»   » സ്ത്രീപക്ഷ ചിത്രത്തില്‍ നായികയായി ഇനിയ

സ്ത്രീപക്ഷ ചിത്രത്തില്‍ നായികയായി ഇനിയ

Posted By:
Subscribe to Filmibeat Malayalam

സ്ത്രീപക്ഷ ചിത്രങ്ങളുടെ വസന്തകാലമാണ് ഇപ്പോള്‍ മലയാളത്തില്‍. സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, അവരുടെ ചിന്തകള്‍ എന്നുവേണ്ട പല അവകാശവാദങ്ങളുമായി ചിത്രങ്ങള്‍ എത്തുന്നുണ്ട്. ഇക്കൂട്ടത്തിലേയ്ക്ക് പുതിയൊരു ചിത്രവുമായി എത്തുന്നത് സംവിധായകന്‍ മജീദ് ആണ്. യെസ് ഐ ആം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ലിംഗപരമായ കാരണങ്ങളാല്‍ വേഷം മാറി ജീവിക്കേണ്ടിവരുന്ന വൈഗയെന്ന പെണ്‍കുട്ടിയുടെ കഥയാണ് പറയുന്നത്. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തെന്നിന്ത്യന്‍ താരം ഇനിയയാണ്.

മൂന്ന് വ്യക്തികള്‍ പെണ്‍കുട്ടിയുടെ ജീവിതത്തിലേയ്ക്ക് കടന്നുവരുകയും അതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ ഭാവിസംബന്ധിക്കുന്നതുള്‍പ്പെടെ പലതരം സംഭവങ്ങള്‍ നടക്കുകയുമാണ്. ആദ്യം ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനായി പ്രിയാമണിയെയാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ചില കാരണങ്ങളാല്‍ പ്രിയാമണിയ്ക്ക് ഡേറ്റിന്റെ പ്രശ്‌നം വരുകയും ഇനിയയെ നായിയായി തീരുമാനിയ്ക്കുകയുമായിരുന്നു.

Iniya

ചിത്രത്തിന്റെ ചിത്രീകരണത്തിലെ ചിലഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇപ്പോള്‍ ചെറിയ ഇടവേളയാണ്. അതുകഴിഞ്ഞ് ബാക്കിഭാഗങ്ങള്‍ ഷൂട്ട ചെയ്ത് ചിത്രം ഉടന്‍ പൂര്‍ത്തിയാക്കും-മജീദ് പറയുന്നു. ചിത്രത്തില്‍ ഇനിയയ്‌ക്കൊപ്പം ടിനി ടോം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

കൃഷ്ണകുമാര്‍, അനൂപ് ചന്ദ്രന്‍, അജു വര്‍ഗ്ഗീസ്, പ്രവീണ്‍, രോഹിത് തുടങ്ങിയവരെല്ലാമാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ചിത്രത്തിന് സംഗീതമൊരുക്കുന്നത് മെജോ ജോണാണ്. മുരുകന്‍ കട്ടാക്കടയാണ് ഗാനരചന. എറണാകുളം, ബാംഗ്ലൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായിട്ടാണ് ചിത്രം ഷൂട്ട് ചെയ്യുന്നത്.

English summary
Female-oriented subjects are ruling the roost in Mollywood. Latest to join the wagon is Majid’s Yes I am which will have Iniya playing the lead role
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam