»   » ഇന്ദ്രജിത്തും ഭാമയും ആഫ്രിയ്ക്കയിലേക്ക്?

ഇന്ദ്രജിത്തും ഭാമയും ആഫ്രിയ്ക്കയിലേക്ക്?

Posted By:
Subscribe to Filmibeat Malayalam

കൊച്ചി: ആഫ്രിക്കയുടെ പശ്ചാത്തലത്തില്‍ വയലാര്‍ മാധവന്‍കുട്ടി അണിയിച്ചൊരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ ഭാമയും ഇന്ദ്രജിത്തും നായികാ നായകന്‍മാരായി അഭിനയിക്കുന്നു. ഇത് വരെയും പേരിടാത്ത് ഈ ചിത്രം നിര്‍മ്മിയ്ക്കുന്നത് ഗോകുലം ഗോപാലനാണ്. രണ്ടാം തവണയാണ് ഭാമയും ഇന്ദ്രജിത്തും ജോഡികളായി അഭിനയിക്കുന്നത്. ആദ്യം ഇവര്‍ നായികാ നായകന്‍മാരായി അഭിനയിച്ചത് രഘുനാഥ് പാലേരിയുടെ കണ്ണീരിന് മധുരം എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു എന്നാല്‍ ഈ ചിത്രം പ്രേക്ഷകശ്രദ്ധനേടാതെ പോയി.

Indrajith, Bhama

ആഫ്രിക്കയിലെ മലയാളി കുടുംബങ്ങളുടെ കഥ പറയുന്നതാണ് പുതിയ ചിത്രം. ആഫ്രിയ്ക്കയ്ക്ക് പുറമെ കൊച്ചിയും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളിലൊന്നാണ്. മുരളീ ഗോപി, അനുശ്രീ ശങ്കര്‍, സുധീര്‍ കരമന, സുനില്‍ സുഗത എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. സെപ്റ്റംബര്‍ 20 മുതല്‍ ചിത്രീകരണം ആരംഭിയ്ക്കും.

ആഫ്രിക്കയുടെ പശ്ചാത്തലത്തില്‍ അണിഞ്ഞൊരുങ്ങുന്ന മറ്റൊരു ചിത്രമാണ് എസ്‌കേപ്പ് ഫ്രം ഉഗാണ്ട. റീമ കല്ലിംഗല്‍ ആണ് ഈ ചിത്രത്തില്‍ നായിക. ഹസ്ബന്റ്‌സ് ഇന്‍ ഗോവ എന്ന സജി സുരേന്ദ്രന്‍ ചിത്രത്തിലും ഭാമയും ഇന്ദ്രജിത്തും അഭിനയിച്ചിട്ടുണ്ട്. പക്ഷേ ഇവര്‍ ജോഡികളായിട്ടല്ല അഭിനയിച്ചത്.
മലയാള സിനിമയുടെ പ്രിയപ്പെട്ട ലൊക്കേഷനുകളിലൊന്നായി ആഫ്രിയ്ക്ക മാറുകയാണ്. സീരിയല്‍ രംഗത്ത് ശ്രദ്ധയനായ സംവിധായകനായിനരുന്ന വയലാര്‍ മാധവന്‍ കുട്ടി.

English summary
Indrajith and Bhama are set to play the lead roles in an untitled movie, directed by Vayalar Madhavankutty. The movie is said to be set on the backdrop of Africa. It is produced by Gokulam Gopalan, under the banner of Gokulam Movies.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X