»   » സ്വര്‍ണ്ണക്കടുവയില്‍ നിന്നും പുത്തന്‍പണത്തിലേക്ക്, മെഗാസ്റ്റാറിനൊപ്പം ഇനിയ

സ്വര്‍ണ്ണക്കടുവയില്‍ നിന്നും പുത്തന്‍പണത്തിലേക്ക്, മെഗാസ്റ്റാറിനൊപ്പം ഇനിയ

By: Nihara
Subscribe to Filmibeat Malayalam

ശ്രുതി സാവന്ത് എന്ന ഇനിയ 2012 ലാണ് സിനിമയിലെത്തിയത്. കൈ നിറയെ ചിത്രങ്ങളുമായി തിരക്കേറിയ താരമായി മാറിയിരിക്കുകയാണ് ഇനിയ ഇപ്പോള്‍. തമിഴിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങളാണ് പുറത്തിറങ്ങാനുള്ളത്.

മമ്മൂട്ടിയും രഞ്ജിത്തും ഒരുമിക്കുന്ന പുത്തന്‍പണത്തില്‍ ഇനിയയും അഭിനയിക്കുന്നുണ്ട്. ആദ്യമായാണ് മമ്മൂട്ടിക്കൊപ്പം താരം അഭിനയിക്കുന്നത്. ജോസ് തോമസ് സംവിധാനം ചെയ്ത സ്വര്‍ണ്ണക്കടുവയാണ് ഇനിയയ്ക്ക് പുത്തന്‍പണത്തിലേക്കുള്ള വഴി തുറന്നുകൊടുത്തത്.

പുത്തന്‍പണത്തില്‍ ഇനിയയും

മമ്മൂട്ടിയും രഞ്ജിത്തും ഒരുമിക്കുന്ന പുത്തന്‍പണത്തില്‍ ഇനിയയും അഭിനയിക്കുന്നുണ്ട്. ആദ്യമായാണ് മമ്മൂട്ടിക്കൊപ്പം താരം അഭിനയിക്കുന്നത്. ജോസ് തോമസ് സംവിധാനം ചെയ്ത സ്വര്‍ണ്ണക്കടുവയാണ് ഇനിയയ്ക്ക് പുത്തന്‍പണത്തിലേക്കുള്ള വഴി തുറന്നുകൊടുത്തത്.

സ്വര്‍ണ്ണക്കടുവയില്‍ നിന്നും പുത്തന്‍പണത്തിലേക്ക്

സ്വര്‍ണ്ണക്കടുവയിലെ ലൗലിയെ കണ്ടാണ് രഞ്ജിത്ത് ഇനിയയെ പുത്തന്‍പണത്തിലേക്ക് ക്ഷണിച്ചത്.

മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്നു

മമ്മൂട്ടിയോടൊപ്പം അഭിനയിക്കാന്‍ കഴിയുന്നതിന്റെ ത്രില്ലുമായി ലൊക്കേഷനിലത്തിയ ഇനിയയുടെ മനസ്സില്‍ നല്ല ടെന്‍ഷനുണ്ടായിരുന്നു. എന്നാല്‍ ഇരുവരും ഒരുമിച്ചുള്ള കോമ്പിനേഷന്‍ സീന്‍ എടുത്തതോടെ ടെന്‍ഷന്‍ മാറി. വളരെ സപ്പോര്‍ട്ടീവായ ടീമാണ് പുത്തന്‍പണത്തിലേതെന്നും ഇനിയ പറഞ്ഞു. പ്രമുഖ ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

മലയാളത്തിലും തമിഴിലുമായി

സുന്ദരിയെന്ന നാടന്‍ പെണ്‍കുട്ടിയായാണ് ഇനിയ ചിത്രത്തില്‍ വേഷമിടുന്നത്. ഒരേ സമയം മലയാളത്തിലും തമിഴിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്.

English summary
Actress Iniya, who was noticed for her performance in Jos Thomas' Swarnakaduva, is all excited about bagging yet another plum role, in Ranjith's Mammootty-starrer Puthenpanam.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam