»   » സംവിധായകനില്‍ നിന്ന് മൈക്ക് വാങ്ങി മമ്മൂട്ടി സ്വയം സംവിധാനം ചെയ്യാന്‍ തുടങ്ങി; ഇനിയ പറയുന്നു

സംവിധായകനില്‍ നിന്ന് മൈക്ക് വാങ്ങി മമ്മൂട്ടി സ്വയം സംവിധാനം ചെയ്യാന്‍ തുടങ്ങി; ഇനിയ പറയുന്നു

Posted By:
Subscribe to Filmibeat Malayalam
സംവിധായകനായി മമ്മൂക്ക, ഇനിയ പറയുന്നു | filmibeat Malayalam

മലയാളിയായിട്ടും ഇനിയയ്ക്ക് അഭിനയ പ്രാധാന്യമുള്ള വേഷങ്ങള്‍ മലയാളത്തിലധികം ലഭിച്ചിരുന്നില്ല. നടിയെന്ന നിലയില്‍ ഇനിയ ശ്രദ്ധിക്കപ്പെട്ടത് തമിഴകത്താണ്. എന്നാലിതാ ഇപ്പോള്‍, തുടര്‍ച്ചയായി രണ്ട് മമ്മൂട്ടി ചിത്രങ്ങള്‍ കിട്ടിയ സന്തോഷത്തിലാണ് ഇനിയ.

മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത പുത്തന്‍ പണത്തിന് ശേഷം വീണ്ടും പരോള്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കുകയാണ് ഇനിയ. മമ്മൂട്ടിയ്‌ക്കൊപ്പമുള്ള അഭിനായനുഭവത്തെ കുറിച്ച് ഒരു അഭിമുഖത്തില്‍ ഇനിയ പറഞ്ഞു.

ഫഹദ് ഫാസിലിന്റെ തമിഴിലെ അരങ്ങേറ്റം വെറുതേ ആവില്ല! സിനിമയുടെ മോഷന്‍ പോസ്റ്റര്‍ കിടുക്കി!!

പുത്തന്‍ പണത്തില്‍

മമ്മൂട്ടി നായകനായി എത്തിയ പുത്തന്‍ പണം എന്ന ചിത്രത്തില്‍ അഭിനയ പ്രാധാന്യമുള്ള നായിക വേഷം തന്നെയായിരുന്നു ഇനിയയ്ക്ക് ലഭിച്ചത്. എന്നാല്‍ മമ്മൂട്ടിയുടെ ജോഡിയായിരുന്നില്ല.

പരോളില്‍

എന്നാല്‍ പരോള്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ ഭാര്യയായിട്ടാണ് ഇനിയ എത്തുന്നത്. അവിസ്മരണീയമായിരുന്നു മമ്മൂട്ടിയ്‌ക്കൊപ്പമുള്ള അഭിനയമെന്നാണ് ഇനിയ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

കഥാപാത്രം

തൃശൂരില്‍ നിന്ന് പാലയിലേയ്ക്ക് കുടിയേറിയ ആനി എന്ന കോട്ടയം അച്ചായത്തിയാണ് പരോള്‍ എന്ന ചിത്രത്തില്‍ ഞാന്‍. കല്ല്യാണത്തിന് മുന്‍പ് ബ്ലൗസും പാവാടയുമെല്ലാം ധരിക്കുന്ന ഒരു തനി നാടന്‍ പെണ്‍കുട്ടി.

നല്ല പിന്തുണ

മമ്മൂക്കയുടെ ഭാര്യയാണ് ആനി. അഭിനയത്തില്‍ മമ്മൂക്ക ഒരുപാട് സഹായിച്ചു. ഒരുപാട് നിര്‍ദേശങ്ങള്‍ നല്‍കി എന്നും ഷൂട്ടിങ്ങിലുടനീളം നല്ല പിന്തുണയായിരുന്നു എന്നും ഇനിയ പറയുന്നു.

