twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജോര്‍ദ്ദാനില്‍ നിന്നും ക്ലാസ്‌മേറ്റ്‌സിനെ വീഡിയോ കോള്‍ ചെയ്ത്‌ പൃഥ്വി, കിടിലം എന്ന് സഹതാരങ്ങള്‍

    |

    കൊറോണ വൈറസ് ബാധക്കെതിരെ കേരളം ഒറ്റക്കെട്ടായി പോരാടുകയാണ്. 21 ദിവസം പ്രഖ്യാപിച്ച ലോക്ഡൗണിന് പിന്തുണയുമായി ചലച്ചിത്രരംഗത്തെ പല പ്രമുഖരും രംഗത്തുവന്നു കഴിഞ്ഞു. അതോടൊപ്പം തന്നെ സര്‍ക്കാരിന്റെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലും സിനിമ താരങ്ങള്‍ സജീവമാണ്. കൊറോണയ്‌ക്കെതിരെയുള്ള മുന്‍കരുതലെന്നെ നിലയില്‍ സിനിമ ഷൂട്ടിങ്ങും മറ്റും നിര്‍ത്തലാക്കി വെച്ചിരിക്കുകയാണിപ്പോള്‍. അതുകൊണ്ടുതന്നെ സിനിമ തിരക്കില്‍ നിന്നും അപ്രതീക്ഷിതമായി കിട്ടിയ അവധിക്കാലം ആഘോഷമാക്കി മാറ്റുകയാണ് താരങ്ങള്‍. ഡാന്‍സ്, ഡബ്‌സ്മാഷ്, ഫിറ്റ്‌നസ് തുടങ്ങി എല്ലാ രീതിയിലും അവധി അഘോഷിക്കുന്ന സിനിമ താരങ്ങള്‍ തങ്ങളുടെ അവധിയാഘോഷത്തിന്റെ ചിത്രങ്ങളും സോഷ്യല്‍മീഡിയിയല്‍ പങ്കുവെക്കാറുണ്ട്.

    Recommended Video

    ഐസൊലേഷന്‍ ദിനത്തില്‍ ഒത്തുചേര്‍ന്ന് ക്ലാസ്‌മേറ്റ്‌സ് താരങ്ങള്‍ | Filmibeat Malayalam

    Indrajith

    ഇപ്പോഴിതാ ജയസൂര്യ, ഇന്ദ്രജിത്ത് സുകുമാന്‍, നരേന്‍, പൃഥ്വിരാജ് സുകുമാരന്‍ തുടങ്ങിയവര്‍ ലോക്ഡൗണ്‍ ദിനത്തില്‍ ഒത്തു കൂടിയതിന്റെ ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. 2006ല്‍ പുറത്തിറങ്ങിയ ലാല്‍ ജോസ് ചിത്രം ക്ലാസ്‌മേറ്റ്‌സിന്റെ ഓര്‍മ പുതുക്കിയ താരങ്ങള്‍ വീഡിയോ കോള്‍ ചെയ്യുന്നതിനിടെ പകര്‍ത്തിയ സ്‌ക്രീന്‍ഷോര്‍ട്ടാണ്‌ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. ''ക്ലാസ്‌മേറ്റ്‌സ് ഓണ്‍ വിഡീയോ കോണ്‍ഫറന്‍സിങ്ങ്'' എന്നാണ് ചിത്രത്തോടൊപ്പം ഇന്ദ്രജിത്ത് കമന്റ് ചെയ്തിരിക്കുന്നത്. ടൊവീനോ തോമസ്, അനു കുര്യന്‍, ഗ്രേസ് ആന്റണി തുടങ്ങി നിരവധി താരങ്ങള്‍ പോസ്റ്റിനു താഴെ കമന്റ് ചെയ്തിട്ടുണ്ട്. ''ക്ലാസ്‌മേറ്റ്‌സ്'' എന്നാണ് ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് ജയസൂര്യയുടെ കമന്റ്. സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് എന്നു പറഞ്ഞാണ് നരേന്‍ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചിരിക്കുന്നത്. പൃഥ്വിരാജും ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്‌.

    മഞ്ജു വാര്യരുടെ സ്‌നേഹവും കരുതലും ഇങ്ങനെയാണ്! 50 ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ഭക്ഷണമെത്തിച്ച് നടിമഞ്ജു വാര്യരുടെ സ്‌നേഹവും കരുതലും ഇങ്ങനെയാണ്! 50 ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ഭക്ഷണമെത്തിച്ച് നടി

    ആടുജീവിതത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള 58 പേരടങ്ങുന്ന സിനിമ സംഘം ജോര്‍ദാന്‍ മരുഭൂമിയിലാണിപ്പോള്‍ ഉള്ളത്. ഏപ്രില്‍ 10വരെ ചിത്രത്തിന്റെ ഷൂട്ടിങ്ങ് തുടരാനുള്ള അനുമതി അണിയറപ്രവര്‍ത്തകര്‍ക്ക് നേരത്തെ ലഭിച്ചിരുന്നു. 10വരെ ചിത്രത്തിന്റെ ഷൂട്ടിങ്ങ് സമയം വേണമെന്ന് ആവശ്യപ്പെട്ട് സംവിധായകന്‍ ബ്ലെസി ആന്റോ ആന്റണി എം പിക്ക് മെയില്‍ ചെയ്തിരുന്നു. തുടര്‍ന്ന് വിദേഷകാര്യമന്ത്രാലയത്തില്‍ നിന്നും അനുമതി ലഭിക്കുകയായിരുന്നു. ചിത്രത്തിലെ നജീബ് എന്ന കഥാപാത്രത്തിനായി ഗംഭീര മേക്കോവറാണ് പൃഥ്വിരാജ് നടത്തിയിട്ടുള്ളത്.കുട്ടനാടും, ജോര്‍ദാനും, ഈജിപ്തുമാണ് ചിതത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

    സര്‍ക്കാര്‍ ഒപ്പമല്ല, മുന്നിൽ തന്നെയുണ്ട് ; മുഖ്യമന്ത്രിയെ പ്രശംസിച്ച് മധുപാല്‍സര്‍ക്കാര്‍ ഒപ്പമല്ല, മുന്നിൽ തന്നെയുണ്ട് ; മുഖ്യമന്ത്രിയെ പ്രശംസിച്ച് മധുപാല്‍

    പുറത്തിറങ്ങരുത് എന്നല്ലേ അച്ഛാ സര്‍ക്കാറിന് പറയാന്‍ പറ്റൂ! പുറത്ത് കയറരുതെന്ന് പറയാന്‍ പറ്റില്ലല്ലോ!പുറത്തിറങ്ങരുത് എന്നല്ലേ അച്ഛാ സര്‍ക്കാറിന് പറയാന്‍ പറ്റൂ! പുറത്ത് കയറരുതെന്ന് പറയാന്‍ പറ്റില്ലല്ലോ!

    English summary
    Indrajith shares video conferencing screen shots in sO
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X