»   » യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ഹൊറര്‍ ചിത്രത്തില്‍ ഇനിയ

യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ഹൊറര്‍ ചിത്രത്തില്‍ ഇനിയ

Posted By: Nihara
Subscribe to Filmibeat Malayalam

സംവിധായകന്‍ സ്റ്റീഫന്റെ പുതിയ തമിഴ് ചിത്രമായ സതുര അടി 3500 ലാണ് ഇനിയ ഇപ്പോള്‍ അഭിനയിക്കുന്നത്. യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ഹൊറര്‍ ചിത്രമാണിത്.

ചെന്നൈയില്‍ നടന്ന യഥാര്‍ത്ഥ സംഭവമാണ് ചിത്രത്തിന്റെ പശ്ചാത്തലം. അമാനുഷികമായി അനുഭവപ്പെടുന്ന ശക്തിയെക്കുറിച്ച് ആള്‍ക്കാരില്‍ നിന്നും കേട്ടറിഞ്ഞതിനെത്തുടര്‍ന്ന് അത് പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ഇനിയയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. നിഖില്‍ മോഹനാണ് ചിത്രത്തിലെ നായകന്‍.

iniya

ഐസ്‌ക്രീം ഫെയിം സ്വാതി ദീക്ഷിത്താണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രതാപ് പോത്തന്‍, കോവൈ സരള, എംഎസ് ഭാസ്‌കര്‍, മനോബാല എന്നിവര്‍ക്കൊപ്പം റഹ്മാനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

English summary
This is the second time Iniya is acting in a horror film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam