»   » 'അരികില്‍ ഒരാള്‍', വ്യത്യസ്തരായി അഞ്ച് പേര്‍

'അരികില്‍ ഒരാള്‍', വ്യത്യസ്തരായി അഞ്ച് പേര്‍

Posted By:
Subscribe to Filmibeat Malayalam
arikil-oral
വ്യത്യസ്ത ജീവിതം നയിക്കുന്ന അഞ്ച് പേരുടെ കഥ പറയുന്ന ചിത്രമാണ് സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്യുന്ന അരികില്‍ ഒരാള്‍. ഇന്ദ്രജിത്ത് ഉള്‍പ്പടെ രമ്യാ നമ്പീശന്‍, നിവിന്‍ പോളി, പ്രതാപ് പോത്തന്‍, ലെന തുടങ്ങിയ താരങ്ങളാണ് വ്യത്യസ്തമായ ആ അഞ്ച് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പരസ്യ സംവിധായകനായ ഇന്ദ്രജിത്തും പ്രൊഫഷണല്‍ നര്‍ത്തകിയായ രമ്യാ നമ്പീശനുമാണ് ചിത്രത്തിലെ താരജോഡികള്‍. മനശാസ്ത്ര വിദഗ്ധനായി പ്രതാപ് പോത്തനും ഹോട്ടല്‍ പരിചാരകനായി നിവിന്‍ പോളിയും എത്തുമ്പോള്‍ ഒരു ബിസ്‌നസ് സ്ഥാപനത്തിന്റെ മേധവിയായി ലെനയും അരികില്‍ ഒരാളില്‍ വേഷമിടുന്നു.

മുല്ലവള്ളിയും തേന്‍മാവും എന്ന ചിത്രത്തിലൂടെ അഭിനയം മാത്രമല്ല പാട്ടും തനിക്ക് വഴങ്ങും എന്ന് തെളിയിച്ച നായകനാണ് ഇന്ദ്രജിത്ത്. പിന്നീട് ചേകവര്‍, ഹാപ്പി ഹസ്ബന്റ്‌സ്, നായകന്‍ എന്നീ സ്വന്തം ചിത്രങ്ങള്‍ക്കു വേണ്ടിയും ഇന്ദ്രജിത്ത് പാടി. ഇനി ഇന്ദ്രജിത്ത് പാടാന്‍ പോകുന്നത് ഈ ചിത്രത്തിനു വേണ്ടിയാണെന്നുള്ളതാണ് ഒരികില്‍ ഒരാളിന്റെ മറ്റൊരു പ്രത്യേകത. അതും ശ്രേയ ഘോഷാലിനൊപ്പം.

ചിത്രത്തിനു വേണ്ടി നൃത്തത്തിന്റെ പശ്ചാത്തലത്തില്‍ രമ്യാ നമ്പീശനും ഒരു ഗാനം ആലപിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഗോപി സുന്ദറാണ് സംഗീതം നിര്‍വ്വഹിക്കുന്നത്. ആഷിക് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് ക്രിഷ് കമലാണ്.

English summary
In Arikil Oraal, Indrajith will be crooning a song with none other than Shreya Ghoshal for a song composed by Gopi Sundar.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam