»   » ശ്വേയ ഘോഷാലിനൊപ്പം ഇന്ദ്രജിത്ത് പാടുന്നു

ശ്വേയ ഘോഷാലിനൊപ്പം ഇന്ദ്രജിത്ത് പാടുന്നു

Posted By:
Subscribe to Filmibeat Malayalam

മലയാളത്തില്‍ നടന്മാരും നടിമാരുമെല്ലാം തങ്ങള്‍ക്കുള്ളിലെ ബഹുമുഖ പ്രതിഭകളെ പുറത്തെടുത്തുകൊണ്ടിരിക്കുകയാണ്. ചിലര്‍ അഭിനയത്തിനൊപ്പം തിരക്കഥയെഴുത്തും പാട്ടെഴുത്തും നടത്തുന്നു. ചിലര്‍ ഗായികമാരാകുന്നു. പൃഥ്വിരാജ്, അനൂപ് മേനോന്‍, രമ്യ നമ്പീശന്‍, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവരെല്ലാം ഇത്തരത്തില്‍ തങ്ങള്‍ക്കുള്ളിലെ മറ്റ് കലാവാസനകളെയും പുറത്തെടുത്ത് പേരെടുത്തവരാണ്.

നടന്‍ ഇന്ദ്രജിത്തും ഒരു ബഹുമുഖ പ്രതിഭയാണ്. അഭിനയത്തിനൊപ്പം നന്നായി നൃത്തം ചെയ്യാനും പാടാനും തനിയ്ക്ക് കഴിവുണ്ടെന്ന് ഇന്ദ്രജിത്ത് പലപ്പോഴായി തെളിയിച്ചിട്ടുണ്ട്. പല സ്റ്റേജ്‌ഷോകളിലും ഇന്ദ്രജിത്ത് പാടാനുള്ള തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. കൂടാതെ നായകന്‍, ഹാപ്പി ഹസ്ബന്റ്‌സ് എന്നീ ചിത്രങ്ങളിലും ഇന്ദ്രന്‍ പാടിയിട്ടുണ്ട്.

Shreya Ghoshal and Indrajith

ഇപ്പോള്‍ ഇന്ദ്രജിത്ത് വീണ്ടും സിനിമയില്‍ പാടാന്‍ തയ്യാറെടുക്കുകയാണ്. അരികില്‍ ഒരാള്‍, കാഞ്ചി എന്നീ ചിത്രങ്ങളിലാണ് ഇന്ദ്രജിത്ത് പാടുന്നത്. അരികില്‍ ഒരാള്‍ എന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത് ഗാനമാലപിയ്ക്കുന്നത് ഗായികമാരിലെ സൂപ്പര്‍താരം ശ്രേയ ഘോഷാലിനൊപ്പമാണ്. ഗോപി സുന്ദറാണ് ഈ ഗാനത്തിന് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

അരികില്‍ ഒരാള്‍ എന്ന ചിത്രത്തില്‍ ഇന്ദ്രജിത്തിനൊപ്പം രമ്യ നമ്പീശന്‍, നിവിന്‍ പോളി എന്നിവരും അഭിനയിക്കുന്നുണ്ട്. കാഞ്ചിയിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് റോണി റാഫേലാണ്. ചിത്രത്തില്‍ അര്‍ച്ചന ഗുപ്തയും മുരളി ഗോപിയും അഭിനയിക്കുന്നുണ്ട്.

English summary
Indrajith, who is already busy with umpteen films, will also be seen singing for two upcoming films

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam