»   » സുരേഷ് ഗോപിയുടെ നിലപാട് വിഡ്ഢിത്തം: ഇന്ദ്രന്‍സ്

സുരേഷ് ഗോപിയുടെ നിലപാട് വിഡ്ഢിത്തം: ഇന്ദ്രന്‍സ്

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/indrans-flays-suresh-gopi-mullaperiyar-issue-2-aid0032.html">Next »</a></li></ul>
Indrans
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സൂപ്പര്‍താരമായ സുരേഷ് ഗോപി സ്വീകരിച്ച നിലപാട് വിഡ്ഢിത്തമാണെന്ന് നടന്‍ ഇന്ദ്രന്‍സ്. മുല്ലപ്പെരിയാര്‍ സമരത്തോട് മലയാളത്തിലെ താരങ്ങള്‍ കാര്യമായി പ്രതികരിച്ചില്ലെന്ന ആരോപണത്തിന് മറുപടി പറയുമ്പോഴാണ് ഇന്ദ്രന്‍സ് ഇങ്ങനെ പറഞ്ഞത്.

കലാകാരന് സാമൂഹ്യപ്രതിബദ്ധത അനിവാര്യമാണ്. എന്നാല്‍ മുല്ലപ്പെരിയാര്‍ വിഷയമെന്നത് മാനുഷികമായ മുഖമുള്ളതാണ്. കേന്ദ്ര സര്‍ക്കാരാണ് ഇതിന് അന്തിമമായ പരിഹാരം കാണേണ്ടത്. അതല്ലാതെ മമ്മൂട്ടിയും മോഹന്‍ലാലും നിരാഹമിരുന്നാലൊന്നും പ്രശ്‌നം തീരില്ലെന്നും ഇന്ദ്രന്‍ ചൂണ്ടിക്കാട്ടി. മലയാളത്തിലെ പ്രമുഖ സിനിമാമാഗസിന് നല്‍കിയ അഭിമുഖത്തിലാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്.

മലയാള സിനിമയില്‍ അടുത്തകാലത്തുണ്ടായ വിവാദങ്ങളെക്കുറിച്ചെല്ലാം ഇന്ദ്രന്‍സ് അഭിമുഖത്തില്‍ പ്രതികരിയ്ക്കുന്നുണ്ട്.

മലയാള സിനിമയിലെ പ്രമുഖര്‍ എതിര്‍ക്കുന്ന വിനയനെ അനുകൂലിച്ച് സംസാരിയ്ക്കാനും ഇന്ദ്രന്‍സ് ധൈര്യം പ്രകടിപ്പിയ്ക്കുന്നുണ്ട്. വിനയന്റെ നേതൃത്വം നേരത്തെ സിനിമാ തൊഴിലാളികള്‍ക്ക് ഗുണം ചെയ്തിരുന്നുവെന്ന് ഹാസ്യതാരം പറയുന്നു.

ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകര്‍ക്ക് പുതിയൊരു ദിശാബോധം നല്‍കിയത് വിനയനാണ്. അദ്ധ്വാനിയ്ക്കുന്ന തൊഴിലാളികള്‍ എന്ന നിലയ്ക്ക് സിനിമയിലെ വ്യത്യസ്ത തൊഴിലാളികളെ ഏകോപിപ്പിച്ച് അവകാശങ്ങള്‍ ചോദിച്ച് വാങ്ങാന്‍ ശക്തി പകര്‍ന്നത് വിനയനാണ്.

മലയള സിനിമയില്‍ വിലക്ക് ഒന്നിനും പരിഹാരമല്ലെന്നും സംഘടനയുടെ പേരില്‍ തൊഴില്‍ മുടക്കുന്നുവര്‍ക്ക് അടിയാണ് മരുന്നായി കൊടുക്കേണ്ടതെന്നും ഇന്ദ്രന്‍സ് പറയുന്നുണ്ട്.
അടുത്തപേജില്‍
സന്തോഷ് പണ്ഡിറ്റ് മിടുക്കനാണെന്ന് ഇന്ദ്രന്‍സ്

<ul id="pagination-digg"><li class="next"><a href="/news/indrans-flays-suresh-gopi-mullaperiyar-issue-2-aid0032.html">Next »</a></li></ul>
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam