»   » മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദറിലൂടെ ഇന്ദ്രജിത്തിന്റെ മക്കളുടെ അരങ്ങേറ്റം, പൃഥ്വി നിര്‍മിയ്ക്കുന്നു!

മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദറിലൂടെ ഇന്ദ്രജിത്തിന്റെ മക്കളുടെ അരങ്ങേറ്റം, പൃഥ്വി നിര്‍മിയ്ക്കുന്നു!

Posted By: Rohini
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ ഇത് മക്കള്‍ യുഗമാണ്. അച്ഛനമ്മമാരുടെ പാത പിന്തുടര്‍ന്ന് താര പുത്രന്മാരും പുത്രിമാരുമൊക്കെ സിനിമയിലെത്തി. ചിലര്‍ തോറ്റ് പിന്മാറിയപ്പോള്‍, മറ്റു ചിലര്‍ വിജയ യാത്ര തുടരുന്നു.

ഒരു താരപുത്രി കൂടെ സിനിമയിലേക്ക്; അച്ഛനും ചെറിയച്ചനുമൊപ്പം നക്ഷത്ര വരുന്നു


ഇപ്പോഴിതാ യുവതാരത്തിന്റെ മക്കള്‍ ഒരുമിച്ച് എത്തുന്നു. ഇന്ദ്രജിത്തിന്റെ മക്കള്‍ പ്രാര്‍ത്ഥനയുടെയും നക്ഷത്രയുടെയും കാര്യമാണ് പറയുന്നത്. മെഗാസ്റ്റാറിന്റെ ചിത്രത്തിലൂടെയാണ് താരപുത്രിമാരുടെ തുടക്കം


ഗായികമാരായി

അച്ഛന്റെയും അമ്മയുടെയും പാത പിന്തുടര്‍ന്ന് അഭിനയത്തിലേക്കല്ല, സംഗീതത്തിലേക്കാണ് നക്ഷത്രയും പാര്‍ത്ഥനയും എത്തിയിരിയ്ക്കുന്നത്. ഗോപി സുന്ദര്‍ ഈണം നല്‍കിയ പാട്ട് ഇരുവരും പാടി.


ദ ഗ്രേറ്റ് ഫാദറിന് വേണ്ടി

മമ്മൂട്ടി നായകനായി എത്തുന്ന ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് പ്രാര്‍ത്ഥനയും നക്ഷത്രയും പാട്ട് പാടിയിരിയ്ക്കുന്നത്. തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ ഇന്ദ്രജിത്തും പൃഥ്വിരാജുമാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്


കൊച്ചച്ചന്റെ നിര്‍മാണം

ഇന്ദ്രജിത്തിന്റെ മക്കള്‍ പിന്നണി ഗായകരായി അരങ്ങേറിയ ഈ ചിത്രത്തിന് മറ്റൊരു പ്രത്യേകതകൂടെയുണ്ട്. ഇവരുടെ കൊച്ചച്ചന്‍ പൃഥ്വിരാജാണ് ചിത്രം നിര്‍മിയ്ക്കുന്നത്. ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജ്, ആര്യ, ഷാജി നടേശന്‍, സന്തോഷ് ശിവന്‍ എന്നിവര്‍ നിര്‍മിയ്ക്കുന്ന ചിത്രത്തില്‍ സാറ അര്‍ജ്ജുന് വേണ്ടിയാണ് പാര്‍ത്ഥനയും നക്ഷത്രയും പാട്ട് പാടിയിരിയ്ക്കുന്നത്.


നക്ഷത്ര അഭിനയത്തിലേക്ക്

അതേ സമയം നക്ഷത്ര, പാട്ടില്‍ മാത്രമല്ല, അഭിനയത്തിലും തിളങ്ങാനുള്ള പരിപാടിയിലാണ്. ഇന്ദ്രജിത്തും പൃഥ്വിരാജും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ടിയാന്‍ എന്ന ചിത്രത്തില്‍ നക്ഷത്ര അഭിനയിക്കുന്നതായി വാര്‍ത്തകളുണ്ട്.


English summary
Actor Indrajith’s daughters Nakshathra and Prarthana have sung a new song for Gopi Sunder in the new Mammootty movie The Great Father.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam