»   » ഒരു താരപുത്രി കൂടെ സിനിമയിലേക്ക്; അച്ഛനും ചെറിയച്ചനുമൊപ്പം നക്ഷത്ര വരുന്നു

ഒരു താരപുത്രി കൂടെ സിനിമയിലേക്ക്; അച്ഛനും ചെറിയച്ചനുമൊപ്പം നക്ഷത്ര വരുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമയും പാരമ്പര്യ തൊഴിലായി മാറിയിരിയ്ക്കുന്നു. അഭിനയ രംഗത്തും സംവിധാന രംഗത്തും തിരക്കഥാ രംഗത്തുമൊക്കെ അച്ഛന്റെയും അമ്മയുടെയും പാദ പിന്തുടര്‍ന്ന് മക്കള്‍ എത്തിക്കഴിഞ്ഞു. അക്കൂട്ടത്തിലേക്കിതാ ഒരാള്‍ കൂടെ

ചായകാച്ചല്‍ എന്ന് പറഞ്ഞാല്‍ ഇതാണോ...50 താരങ്ങളുടെ ഞെട്ടിക്കുന്ന ക്ലോസ് ഇനഫുകള്‍

നടന്‍ ഇന്ദ്രജിത്തിന്റെയും നടി പൂര്‍ണ്ണിമ ഇന്ദ്രജിത്തിന്റെയും മൂത്ത മകള്‍ നക്ഷത്ര വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നതായി വാര്‍ത്തകള്‍. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവും എന്നാണ് അറിയുന്നത്.

ഏത് ചിത്രത്തില്‍

ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ടിയാന്‍ എന്ന ചിത്രത്തിലൂടെയാണത്ര നക്ഷത്രയുടെ അരങ്ങേറ്റം. മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്.

അച്ഛനും ചെറിയച്ഛനുമൊപ്പം

ടിയാനില്‍ ഇന്ദ്രജിത്തും പൃഥ്വിരാജുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്. അച്ഛനും ചെറിയച്ചനുമൊപ്പമുള്ള തുടക്കം നക്ഷത്രയെ സംബന്ധിച്ച് വലിയ അനുഗ്രഹമാണ്.

എന്താണ് വേഷം

വാര്‍ത്തകള്‍ പ്രകാരം ചിത്രത്തില്‍ ഇന്ദ്രജിത്തിന്റെ മകളായിട്ട് തന്നെയാണ് നക്ഷത്ര അഭിനയിക്കുന്നത്.

അഭിനയ കുടുബം

ഇപ്പോള്‍ ഇന്ദ്രജിത്തിന്റെ കുടുംബം പൂര്‍ണമായും അഭിനയ കുടുംബമായി. അച്ഛന്‍ സുകുമാരന്റെയും അമ്മ മല്ലിക സുകുമാരന്റെയും വഴി പിന്തുടര്‍ന്നാണ് ഇന്ദ്രജിത്ത് അഭിനയ രംഗത്തെത്തിയത്. അനുജന്‍ പൃഥ്വിരാജ് മലയാളത്തിലെ യുവ സൂപ്പര്‍സ്റ്റാര്‍. കല്യാണം കഴിച്ചതും നടി പൂര്‍ണിമയെ. ഇപ്പോള്‍ മകളും അഭിനയത്തിലേക്ക്.

English summary
According to the latest info, Indrajith Sukumaran’s elder daughter Nakshatra will be making her acting debut with ‘Tiyaan’. Reportedly, Nakshatra will be seen as his on-screen daughter as well. However, an official confirmation on the same is still awaited!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam