»   » ആറാം ക്ലാസുകാരനായ പൃഥ്വി എഴുതിയ കവിത വായിച്ച് സുഹൃത്തുക്കള്‍ ഞെട്ടിയിരുന്നുവെന്ന് ഇന്ദ്രജിത്ത് !!

ആറാം ക്ലാസുകാരനായ പൃഥ്വി എഴുതിയ കവിത വായിച്ച് സുഹൃത്തുക്കള്‍ ഞെട്ടിയിരുന്നുവെന്ന് ഇന്ദ്രജിത്ത് !!

Posted By: Nihara
Subscribe to Filmibeat Malayalam

ട്രോളര്‍മാര്‍ക്ക് ഏറെ ഇഷ്ടമുള്ള താരമാണ് പൃഥ്വിരാജ്. സൗത്ത് ഇന്ത്യയിലെ തന്നെ ഇംഗ്ലീഷ് സംസാരിക്കുന്ന ഏക നടനെന്ന രീതിയിലാണ് താരത്തെ ട്രോളര്‍മാര്‍ വിശേഷിപ്പിക്കുന്നത്. ഫേസ്ബുക്കില്‍ ഏത് പോസ്റ്റ് ഇട്ടാലും ഉടന്‍ തന്നെ ട്രോളര്‍മാരെമെത്തും. സിനിമാവിശേഷങ്ങളെക്കുറിച്ചും മറ്റുമായി പൃഥ്വി ഇടയ്ക്കിടയ്ക്ക് പോസ്റ്റുമായി എത്താറുമുണ്ട്. മകള്‍ സ്‌കൂളില്‍ പോവുന്നതുമായി ബന്ധപ്പെട്ട എഫ് ബി പോസ്റ്റിനെയും ട്രോളര്‍മാര്‍ വിമര്‍ശിച്ചിരുന്നു.

ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ അവനെഴുതിയ കവിത വായിച്ച് സുഹൃത്തുക്കള്‍ ഞെട്ടിയിരുന്നു. ആ കവിത വീട്ടിലിപ്പോഴും സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ആ പ്രായത്തിലാണ് അവന്‍ അതെഴുതിയതെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്നും ഇന്ദ്രജിത്ത് പറയുന്നു.

ട്രോളര്‍മാരുടെ സ്ഥിരം ഇര

ട്രോളര്‍മാര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് പൃഥ്വിരാജ്. സൗത്ത് ഇന്ത്യയിലെ തന്നെ ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാവുന്ന ഏക നടനെന്ന വിശേഷണം ഇതിനോടകം തന്നെ ട്രോളര്‍മാര്‍ പൃഥ്വിരാജിന് നല്‍കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്ടീവായ താരത്തിന്റെ പോസ്റ്റുകളെല്ലാം ഇംഗ്ലീഷിലാണ് പ്രത്യക്ഷപ്പെടാറുള്ളത്. നിമിഷ നേരങ്ങള്‍ക്കുള്ളില്‍ തന്നെ ട്രോളുമായി വിമര്‍ശകരെത്തും.

സിനിമാകുടുംബത്തിലെ താരസഹോദരങ്ങള്‍

സുകുമാരന്‍, മല്ലിക സുകുമാരന്‍ ദമ്പതികള്‍ക്ക് പിന്നാലെയാണ് മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും സിനിമയിലേക്ക് എത്തിയത്. തുടക്കത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട പൃഥ്വിരാജ് വളരെ പെട്ടെന്നാണ് നായകനിരയിലേക്ക് ഉയര്‍ന്നുവന്നത്. എന്നാല്‍ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായി സഹനായകനിലേക്കാണ് ഇന്ദ്രജിത്ത് ചുവടുവെച്ചത്. മലയാള സിനിമയുടെ തന്നെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ് ഈ താരസഹോദരങ്ങള്‍.

പൃഥ്വിയുടെ ഇംഗ്ലീഷ് ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്ന് ഇന്ദ്രജിത്ത്

കുട്ടിക്കാലം മുതലേ ഇംഗ്ലീഷില്‍ പൃഥ്വിരാജ് പുലിയായിരുന്നുവെന്നാണ് ഇന്ദ്രജിത്ത് പറയുന്നത്. ആറം ക്ലാസില്‍ പഠിക്കുമ്പോള്‍ രാജു എഴുതിയ കവിത വായിച്ച് അവന്റെ സുഹൃത്തുക്കള്‍ ഞെട്ടിപ്പോയിരുന്നുവെന്നും താരം പറയുന്നു.

ഇന്നും സൂക്ഷിച്ചുവെച്ചിട്ടുണ്ട്

ക്ലാസില്‍ പഠിക്കുമ്പോള്‍ പൃഥ്വിരാജ് എഴുതിയ കവിത വീട്ടില്‍ ഇന്നും സൂക്ഷിച്ചു വെച്ചിട്ടുണ്ടെന്ന് ഇന്ദ്രജിത്ത് പറയുന്നു. ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അവന്‍ അത് എഴുതിയതെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്നും താരം പറയുന്നു.

തന്റെ ഇംഗ്ലീഷിനെക്കുറിച്ച് പൃഥ്വിരാജ് പറയുന്നത്

തന്റെ ഇംഗ്ലീഷ് അത്ര കടു കട്ടിയല്ലെന്നാണ് പൃഥ്വിരാജ് പറയുന്നത്. മലയാളം നന്നായി അറിയുമെങ്കിലും ടൈപ്പ് ചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന് മുന്‍പ് താരം വ്യക്തമാക്കിയിരുന്നു. ഇംഗ്ലീഷില്‍ എഴുതുന്നതാണ് തനിക്ക് കൂടുതല്‍ സൗകര്യം. വായിച്ചു നോക്കാതെയാണ് പലപ്പോഴും പോസ്റ്റ് ചെയ്യാറുള്ളതെന്നും പൃഥ്വിരാജ് പറയുന്നു.

വിമര്‍ശനങ്ങള്‍ ആസ്വദിക്കാറുണ്ട്

തന്റെ പോസ്റ്റുകള്‍ക്ക് കീഴില്‍ വരുന്ന ട്രോളുകളും വിമര്‍ശനങ്ങളും വായിച്ച് ചിരിക്കാറുണ്ടെന്നും പൃഥ്വിരാജ് പറയുന്നു. പോസ്റ്റുകളെ ട്രോളുന്നത് താന്‍ ആസ്വദിക്കാറുണ്ടെന്നും താരം വ്യക്തമാക്കി.

English summary
Indrajith's comment on Prithaviraj English.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X