സ്വയം സംവിധാനം ചെയ്തു

അതില്‍ ഞാനും മമ്മൂക്കയും തമ്മിലുള്ള ഒരു വാദപ്രതിവാദത്തിന്റെ സീനുണ്ട്. സ്വല്‍പം ദൈര്‍ഘ്യമേറിയ ഒരു വൈകാരിക സീനായിരുന്നു അത്. ഷൂട്ടിങ്ങിനിടെ എന്റെ ഒരുപാട് ക്ലോസപ്പ് ഷോട്ടുകള്‍ എടക്കാന്‍ പറഞ്ഞു. പിന്നെ ഇടയ്ക്ക് സംവിധായകനില്‍ നിന്ന് മൈക്ക് വാങ്ങി സ്വയം സംവിധാനം ചെയ്യാനും തുടങ്ങി.

അങ്ങനെ ചെയ്യാന്‍ കാരണം

ഒരാളുടെ പ്രകടനം മനസ്സില്‍ പിടിച്ചാല്‍ മാത്രമേ അദ്ദേഹം അങ്ങനെ ചെയ്യാറുള്ളൂവെന്ന് സെറ്റിലുള്ളവര്‍ എന്നോട് പറഞ്ഞു. അതൊരു വലിയ ബഹുമതിയായി എനിക്ക് തോന്നി- ഇനിയ പറഞ്ഞു.

ഇനിയയുടെ തുടക്കം

ടെലിവിഷന്‍ സീരിയലുകളില്‍ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് ഇനിയ അഭിനയ രംഗത്ത് എത്തിയത്. മുതിര്‍ന്നപ്പോള്‍ ഹ്രസ്വചിത്രങ്ങള്‍ അഭിനയിച്ചതിലൂടെ സിനിമയില്‍ അവസരങ്ങള്‍ ലഭിച്ചു.

മലയാളത്തില്‍ മങ്ങിയ തുടക്കം

ഒട്ടും ശ്രദ്ധിക്കപ്പെടാത്ത കഥാപാത്രങ്ങളാണ് ഇനിയയ്ക്ക് തുടക്കത്തില്‍ മലയാള സിനിമയില്‍ ലഭിച്ചത്. സൈറ, ടൈ, ത്രില്‍, ദളമരങ്ങള്‍ തുടങ്ങിയ ചിത്രങ്ങളില്‍ ഇനിയ അഭിനയിച്ചു.

തമിഴില്‍ ഗംഭീര തുടക്കം

പടക്കസാലൈ എന്ന ചിത്രത്തിലൂടെയാണ് ഇനിയ തമിഴിലെത്തിയത്. ഇടം സെയ് എന്ന മിഷ്‌കിന്‍ ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ വാഗൈ സോഡ വാ എന്ന ചിത്രത്തില്‍ ഇനിയയ്ക്ക് അവസരം ലഭിച്ചു. തമിഴ്‌നാട് സര്‍ക്കാറിന്റെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം പോലും ചിത്രത്തിലൂടെ ഇനിയയെ തേടിയെത്തി.

തമിഴും മലയാളവും

പിന്നീട് തമിഴകത്ത് ഇനിയ്ക്ക് അവസരങ്ങള്‍ ലഭിച്ചു തുടങ്ങി. തമിഴകത്ത് ഗാനരംഗങ്ങളില്‍ പോലും പ്രത്യക്ഷപ്പെടുന്ന ഇനിയ അഭിനയ പ്രധാന്യമുള്ള കഥാപാത്രങ്ങള്‍ക്ക് വേണ്ടിയാണ് മലയാള സിനിയിലേക്ക് വരാറുള്ളത്.

മലയാള സിനിമകള്‍

ഭൂപടത്തില്‍ ഇല്ലാത്തൊരിടം എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായി അഭിനയിച്ചു. ഒമേഗ എക്‌സ്, റേഡിയോ, അയാള്‍, വെള്ളിവെളിച്ചത്തില്‍ എന്നിവയാണ് ഇനിയ ചെയ്ത മലയാള സിനിമകള്‍. അമര്‍ അക്ബര്‍ അന്തോണിയില്‍ ഒരു ഗാനം ചെയ്ത ശേഷം സ്വര്‍ണക്കടുവ എന്ന ചിത്രത്തില്‍ മികച്ച ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. തുടര്‍ന്നാണ് പുത്തന്‍ പണവും പരോളുമൊക്കെ എത്തിയത്.

English summary
Iniya about the working experience with Mammootty in Parole

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam