരു പരിധിയിലപ്പുറം പങ്കില്ലെന്നാണ് ഇന്ദ്രന്റെ അഭിപ്രായം. ചിത്രത്തിന്റെ പ്രമൊഷണല്‍ പരിപാടികളില്‍ ചെറിയൊരു ഭാഗം മാത്രമാണ് ഫേസ്ബുക്കിലൂടെ നടക്കുന്നത്. മാത്രമല്ല ഇപ്പോഴും അത്ര സാധാരണക്കാരായ കൂടുതല്‍ ആളുകള്‍ ഫേസ്ബുക്ക് പോലുള്ള മാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങള്‍ കാണുന്നില്ല. പ്രചാരണത്തിന്റെ നല്ലൊരു പങ്കും സാധ്യമാകുന്നത് ഇപ്പോഴും പുറത്ത് പതിയ്ക്കുന്ന പോസ്റ്ററുകളിലൂടെയും ആളുകള്‍ നല്‍കുന്ന പബ്ലിസിറ്റിയിലൂടെയുമാണ്- ഇന്ദ്രജിത്ത് പറയുന്നു.

    indrajith-600

    എണ്‍പതുകളിലെയും മറ്റും കാര്യം വച്ച് നോക്കുമ്പോള്‍ ഇപ്പോള്‍ പ്രചാരണപരിപാടികളില്‍ നൂതനമാധ്യമങ്ങളും പങ്കുവഹിക്കുന്നുണ്ട്. എന്നാല്‍ അന്നെല്ലാം ജനങ്ങള്‍ നല്‍കുന്ന പബ്ലിസിറ്റിയും പോസ്റ്റര്‍ പബ്ലിസിറ്റിയും തന്നെയായിരുന്നു പ്രധാനം. ഇന്നും ഇവതന്നെയാണ് ഏറ്റവും പ്രധാനപ്പെട്ടതായി നില്‍ക്കുന്നതും- താരം പറയുന്നു.

    English summary
    Actor Idrajith does not believe that social media like Facebook can effect a film's success or failure beyond a point
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X