twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമയില്‍ കൊലയും മാനഭംഗവും പാടില്ലെന്നാകുമോ?

    By Lakshmi
    |

    സിനിമയില്‍ ഇരുചക്രവാഹനങ്ങള്‍ ഓടിയ്ക്കുന്ന രംഗങ്ങളില്‍ താരങ്ങള്‍ ഹെല്‍മെറ്റ് ധരിയ്ക്കുന്നത് നിര്‍ബ്ബന്ധമാക്കിക്കൊണ്ടുള്ള ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ്ങിന്റെ നിര്‍ദ്ദേശത്തിനെതിരെ താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ്.

    ഇത്തരത്തില്‍ പോയാല്‍ സിനിമയില്‍ കൊലപാതകം, വെടിവെയ്ക്കല്‍, ബലാല്‍സംഗം ഇതൊന്നും പാടില്ലെന്ന് ഋഷിരാജ് പറയുമോയെന്നാണ് ഇന്നസെന്റ് ചോദിച്ചത്.

    Innocent Against Rishiraj's Helmet Rule For Films

    സിനിമയില്‍ ബൈക്ക് ഓടിയ്ക്കുമ്പോള്‍ നടന്‍മാന്‍ ഹെല്‍മെറ്റ് ധരിയ്ക്കണമെന്നും കാറോടിയ്ക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് ഇടണമെന്നും പറയുന്നതില്‍ ചില പ്രായോഗിക പ്രശ്‌നങ്ങളുണ്ട്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ സിനിമയിലും നിര്‍ബ്ബന്ധമാക്കുമ്പോള്‍ സാധാരണ സമൂഹത്തില്‍ കുറ്റകൃത്യമായി കണക്കാക്കപ്പെട്ടുന്ന കൊലപാതകവും മാനഭംഗവുമൊന്നും സിനിമയിലും പാടില്ലെന്നു വരും. അതുകൊണ്ട് ഇക്കാര്യത്തില്‍ അഭിപ്രായ സമന്വയം ഉണ്ടാക്കണം- ഇന്നസെന്റ് പറഞ്ഞു.

    തങ്ങള്‍ സിനിമാക്കാര്‍ പറയുന്നകാര്യം ഋഷിരാജ് സിങ്ങിന് മനസിലാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹെല്‍മെറ്റ് ധരിച്ച് നടന്‍ ബൈക്കോടിയ്ക്കുമ്പോള്‍ ഭാവാഭിനയം കാണിയ്ക്കാന്‍ പറ്റില്ലെന്നും ബൈക്കോട്ടമെല്ലാം കഴിഞ്ഞ് ഹെല്‍മെറ്റ് അഴിച്ച് ഇനി ഭാവാഭിനയം കാണിയ്ക്കൂ എന്ന് പറയാന്‍ കഴിയില്ലെന്നും ഇന്നസെന്റ് പറഞ്ഞു.

    ഋഷിരാജ് സിങ്ങിന്റെ നിര്‍ദ്ദേശത്തിനെതിരെ സംവിധായകരുടെ സംഘടനയായ ഫെഫ്കയുടെ ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനും രംഗത്ത് വന്നിട്ടുണ്ട്. സിങ് നിര്‍ദ്ദേശിച്ച കാര്യത്തില്‍ സംഘടനകള്‍ അധികം വൈകാതെ തീരുമാനമെടുക്കുമെന്നാണ് സൂചന.

    English summary
    Actor Innocent said that the helmet rule for films which Rishiraj Singh is trying to implement, is not practical in some situations.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X